Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌: കൊച്ചി ടീം സച്ചിന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 08:02 pm IST
inSports

ചെന്നൈ: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്ബോളിനുള്ള എട്ട്‌ ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു. കൊച്ചി ടീമിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും കൊല്‍ക്കത്ത ടീമിനെ ബംഗാള്‍ കടുവ സൗരവ്‌ ഗാംഗുലിയും സ്വന്തമാക്കി. ആന്ധ്രയിലെ പിവിപി വെഞ്ച്വേഴ്സുമായി ചേര്‍ന്നാണ്‌ സച്ചിന്‍ ടീം സ്വന്തമാക്കിയത്‌. സ്പാനിഷ്‌ ലീഗില്‍ കിരീടത്തിലേക്ക്‌ കുതിക്കുന്ന വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡുമായി ചേര്‍ന്നാണ്‌ കൊല്‍ക്കത്ത ടീമിനെ ഗാംഗുലി സ്വന്തമാക്കിയത്‌. ഐപിഎല്‍ മോഡലില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ എട്ട്‌ ഫ്രാഞ്ചൈസികളെ ചെന്നൈയില്‍ നടന്ന യോഗത്തിലാണ്‌ പ്രഖ്യാപിച്ചത്‌.

ബംഗളൂരു ടീമിനെ സണ്‍ ഗ്രൂപ്പ്‌ സ്വന്തമാക്കിയപ്പോള്‍ ദല്‍ഹി ടീം ഡെന്‍ നെറ്റ്‌വര്‍ക്കും മുംബൈ ടീം ബോളിവുഡ്‌ താരം രണ്‍വീര്‍ കപൂറും ബിമല്‍ പരേഖും ചേര്‍ന്നും നേടി. ബോളിവുഡ്‌ താരം സല്‍മാന്‍ ഖാനും വാദവാന്‍ ഗ്രൂപ്പും ചേര്‍ന്ന്‌ പൂനെ ടീമിനെ സ്വന്തമാക്കിയപ്പോള്‍ ഗുവാഹത്തി ടീമിനെ ബോളിവുഡ്‌ താരം ജോണ്‍ എബ്രഹാമും ഐലീഗിലെ ഷില്ലോംഗ്‌ ലജോഗും എഫ്സിയും ചേര്‍ന്നാണ്‌ സ്വന്തമാക്കിയത്‌. ഗോവന്‍ ടീമിനെ സാല്‍ഗോക്കറും ഡെംപോയും വ്യവസായ ഗ്രൂപ്പായ വീഡിയോകോണും ചേര്‍ന്നാണ്‌ സ്വന്തമാക്കിയത്‌.

ഫുട്ബോള്‍ ഫെഡറേഷനും ഐഎംജി റിലയന്‍സും ചേര്‍ന്നാണ്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നത്‌. 120 കോടിയാണ്‌ ഫ്രാഞ്ചൈസികള്‍ക്കുള്ള അടിസ്ഥാനവില. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയവര്‍ക്കാണ്‌ ടീമിനെ ലഭിച്ചത്‌. പ്രൊഫഷണലുകള്‍ അടക്കമുള്ള ഏഴംഗ കമ്മിറ്റിയാണ്‌ ബിഡുകള്‍ പരിശോധിച്ചത്‌.

സപ്തംബര്‍-നവംബര്‍ മാസങ്ങളിലാണ്‌ ടൂര്‍ണമെന്റ്‌ നടക്കുന്നത്‌. സെപ്തംബര്‍ ആദ്യ വാരം നടക്കുന്ന ടൂര്‍ണമെന്റിലെ കളിക്കാരുടെ ലേലം അടുത്ത മാസമാണ്‌ നടക്കുക. മുന്‍ അര്‍ജന്റീനന്‍ താരമായ ഹെര്‍നന്‍ ക്രെസ്പോ, ഇംഗ്ലീഷ്‌ താരമായിരുന്ന മൈക്കല്‍ ഓവന്‍ എന്നിവര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അണിനിരക്കും. ഒന്നര വര്‍ഷത്തെ ലേല നടപടികള്‍ക്ക്‌ ശേഷമാണ്‌ നടത്തിപ്പുകാരായ ഐഎംജി-റിലയന്‍സ്‌ ടീം ഉടമകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്‌. ടീമുകള്‍ക്കായുള്ള ടെണ്ടര്‍ നടപടികള്‍ കഴിഞ്ഞമാസം 27ന്‌ പൂര്‍ത്തിയായിരുന്നു. 10 വര്‍ഷത്തേക്കാണ്‌ ഫ്രാഞ്ചൈസികള്‍ക്ക്‌ ടീമിന്റെ ഉടമസ്ഥാവകാശം.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റ്‌ ഇന്ത്യയിലെ ഫുട്ബോളിന്റെ വളര്‍ച്ചക്ക്‌ സഹായകരമാകുമെന്നും യുവകളിക്കാര്‍ക്ക്‌ അവരുടെ കളി തേച്ചു മിനുക്കാന്‍ പുതിയ വേദിയാണ്‌ നല്‍കുന്നതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. കൊച്ചി ടീമിനെ സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും ഏറ്റെടുത്ത പുതിയ പദ്ധതി വെല്ലുവിളി നിറഞ്ഞതാണെന്നും കേരള ടീം ടൂര്‍ണമെന്റില്‍ മികച്ച പ്രകടനെ കാഴ്‌ച്ച വെക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.