Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 454-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2014, 06:48 pm IST
in Samskriti

ദേഹേ യസ്മിംസ്തു നോ ചിത്തം നാപി സത്വം ച വിദ്യതേ

സ താപേ ഹിമവദ്രാമ പഞ്ചത്വേന വിലീയതേ

വസിഷ്ഠന്‍ തുടര്‍ന്നു: സത്വം സമതാവസ്ഥയില്‍ ഇരിക്കുമ്പോള്‍ ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങള്‍ അനുഭവങ്ങളാകുന്നില്ല. ഈ സത്വത്തെ കാലക്രമം കൊണ്ടല്ലാതെ പൂര്‍ണമായി പരിത്യജിക്കുക സാധ്യവുമല്ല.

‘മനസ്സോ, ദേഹത്തില്‍ സത്വമോ ലേശം പോലുമവശേഷിക്കാത്തപ്പോള്‍ ചൂടില്‍ മഞ്ഞുരുകുന്നതുപോലെ ശരീരം മൂലഘടകങ്ങളായ പഞ്ചഭൂതങ്ങളിലേക്ക്‌ വിലയിക്കുന്നു. ‘ശിഖിധ്വജന്റെ ദേഹം മനസ്സില്‍ നിന്നും മുക്തമായിരുന്നുവെങ്കിലും അദ്ദേഹത്തില്‍ സത്വത്തിന്റെ ഒരു ചെറുകണിക അവശേഷിച്ചിരുന്നു. അതിനാല്‍ ദേഹം മൂലഭൂതങ്ങളിലേക്ക്‌ തിരികെ ലയിച്ചില്ല.

ഇത്‌ കണ്ട്‌ ചൂഡാല ഇങ്ങനെ നിശ്ചയിച്ചു: സര്‍വ്വവ്യാപിയായ ശുദ്ധപ്രജ്ഞയുടെ തലത്തില്‍ അദ്ദേഹത്തില്‍ ദേഹബോധം ഉണര്‍ത്തണം. ഏതായാലും കുറച്ചുകഴിഞ്ഞ്‌ അദ്ദേഹം സ്വയം ഉണരും എന്നുറപ്പാണ്‌. അപ്പോള്‍പ്പിന്നെ അതുവരെ ഞാനെന്തിനിവിടെ ഒറ്റയ്‌ക്ക്‌ കഴിയണം?

ചൂഡാല തന്റെ ദേഹം വിട്ട്‌ ശിഖിധ്വജന്റെ ശുദ്ധമനസ്സില്‍ (സത്വത്തില്‍) പ്രവേശിച്ചു. ആ മനസ്സിനെ ഒന്ന്‌ പ്രകമ്പനം കൊള്ളിച്ച്‌ പെട്ടെന്ന്‌ തന്നെ തിരികെ തന്റെ ദേഹത്തിലേക്ക്‌ തിരിച്ചുവന്നു. അവള്‍ പിന്നെ ആ കുംഭനെന്ന യുവ മുനിയുടെ രൂപഭാവത്തിലാകുകയും ചെയ്തു.

കുംഭന്‍ മധുരലോലമായ സ്വരത്തില്‍ സാമഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഇത്‌ കേട്ട ശിഖിധ്വജന്‍ ധ്യാനം വിട്ടുണര്‍ന്നു. യുവ മുനിയായ കുംഭനെ മുന്നില്‍ക്കണ്ട ആഹ്ലാദത്തോടെ അദ്ദേഹം പറഞ്ഞു: ഭഗവന്‍, ഭാഗ്യമെന്നുപറയട്ടെ നാം അങ്ങയുടെ ബോധത്തില്‍ വീണ്ടും ഉരുവായിരിക്കുന്നു. എന്നില്‍ അനുഗ്രഹവര്‍ഷം ചൊരിയാന്‍ മാത്രമായി അങ്ങ്‌ വീണ്ടും വന്നിരിക്കുന്നു!

കുംഭന്‍ പറഞ്ഞു: ഞാന്‍ അങ്ങയെവിട്ടു പോയിയെങ്കിലും ഇതുവരെ എന്റെ ഹൃദയം അങ്ങയോടൊപ്പമുണ്ടായിരുന്നു. എനിക്ക്‌ സ്വര്‍ഗത്തില്‍പ്പോകാന്‍ ആഗ്രഹമില്ല. അങ്ങയുടെ സാന്നിദ്ധ്യമാണ്‌ അതിലേറെ അഭികാമ്യം. അങ്ങയെക്കൂടാതെ എനിക്കൊരു ശിഷ്യനോ ബന്ധുവോ വിശ്വസ്തനായ ഒരു സഖാവോ ആരുമില്ല.

ശിഖിധ്വജന്‍ പറഞ്ഞു: ഞാന്‍ അതീവ ധന്യനായിരിക്കുന്നു. അങ്ങയെപ്പോലെ പൂര്‍ണമുക്തനും പ്രബുദ്ധനുമായ ഒരാള്‍ എന്റെ സാമീപ്യം ആഗ്രഹിക്കുന്നു എന്നതെത്ര അനുഗ്രഹപ്രദം! എന്റെകൂടെ ഈ വനത്തില്‍ കഴിഞ്ഞാലും.

കുംഭന്‍ ചോദിച്ചു: പറയൂ അങ്ങ്‌ പരമാവസ്ഥയില്‍ കുറച്ചു നേരം പ്രശാന്തിയടയുകയുണ്ടായോ? ‘ഇത്‌ വിഭിന്നം’, ‘ഇത്‌ സന്താപം’ മുതലായ ചിന്തകള്‍ അങ്ങില്‍ അവസാനിച്ചുവോ? സുഖാനുഭാവങ്ങള്‍ക്കായുള്ള അങ്ങയുടെ ആഗ്രഹങ്ങള്‍ അവസാനിച്ചോ?

ശിഖിധ്വജന്‍ പറഞ്ഞു: അങ്ങയുടെ അനുഗ്രഹത്താല്‍ സംസാരസാഗരത്തിന്റെ മറുകരയില്‍ ഞാന്‍ എത്തിയിരിക്കുന്നു. നേടേണ്ടത്‌ ഞാന്‍ നേടിക്കഴിഞ്ഞു. എല്ലാം ആത്മാവല്ലാതെ മറ്റൊന്നല്ല. അറിഞ്ഞതും ഇനിയും അറിയാന്‍ ബാക്കിയുള്ളതും സാക്ഷാത്കരിച്ചതും പരിത്യജിച്ചതും പരിത്യജിക്കേണ്ടതും എന്നുവേണ്ട എല്ലാമെല്ലാം ശുദ്ധമനസ്സെന്ന സത്വം പോലും ആത്മാവ്‌ തന്നെ. അപരിമേയമായ ആകാശമെന്നതുപോലെ ഉപാധിരഹിതമായി ഞാന്‍ നിലകൊള്ളുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.