ജില്ലയില്‍ വോട്ടെടുപ്പ് ശാന്തം 73 ശതമാനം പോളിങ്
കൊച്ചി: ലേക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ 73 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയതായി പ്രാരംഭ കണക്കുകള്‍. ഇനി പോളിങ് ബൂത്തുകളില്‍ നിന്നുള്ള വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമില്‍ എത്തുന്നതോടെ മാത്രമെ വ്യക്തമായ കണക്ക് ലഭിക്കുകയിള്ളു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടിങ് ഉച്ചക്ക് ഒരുമണിയോടെ പല ബൂത്തുകളിലും 50 ശതമാനത്തോളം വോട്ടുകളും രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. പലയിടങ്ങളിലും സ്ത്രീകള്‍ വീട്ടിലെ പ്രായം ചെന്നവരെയും കൂട്ടിയാണ് ബൂത്തുകളില്‍ വന്ന് വോട്ട് ചെയ്ത് മടങ്ങിയത്. മുന്‍ കാലങ്ങളിലേതുപോലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃദ്ധരായിട്ടുള്ളവരെ വണ്ടികളില്‍ കൂട്ടികൊണ്ടു വന്ന് വോട്ട് ചെയ്യിക്കുന്നതായി ഇക്കുറി കാണാന്‍ കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പിന്റെ സമയം കഴിയാറാകുമ്പോഴേക്കും ഇനിയും വോട്ട് ചെയ്യാന്‍ എത്തിയിട്ടില്ലാത്ത ഉറച്ച വോട്ടുകള്‍ തേടിപിടിച്ച് ബൂത്തുകളിലെത്തിക്കുന്ന രീതിയും ഇക്കുറി ഇല്ലായിരുന്നു. പൊതുവെ അന്തരീക്ഷം ശാന്തമായിരുന്നു എറണാകുളത്ത്. അക്രമങ്ങള്‍ എങ്ങും തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. എറണാകുളത്ത് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പറവൂര്‍ നിയോജകമണ്ഡലത്തിലാണ്. 78.2 ശതമാനമാണ് ഇവിടെ നടന്ന പോളിങ്. ഏറ്റവും കുറവ് പോളിങ് നടന്നത് കൊച്ചിയിലാണ് 67.9 ശതമാനം.
എട്ടുശതമാനത്തോളം പേരാണ് ആദ്യ ഒരു മണിക്കൂര്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലുമായി വോട്ടു രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് ക്രമാനുഗതമായി ഉയരുകയും ആറുമണിയോടെ ചാലക്കുടിയില്‍ 76.05 ശതമാനവും എറണാകുളത്ത് 73.3. ശതമാനവും പേര് വോട്ടു ചെയ്യുന്ന നിലയിലായി.വൈകീട്ട് ആറിന് പോളിങ് സമാപിക്കുമ്പോള്‍ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളായ പെരുമ്പാവൂരില്‍ 77.6ശതമാനവും അങ്കമാലി, ആലുവ എന്നിവടങ്ങളില്‍ 78.2ശതമാനവും കളമശേരിയില്‍ 75.8ശതമാനവും പറവൂരില്‍ 78.7 ശതമാനവും പേര് വോട്ടു ചെയ്തു. വൈപ്പിനില്‍ ഇത് 74.2 ശതമാനമായിരുന്നു. കൊച്ചിയില്‍ 68.2ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
തൃപ്പൂണിത്തുറയില്‍ 72.2 ശതമാനവും എറണാകുളത്ത് 68.9ശതമാനവും തൃക്കാക്കരയില്‍ 72.6 ശതമാനവും പേര് വോട്ടു രേഖപ്പെടുത്തി. കുന്നത്തുനാട് മണ്ഡലത്തിലല്‍ 81.5 ശതമാനവും പിറവത്ത് 72 ശതമാനവും മൂവാറ്റുപുഴയില്‍ 72.3 കതമാനവും കോതമംഗലത്ത് 74.7 ശതമാനവും പേര് വോട്ടു രേഖപ്പെടുത്തിയതായാണ് ആദ്യ കണക്കുകള്‍. ഇനി കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് 16 വരെ ഇനി സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാം. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്. ഇന്ത്യയിലുണ്ടാകുമെന്ന് ജനം പ്രതീക്ഷിക്കുന്ന ഭരണമാറ്റത്തോടൊപ്പം കേരളത്തിലുള്‍പ്പെടെ പലയിടങ്ങളിലും ബിജെപി യും എന്‍ഡിഎയും അക്കൗണ്ട് തുറക്കുമെന്നുള്ള പ്രതീക്ഷയുമാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: