Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 453-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2014, 06:36 pm IST
inSamskriti

പ്രബോധകാരണം യസ്യ ദുര്‍ലക്ഷ്യാണുവപുര്‍ഹൃദി

വിദ്യതേ സത്വശേഷോളന്തര്‍ബീജേ പുഷ്പഫലം യഥാ

വസിഷ്ഠന്‍ തുടര്‍ന്നു: ശിഖിധ്വജന്‍ അങ്ങനെ ബോധത്തില്‍ യാതൊരുപാധികളുമില്ലാത്ത, നിസ്തന്ദ്രവും ആഴമേറിയതുമായ ധ്യാനത്തില്‍ മുഴുകിയിരിക്കെ ചൂഡാല തന്റെ പ്രച്ഛന്നവേഷം അവസാനിപ്പിച്ച്‌ കൊട്ടാരത്തില്‍ തിരിച്ചെത്തി. രാജ്ഞിയായി തന്റെ ചുമതലകളില്‍ ഏര്‍പ്പെടുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞ്‌ രാജ്ഞി ശിഖിധ്വജന്‍ ധ്യാനിച്ചിരുന്ന വനത്തിലേക്ക്‌ പോയി. അവിടെ അദ്ദേഹം ധ്യാനം തുടരുന്നതുകണ്ട്‌ ആഹ്ലാദചിത്തയായി.

അവള്‍ ആലോചിച്ചു: ‘അദ്ദേഹത്തെ ലോകബോധത്തിലേക്ക്‌ തിരികെ കൊണ്ടുവരണം. ഇപ്പോള്‍ എന്തിനാണദ്ദേഹം ശരീരത്തെ ഉപേക്ഷിക്കുന്നത്‌? അദ്ദേഹം കുറച്ചുകാലം രാജ്യഭരണമൊക്കെ ചെയ്ത്‌ അവസാനം ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ദേഹത്തെ ഉപേക്ഷിക്കാമല്ലോ.

ഞാന്‍ അദ്ദേഹത്തിനു നല്‍കിയ ഉപദേശങ്ങള്‍ ഒന്നും പാഴായിപ്പോവുകയില്ല. യോഗാഭ്യാസത്തിലൂടെ അദ്ദേഹത്തെ ഞാന്‍ ജാഗരൂകനാക്കി നിലനിര്‍ത്തും !’

രാജ്ഞി ഒരു സിംഹം അലറുന്നതുപോലെ ശിഖിജനുമുന്നില്‍ ശബ്ദമുണ്ടാക്കി. അതാവര്‍ത്തിച്ചിട്ടും അദ്ദേഹം ധ്യാനത്തില്‍ നിന്നുമുണര്‍ന്നില്ല. അവള്‍ അദ്ദേഹത്തെ തള്ളിമറിച്ചിടാന്‍ നോക്കി. എന്നിട്ടും അദ്ദേഹത്തിന്റെ ആത്മാമഗ്നമായ യോഗാവസ്ഥയ്‌ക്ക്‌ മാറ്റമുണ്ടായില്ല.

അവള്‍ ആലോചിച്ചു: ഹാ! അദ്ദേഹം പൂര്‍ണമായും ആത്മാവസ്ഥയിലാണ്‌! എങ്ങനെയാണദ്ദേഹത്തെ ദേഹബോധത്തിലേക്ക്‌ തിരികെ കൊണ്ടുവരിക? അല്ലെങ്കില്‍ എന്തിനാണ്‌ ഞാനത്‌ ചെയ്യേണ്ടത്‌ ? അദ്ദേഹം വിദേഹനാകട്ടെ. ഞാനും അങ്ങനെതന്നെ ദേഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മുക്തയാകുന്നതല്ലേ നല്ലത്‌ ?

സ്വയം ശരീരത്യാഗം ചെയ്യാന്‍ ഒരുമ്പെടുമ്പോള്‍ പെട്ടെന്നവള്‍ ആലോചിച്ചു: ‘ഞാന്‍ ശരീരം ഉപേക്ഷിക്കുന്നതിന്നു മുമ്പെ അദ്ദേഹത്തില്‍ മനസ്സെന്ന ബീജത്തിന്റെ, വാസനയുടെ അംശമെങ്കിലും ബാക്കി നില്‍ക്കുന്നുണ്ടോ എന്നറിയണ ം. വാസനാലേശം ബാക്കിയുണ്ടെന്നുവരികില്‍ അദ്ദേഹത്തെ ഉണര്‍ത്തുവാന്‍ കഴിയും. അങ്ങനെയാണെങ്കില്‍ ജീവന്‍മുക്തരായി രണ്ടാള്‍ക്കും ഈ ലോകത്ത്‌ തന്നെ കഴിയാം. അതല്ല, അദ്ദേഹം പൂര്‍ണമായും മുക്തനായി എങ്കില്‍ ഞാനും ദേഹത്യാഗം ചെയ്ത്‌ മുക്തിപദത്തെ പുല്‍കും.’ അദ്ദേഹത്തിന്റെ ദേഹം വീണ്ടും വിശദമായി പരിശോധിക്കെ, വ്യക്തിത്വത്തിന്റെ ബീജം അതില്‍ ഇനിയും സൂക്ഷ്മമായി സ്പന്ദിക്കുന്നതായി അവളറിഞ്ഞു.

രാമന്‍ ചോദിച്ചു: മഹാത്മന്‍, മുനിയുടെ ദേഹം വെട്ടിയിട്ട തടിപോലെ നിശ്ചേതനമായി കിടക്കുമ്പോള്‍ അതില്‍ സാത്വികജീവന്റെ തുടിപ്പ്‌ (ശുദ്ധമനസ്സ്‌) രാജ്ഞിക്കെങ്ങനെയാണ്‌ കണ്ടുപിടിക്കാന്‍ സാധിച്ചത്‌?

വസിഷ്ഠന്‍ പറഞ്ഞു: ‘അദൃശ്യമായി, അതിസൂക്ഷ്മമായി സത്വത്തിന്റെ കണിക അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. അതാണ്‌ ദേഹബോധം ഉണരുന്നതിനു കാരണം. പൂവും കായും വിത്തില്‍ത്തന്നെ സാധ്യതാഭാവത്തില്‍ എപ്പോഴും ഉണ്ടല്ലോ. ‘മനസ്സ്‌ പൂര്‍ണമായും വിലയനം പ്രാപിച്ച യോഗിവര്യന്റെ മനസ്സില്‍ ചഞ്ചലതകളില്ല. ദ്വൈതാദ്വൈത ചിന്തകളില്ല. അദ്ദേഹത്തിന്റെ ബോധം പാറപോലെ ദൃഢീകരിച്ചതാണ്‌. ശരീരം സമ്പൂ ര്‍ണ സമതയിലുമാണ്‌. അതിനാല്‍ ആ ദേഹത്തില്‍ സുഖദുഃഖദ്വന്ദങ്ങളില്ല. അതിന്‌ ഉയര്‍ച്ച താഴ്ചകളില്ല. പ്രകൃതിയുമായി സമ്യക്കായ സംതുലിതാവസ്തയിലാണത്‌ നിലനില്‍ക്കുന്നത്‌. ഏകത, അനേകത തുടങ്ങിയ ധാരണകള്‍ ഉള്ളിടത്തോളമേ മനസ്സ്‌ മാറുന്നതുപോലെ ദേഹവും മാറുകയുള്ളൂ.

ചിന്തകളുടെ സഞ്ചാരമാണ്‌ ലോകമായി കാണപ്പെടുന്നത്‌. അതുകൊണ്ട്‌ മനസ്സ്‌, സുഖദുഃഖ ക്രോധമോഹാദി അനുഭവങ്ങള്‍ ഭേദിച്ച്‌ അനിയന്ത്രിതമായിത്തീരുന്നു. എന്നാല്‍ മനസ്സ്‌ സമതയില്‍ സുദൃഢമായി അഭിരമിക്കുമ്പോള്‍ അത്തരം ശല്യങ്ങള്‍ അതിനെ ബാധിക്കയില്ല. ആ മനസ്സിന്റെയുടമ ആകാശംപോലെ നിര്‍മലനത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി. സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.