തളിപ്പറമ്പ്: ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തളിപ്പറമ്പില്‍ സി.പി.എംഅക്രമം. പരിയാരത്തിനടുത്ത വായാട്ട് സിപിഎം സംഘം രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടി. ആര്‍എസ്എസ് പരിയാരം മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി.എച്ച്. ജയരാജന്(29), അനുജന് സ്വരാജ്(26) എന്നിവരെയാണ് ഉച്ചക്ക് പന്ത്രണ്ടരയോടെ വെട്ടിയത്.
എക്സ്ചേഞ്ചിന് സമീപമുള്ള വീട്ടില്‍ ആശാരിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ജയരാജനെയും അനുജനെയും അക്രമിസംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ തള്ളിയിട്ടാണ് ഇവരെ അക്രമിച്ചത്. ഇവരെ ആദ്യം തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ജയരാജനെ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിപിഎമ്മുകാരായ ശശി, സനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: