ക്വീറ്റ: ഇറാന്-അഫ്ഗാനിസ്ഥാന് അതിര്‍ത്തിയായ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ക്വീറ്റയ്ക്ക് 120 കിലോമീറ്റര്‍ തെക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന സിബി നഗരത്തില്‍ വച്ചാണ് റാവല്‍ പിണ്ടി- ബൗണ്ട് ജാഫര്‍ എക്സ്പ്രസില്‍ സ്ഫോടനമുണ്ടായത്.
പ്രവിശ്യയിലെ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റുമുട്ടലില്‍ 30 വിഘടനവാദികളെ കൊന്നൊടുക്കിയതിന് ഒരു ദിവസത്തിന് ശേഷമാണ് സ്ഫോടനമുണ്ടായതെന്ന് സുരക്ഷാ ഭടന്മാര് വ്യക്തമാക്കി.
എന്നാല്‍ ഏറ്റുമുട്ടലലിനെ തുടര്‍ന്നാണോ സ്ഫോടനമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: