Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സ്വതന്ത്ര വ്യാപാരമേഖലയിലെ സൗകര്യങ്ങള്‍ നിക്ഷേപകര്‍ പ്രയോജനപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 10:15 pm IST
inErnakulam

കൊച്ചി: റാസല്‍ഖൈമ സ്വതന്ത്ര വ്യാപാരമേഖലയിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ബിസിനസ്‌ ആഗോളതലത്തില്‍ വിപുലീകരിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ ശ്രമിക്കണമെന്ന്‌ കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ വി.പി. ജോര്‍ജ്‌ അഭിപ്രായപ്പെട്ടു. യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്സിലെ റാസല്‍ഖൈമയില്‍ കമ്പനി സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച്‌ കേരള ചേംബറും റാസല്‍ഖൈമ ഫ്രീ ട്രേഡ്‌ സോണ്‍ അതോറിറ്റിയും സംയുക്തമായി ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിസിനസ്‌ വിപുലീകരണത്തിനും വളര്‍ച്ചയ്‌ക്കും ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും തുറന്നു തന്നിരിക്കുന്ന പുതിയ ജാലകങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ബിസിനസ്‌ സമൂഹം മുന്നോട്ടു വരണം. റാസല്‍ഖൈമ സ്വതന്ത്ര വ്യാപാരമേഖലയില്‍ ആര്‍എകെ ഫ്രീ ട്രേഡ്്‌ സോണ്‍ അതോറിറ്റി നല്‍കുന്ന സൗകര്യങ്ങള്‍ പ്രസക്തമാകുന്നത്‌ ഈ സാഹചര്യത്തിലാണെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

യു.എ.ഇയില്‍ ഏറ്റവും കുറഞ്ഞ ചെലവിലും സമയത്തിലും പൂര്‍ണമായ ഉടമസ്ഥതയിലും നിക്ഷേപം നടത്താന്‍ സംരംഭകര്‍ക്ക്‌ കഴിയുമെന്ന്‌ മുംബൈ കേന്ദ്രമാക്കി ആര്‍എകെയുടെ ഇന്ത്യയിലെ ചുമതല വഹിക്കുന്ന ബിസോണ്‍ സുര്‍നാം പറഞ്ഞു. സുര്‍നാമിന്റെ നേതൃത്വത്തിലാണ്‌ റാസല്‍ഖൈമ ഫ്രീ ട്രേഡ്‌ സോണ്‍ അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധി സംഘം കൊച്ചിയിലെത്തിയിരിക്കുന്നത്‌. റാസല്‍ഖൈമ സര്‍ക്കാരിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല സംഘവുമായി വ്യവസായ വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ചര്‍ച്ച നടത്തി. സ്വതന്ത്ര വ്യാപാര മേഖലയുടെ സവിശേഷതകള്‍ വിവരിക്കുന്ന അവതരണങ്ങളും നടന്നു.

ആര്‍എകെ സ്വതന്ത്ര വ്യാപാരമേഖലയില്‍ കമ്പനി സ്ഥാപിക്കല്‍, വിവിധ ലൈസന്‍സുകള്‍, സൗകര്യങ്ങള്‍, സേവനങ്ങള്‍, ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നികുതി സംബന്ധമായ കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ സെമിനാര്‍ ഏറെ പ്രയോജനപ്രദമായി. ബിസിനസ്‌ ടു ബിസിനസ്‌ യോഗങ്ങളും സെമിനാറിന്റെ ഭാഗമായി നടന്നു. ഈ യോഗങ്ങള്‍ ഏപ്രില്‍ എട്ട്‌, ഒമ്പത്‌ തീയതികളിലും തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.