Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 449-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2014, 08:38 am IST
in Samskriti

അഹമിത്യേവ സങ്കല്‍പ്പോ ബന്ധായാതിവിനാശിനേ

നാഹമിത്യേവ സങ്കല്‍പ്പോ മോക്ഷായ വിമലാത്മനേ

ശിഖിധ്വജന്‍ പറഞ്ഞു; എന്നിലെ ഭ്രമചിന്തകള്‍ അവസാനിച്ചിരിക്കുന്നു. അങ്ങയുടെ കൃപയാല്‍ എന്നില്‍ ജ്ഞാനമങ്കുരിച്ചു. എല്ലാ സംശയങ്ങള്‍ക്കും അറുതിയായി. എന്താണ്‌ അറിയാന്‍ യോഗ്യമായ അറിവെന്നെനിക്ക്‌ വെളിവായി. സംസാരമെന്ന മായാസമുദ്രത്തെ ഞാന്‍ തരണം ചെയ്തിരിക്കുന്നു. ‘ഞാന്‍’ ഇല്ലാതെതന്നെ എന്നില്‍ പ്രശാന്തിയും ശുദ്ധജ്ഞാനവും നിറഞ്ഞിരിക്കുന്നു.

കുംഭന്‍ പറഞ്ഞു: ലോകം ഇല്ലാത്തപ്പോള്‍ ‘ഞാനും’ ‘നീയും’ എവിടെയാണുള്ളത്‌? അതിനാല്‍ സ്വയം പ്രശാന്തമായിരുന്ന്‌ അനിച്ഛാപൂര്‍വമായി അനുനിമിഷം വന്നുചേരുന്ന കര്‍മങ്ങളെ ഉചിതമായി അനുവര്‍ത്തിച്ചാലും. എല്ലാമെല്ലാം ബ്രഹ്മമാണ്‌. അത്‌ പ്രശാന്തിയാണ്‌. ‘ഞാന്‍’, ‘നീ’ തുടങ്ങിയ വാക്കുകള്‍ക്ക്‌ അര്‍ഥമില്ല. അത്തരം വാക്കുകളുടെ നിരര്‍ഥകത അറിഞ്ഞുകഴിയുമ്പോള്‍ വിശ്വത്തെ ബ്രഹ്മമായി സാക്ഷാത്കരിക്കാം. സ്രഷ്ടാവായ ബ്രഹ്മാവുപോലും വെറുമൊരു സങ്കല്‍പ്പമാണ്‌. ധാരണയാണ്‌. അതുപോലെയാണ്‌ ‘ഞാന്‍’, ‘ആത്മാവ്‌’, എന്നീ പദങ്ങളും. അവയുടെ ശരിയായ തിരിച്ചറിവാണ്‌ ബന്ധനവും മുക്തിയും.

‘ഞാന്‍ ഉണ്ട്‌ എന്ന ധാരണ ബന്ധനത്തിനും ആത്മനാശത്തിനും വഴിയൊരുക്കുന്നു. എന്നാല്‍ ‘ഞാനില്ല’ എന്ന തിരിച്ചറിവ്‌ മുക്തിയിലേക്കും നിത്യശുദ്ധതയിലേക്കുമാണ്‌ നയിക്കുക.’

ബന്ധനവും മുക്തിയും ധാരണകള്‍ മാത്രമാണ്‌. ഈ ധാരണകളെ ധരിക്കുന്നത്‌ അനന്തമായ ബോധമാണ്‌. അതുമാത്രമാണുള്ളത്‌. എല്ലാ ദുഃഖങ്ങളുടെയും ഉറവ, ‘ഞാനുണ്ട്‌’ എന്ന ധാരണയാണ്‌. അതിന്റെ അഭാവമാണ്‌ പൂര്‍ണസ്വാതന്ത്ര്യം. ആ അഹംകാരം ഞാനല്ല എന്ന്‌ തിരിച്ചറിഞ്ഞ്‌ ശുദ്ധബോധത്തില്‍ അഭിരമിച്ചാലും. അത്തരം ശുദ്ധാവബോധം എല്ലാ ധാരണകളെയും അസ്തമിപ്പിക്കുന്നു. അപ്പോള്‍ പൂര്‍ണതയായി. പൂര്‍ണാവസ്ഥയുടെ ആ തലത്തില്‍ കാരണങ്ങളോ അവയുടെ പരിണിതഫലമായ വിഷയസൃഷ്ടിയോ ഇല്ല.

വസ്തുക്കളുടെ അഭാവത്തില്‍ അനുഭവങ്ങളോ അവയുടെ ഭോക്താക്കളോ (അഹമോ) ഇല്ല. അഹമില്ലെങ്കില്‍പ്പിന്നെ ജനനമരണചക്രങ്ങളാകുന്ന സംസാരമെവിടെ? സംസാരം ഇല്ലാത്തപ്പോള്‍പ്പിന്നെ ബാക്കിയാകുന്നത്‌ പരംപൊരുള്‍ മാത്രം. ശിലയില്‍ ഇനിയും കൊത്തിയുണ്ടാക്കിയിട്ടില്ലാത്ത ശില്‍പ്പങ്ങള്‍ പോലെ വിശ്വം നിലകൊള്ളുന്നു. മനസ്സിന്റെ ഇടപെടലുകള്‍ കൂടാതെ ആരൊരുവ ന്‍ വിശ്വത്തെ കാണുന്നുവോ അയാള്‍ക്ക്‌ ലോകമെന്നൊരു ഭിന്നധാരണ തന്നെയില്ല. അയാള്‍ സത്യദര്‍ശിയാണ്‌. ആ ദര്‍ശനമാണ്‌ നിര്‍വാണം. സമുദ്രം മാത്രം സത്യമായി പരിലസിക്കുമ്പോള്‍ തിരകള്‍ എന്ന പദത്തിന്‌ തന്നെ മൂല്യമില്ലാതെയാകുന്നു. ബ്രഹ്മം മാത്രം നിലനില്‍ക്കുമ്പോ ള്‍ ‘സൃഷ്ടി’ എന്ന പദംപോലും അര്‍ഥമില്ലാത്തതാകുന്നു.

ഈ സൃഷ്ടി ബ്രഹ്മം തന്നെ. ബ്രഹ്മത്തിനു മാത്രമേ സൃഷ്ടിയെപ്പറ്റി അവബോധമുള്ളു. സൃഷ്ടി എന്ന പദത്തിന്റെ വാച്യാര്‍ഥം ഉപേക്ഷിച്ചുകഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത്‌ അതിന്റെ ശരിയായ അര്‍ഥം മാത്രം. അത്‌ ശാശ്വതമായ പരബ്രഹ്മമാകുന്നു.

ബ്രഹ്മം എന്ന പദത്തിന്റെ ആന്തരാര്‍ഥത്തിലേക്ക്‌ അന്വേഷണം നടത്തുന്നവന്‍ എല്ലാം അറിയുന്നു. അതുപോലെ ‘സൃഷ്ടി’ എന്ന പദത്തിന്റെ അര്‍ഥതലങ്ങള്‍ അന്വേഷിക്കുന്നവനും എത്തിച്ചേരുന്നത്‌ ബ്രഹ്മത്തിലത്രേ. എല്ലാറ്റിന്റെയും അടിത്തറയും എല്ലാ ധാരണാ സങ്കല്‍പ്പങ്ങള്‍ക്കും അവയെപ്പറ്റിയുള്ള അവബോധത്തിനും സാദ്ധ്യതയേകുന്ന ബോധം ബ്രഹ്മമാകുന്നു. ഈ പരമസത്യത്തെ സാക്ഷാത്കരിച്ച്‌ അറിവിന്റെയും അറിയലിന്റെയും ദ്വന്ദ്വതകളെ പരിത്യജിച്ചുകഴിഞ്ഞാല്‍ പരമ പ്രശാന്തിയാണ്‌. അത്‌ അവാച്യവും അവര്‍ണനീയവുമാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.