നിങ്ങള്‍ ഓരോരുത്തരും നിരവധി ജന്മങ്ങളിലൂടെ പരിണമിച്ച് വളര്‍ന്ന് നിരവധി മാര്‍ഗങ്ങളിലൂടെയും ആചാര്യന്മാരിലൂടെയും കടന്നു വന്നവര്‍. വളര്‍ച്ചയുടെ പ്രത്യേക ഘട്ടത്തിലെത്തി ഇപ്പോഴിതാ തഥാതന്റെ മുന്നില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. അന്വേഷകന്മാരായി ആണോ നിങ്ങള്‍ എല്ലാവരും ഇവിടെ എത്തിച്ചേര്‍ന്നത്? അല്ല. അന്വേഷകന്മാരായി എത്തിയവര്‍ ചുരുക്കം പേര്. അവര്‍ ജിജ്ഞാസുക്കളായി വന്നു. പക്ഷേ, മിക്കവാറും പേര് വന്നിട്ടുള്ളത് എന്തെങ്കിലും പ്രശ്നങ്ങളും കൊണ്ടാണ്. നിങ്ങള്‍ പ്രശ്നങ്ങളും കൊണ്ടു വന്നവരാണെങ്കിലും ഇവിടെ സംഭവിക്കുന്നത് പ്രശ്ന പരിഹാരത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന കാര്യങ്ങള്‍ അല്ല.
ജീവിത പ്രശ്നങ്ങള്‍ നിങ്ങള്‍ ഇവിടെ എത്താനുള്ള കാരണം ആയിട്ടുണ്ടെങ്കിലും യഥാര്‍ഥത്തില്‍ നിങ്ങള്‍ തഥാതന്റെ മുന്നില്‍ എത്തിയിട്ടുള്ളത് അതിലും എത്രയോ ഉയര്‍ന്ന ലക്ഷ്യത്തെ നേടിയെടുക്കാനാണ്. നിങ്ങളുടെ മനസ്സിന് അത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും ജീവന് അറിയാം. നിങ്ങളുടെ ജീവന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എന്തോ ഒന്ന് ഇവിടെ നിന്നും കിട്ടുന്നുണ്ട്. അതുതന്നെയാണ് നിങ്ങള്‍ക്ക് കിട്ടിയ മഹാഭാഗ്യവും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: