Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ശ്രീലങ്ക ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2014, 10:36 pm IST
inSports

മിര്‍പൂര്‍: ശ്രീലങ്ക ട്വന്റി 20 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം കീഴടക്കിയാണ്‌ ശ്രീലങ്ക ഫൈനലില്‍ പ്രവേശിച്ചത്‌. അവരുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്‌. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ 27 റണ്‍സിനാണ്‌ ശ്രീലങ്ക വിജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 44 റണ്‍സെടുത്ത തിരിമന്നെയും 40 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസും 39 റണ്‍സെടുത്ത ദില്‍ഷനും 26 റണ്‍സെടുത്ത കുശല്‍ പെരേരയും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ്‌ 13.5 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 80 റണ്‍സെടുത്ത്‌ നില്‍ക്കേയാണ്‌ മഴ കളി തടസ്സപ്പെടുത്തിയത്‌. പിന്നീട്‌ കളി നടക്കാതെ വന്നതോടെയാണ്‌ ഡക്ക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ശ്രീലങ്ക 27 റണ്‍സിന്‌ വിജയിച്ചതായി പ്രഖ്യാപിച്ചത്‌.

നേരത്തെ ടോസ്‌ നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ലസിത്‌ മലിംഗ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ്‌ ഓപ്പണര്‍മാരായ കുശല്‍ പെരേരയും ദില്‍ഷനും ചേര്‍ന്ന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 41 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തശേഷമാണ്‌ വേര്‍പിരിഞ്ഞത്‌. 12 പന്തില്‍ നിന്ന്‌ രണ്ട്‌ വീതം ഫോറും സിക്സറുമടക്കം 26 റണ്‍സെടുത്ത കുശല്‍ പെരേരയെ സാന്റോക്കി ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ മഹേല ജയവര്‍ദ്ധനെ ഒരു പന്തുപോലും നേരിടുന്നതിന്‌ മുന്നേ റണ്ണൗട്ടായി മടങ്ങി. തുടര്‍ന്നെത്തിയ സംഗക്കാരക്കും യാതൊരു സംഭാവനയും നല്‍കാന്‍ കഴിഞ്ഞില്ല. ആറ്‌ പന്ത്‌ നേരിട്ട്‌ ഒരു റണ്‍സെടുത്ത സംഗക്കാരയെ ബദ്‌രി സ്വന്തം പന്തില്‍ പിടികൂടി. പിന്നീട്‌ ദില്‍ഷനും തിരിമന്നെയും ചേര്‍ന്ന്‌ സ്കോര്‍ 91-ല്‍ എത്തിച്ചു. 39 റണ്‍സെടുത്ത ദില്‍ഷനെ റണ്ണൗട്ടാക്കിയതോടെ ഇൗ‍ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട്‌ തിരിമന്നെയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന്‌ സ്കോര്‍ 121-ല്‍ എത്തിച്ചെങ്കിലും 35 പന്തില്‍ നിന്ന്‌ മൂന്ന്‌ ഫോറും രണ്ട്‌ സിക്സറുമടക്കം 44 റണ്‍സെടുത്ത തിരിമന്നെയെ സാന്റോക്കിയുടെ പന്തില്‍ സിമണ്‍സ്‌ കയ്യിലൊതുക്കി. പിന്നീട്‌ ആഞ്ചലോ മാത്യൂസിന്റെ തകര്‍പ്പന്‍ വെടിക്കെട്ടാണ്‌ ലങ്കന്‍ സ്കോര്‍ 160-ല്‍ എത്തിച്ചത്‌. ഇന്നിംഗ്സിലെ അവസാന പന്തില്‍ 23 പന്തില്‍ നിന്ന്‌ മൂന്ന്‌ ഫോറും രണ്ട്‌ സിക്സറുമടക്കം 40 റണ്‍സെടുത്ത മാത്യൂസിനെ റസലിന്റെ പന്തില്‍ ബ്രാവോ പിടികൂടി. വിന്‍ഡീസിന്‌ വേണ്ടി സാന്റോക്കി രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

161 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന്‌ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്‌ തുടക്കത്തിലേ കനത്ത തിരിച്ചടി നേരിട്ടു. സ്കോര്‍ 25-ല്‍ എത്തിയപ്പോള്‍ മൂന്ന്‌ റണ്‍സെടുത്ത ഗെയിലിനെയും സ്കോര്‍ 28-ല്‍ എത്തിയപ്പോള്‍ 17 റണ്‍സെടുത്ത സ്മിത്തിനെയും പേസ്‌ ബൗളര്‍ മലിംഗ ബൗള്‍ഡാക്കി. സ്കോര്‍ 34-ല്‍ എത്തിയപ്പോള്‍ നാല്‌ റണ്‍സെടുത്ത സിമണ്‍സിനെ പ്രസന്ന വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയും ചെയ്തതോടെ വിന്‍ഡീസ്‌ വന്‍ തകര്‍ച്ചയെ നേരിട്ടു. നാലാം വിക്കറ്റില്‍ സാമുവല്‍സും ബ്രാവോയും ചേര്‍ന്ന്‌ സ്കോര്‍ 77-ല്‍ എത്തിച്ചു. എന്നാല്‍ 19 പന്തില്‍ നിന്ന്‌ മൂന്ന്‌ ഫോറും ഒരു സിക്സറുമടക്കം 30 റണ്‍സെടുത്ത ബ്രാവോയെ കുലശേഖരയുടെ പന്തില്‍ ജയവര്‍ദ്ധനെ കയ്യിലൊതുക്കി. പിന്നീട്‌ 13.5 ഓവറില്‍ സ്കോര്‍ നാലിന്‌ 80 റണ്‍സ്‌ എന്ന നിലയില്‍ നില്‍ക്കേ മഴ കളി തടസ്സപ്പെടുത്തി. ലങ്കക്ക്‌ വേണ്ടി മലിംഗ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.