Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റയലിനും പിഎസ്ജിക്കും തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2014, 10:36 pm IST
inSports

മാഡ്രിഡ്‌: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡും പിഎസ്ജിയും സെമിഫൈനല്‍ ബര്‍ത്ത്‌ ഏറെക്കുറെ ഉറപ്പിച്ചു. സന്റിയാഗോ ബെര്‍ണാബ്യുവില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ നിലവിലെ റണ്ണേഴ്സപ്പായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ റയല്‍ കീഴടക്കിയത്‌. കഴിഞ്ഞ സീസണില്‍ ബൊറൂസിയയോട്‌ പരാജയപ്പെട്ടായിരുന്നു റയല്‍ സെമിഫൈനലില്‍ പുറത്തായത്‌. ഈ പരാജയത്തിനുള്ള മികച്ച പകരം വീട്ടലും കൂടിയായി ഇത്‌. ബൊറൂസിയക്ക്‌ ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കെങ്കിലും വിജയിക്കണം. മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ഫ്രഞ്ച്‌ ക്ലബ്‌ പിഎസ്ജി തകര്‍ത്തുവിട്ടത്‌. എട്ടിന്‌ സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ചെല്‍സിക്കും പിഎസ്ജിക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയാല്‍ മാത്രമേ സെമിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ജയിച്ചാല്‍ എവേ ഗോളിന്റെ കരുത്തില്‍ നീലപ്പടക്ക്‌ അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം.

റയലിനെതിരായ മത്സരത്തില്‍ ബൊറൂസിയ ഗോളിയുടെ ഉജ്ജ്വല പ്രകടനമില്ലായിരുന്നെങ്കില്‍ ചുരുങ്ങിയത്‌ അര ഡസന്‍ ഗോളെങ്കിലും വലയില്‍ വീഴുമായിരുന്നു. റയല്‍ ഉതിര്‍ത്ത 20 ഷോട്ടുകളില്‍ 11 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. ഇതില്‍ മൂന്നെണ്ണമാണ്‌ വലയില്‍ കയറിയത്‌. അതേസമയം ബൊറൂസിയക്ക്‌ ലക്ഷ്യത്തിലേക്ക്‌ രണ്ട്‌ ഷോട്ടുകള്‍ മാത്രമാണ്‌ പായിക്കാന്‍ കഴിഞ്ഞത്‌. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ റയല്‍ ലീഡ്‌ നേടി. കരിം ബെന്‍സേമയും ഡാനിയേല്‍ കാര്‍വാജലും ചേര്‍ന്ന്‌ നടത്തിയ നീക്കത്തിനൊടുവില്‍ പന്ത്‌ ലഭിച്ച ഗരെത്ത്‌ ബെയ്‌ലാണ്‌ റയലിന്‌ ലീഡ്‌ നേടിക്കൊടുത്തത്‌. പിന്നീട്‌ 10-ാ‍ം മിനിറ്റില്‍ വലതുവിംഗില്‍ നിന്ന്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉതിര്‍ത്ത ലോംഗ്‌റേഞ്ച്‌ ഷോട്ട്‌ ബൊറൂസിയ ഗോളി തടുത്തിട്ടു. 12-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ബോക്സിന്‌ പുറത്തുനിന്ന്‌ എടുത്ത ഫ്രീകിക്ക്‌ ബൊറൂസിയ ഗോളി ഉജ്ജ്വലമായ മെയ്‌വഴക്കത്തോടെയാണ്‌ രക്ഷപ്പെടുത്തിയത്‌. തൊട്ടുപിന്നാലെ പെപെയുടെ ഒരു ഹെഡ്ഡറും വിഫലമായി. 27-ാ‍ം മിനിറ്റില്‍ റയല്‍ ലീഡ്‌ ഉയര്‍ത്തി. ബോക്സിന്‌ പുറത്തുനിന്ന്‌ യുവതാരം ഇസ്കോ പായിച്ച ഷോട്ടാണ്‌ വലയില്‍ കയറിയത്‌. തൊട്ടുപിന്നാലെ ബെയ്‌ല്‌ ബോക്സിന്‌ പുറത്തുനിന്ന്‌ എടുത്ത ഫ്രീകിക്കും ബൊറൂസിയ ഗോളിയുടെ മെയ്‌വഴക്കത്തിന്‌ മുന്നില്‍ വിഫലമായി. ഇടയ്‌ക്ക്‌ ചില നല്ല മുന്നേറ്റങ്ങള്‍ ബൊറൂസിയ താരങ്ങള്‍ റയല്‍ ബോക്സിലേക്ക്‌ നയിച്ചെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിയി. രണ്ടാം പകുതി ആരംഭിച്ച്‌ രണ്ട്‌ മിനിറ്റായപ്പോഴേക്കും ഗരെത്ത്‌ ബെയ്‌ലിന്റെ മറ്റൊരു ശ്രമവും വിഫലമായി. പിന്നീട്‌ മത്സരത്തിന്റെ 56-ാ‍ം മിനിറ്റില്‍ റയല്‍ മൂന്നാം ഗോളും നേടി. ലൂക്കാ മോഡ്രിച്ച്‌ ബോക്സിലേക്ക്‌ തള്ളിക്കൊടുത്ത പന്ത്‌ പിടിച്ചെടുത്ത്‌ ക്രിസ്റ്റ്യാനോ രണ്ട്‌ ബൊറൂസിയ താരങ്ങള്‍ക്കിടയിലൂടെ പന്ത്‌ വലയിലെത്തിച്ചു. ഇതോടെ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന മെസ്സിയുടെ റെക്കോര്‍ഡിന്‌ ഒപ്പമെത്തി. എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ 14 ഗോളുകളാണ്‌ ക്രിസ്റ്റ്യാനോ ഈ സീസണില്‍ നേടിയിട്ടുള്ളത്‌. അധികം കഴിയും മുന്നേ ബെന്‍സേമയുടെയും സെര്‍ജിയോ റാമോസിന്റെയും ശ്രമങ്ങള്‍ ബൊറൂസിയ ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ മത്സരത്തിനിടെ പരിക്കേറ്റ ക്രിസ്റ്റ്യാനോയെ 80-ാ‍ം മിനിറ്റില്‍ പിന്‍വലിച്ചു. താരത്തിന്റെ പരിക്ക്‌ എത്രത്തോളം ഗുരുതരമാണെന്ന്‌ വ്യക്തമായിട്ടില്ല.

പ്രീമിയര്‍ ലീഗ്‌ കരുത്തരായ ചെല്‍സിയെ സ്വന്തം തട്ടകത്തിലാണ്‌ പിഎസ്ജി ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയത്‌. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ലാവേസിയിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാല്‍ 27-ാ‍ം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ഈഡന്‍ ഹസാര്‍ഡ്‌ ചെല്‍സിക്ക്‌ സമനില നേടിക്കൊടുത്തു. ആദ്യപകുതിയില്‍ 1-1ന്‌ സമനിലയില്‍ പിരിഞ്ഞു. പിന്നീട്‌ മത്സരത്തിന്റെ 61-ാ‍ം മിനിറ്റില്‍ ചെല്‍സിയുടെ ഡേവിഡ്‌ ലൂയിസിന്റെ സെല്‍ഫ്‌ ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തി. 90-ാ‍ം മിനിറ്റില്‍ പാസ്റ്റോര്‍ പിഎസ്ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.