Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 444-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2014, 08:29 pm IST
inSamskriti

ഏവം ജഗദ്ഭ്രമസ്യാസ്യ ഭാവനം താവദാതതം

ശിലീഭൂതസ്യ ശീതേന ശലിലസ്യേവ രൂക്ഷതാ

ശിഖിധ്വജന്‍ ചോദിച്ചു: ഇക്കാണുന്ന തൂണുമുതല്‍ സ്രഷ്ടാവ്‌ വരെ എല്ലാം അസത്താണെങ്കില്‍ എങ്ങനെയാണ്‌ ദുഃഖം എന്ന സത്യം ഉണ്ടായത്‌?

കുംഭന്‍ പറഞ്ഞു: ‘ഈ ലോകമെന്ന ഭ്രമാത്മകാസ്തിത്വം വികസ്വരമായി നിലനില്‍ക്കുന്നത്‌ ആവര്‍ത്തിച്ചുള്ള പ്രമാണീകരണം കൊണ്ടാണ്‌. ജലം മഞ്ഞുകട്ടയായാല്‍ അതൊരിരിപ്പിടമാക്കാന്‍ കൂടി സാധിക്കുമല്ലോ?’

അജ്ഞാനം ഇല്ലാതാകുമ്പോള്‍ മാത്രമേ ഒരുവനില്‍ സത്യം സാക്ഷാത്കരിക്കപ്പെടുകയുള്ളു. അപ്പോള്‍ മാത്രമേ കലര്‍പ്പില്ലാത്ത മൂലസ്ഥിതി ദൃശ്യമാകൂ. നാനാത്വമെന്ന പ്രതീതി ഇല്ലാതാകുമ്പോള്‍ സംസാരം (ലോകം) എന്ന അനുഭവവും ഇല്ലാതെയാകുന്നു. അപ്പോള്‍ സ്വരൂപം ഉപാധികളില്ലാതെ പ്രഭാസിക്കുന്നു.

അനാദിയായ പരമപുരുഷനാണ്‌ നീ. ഈ ദേഹവും രൂപഭാവങ്ങളുമെല്ലാം അജ്ഞാനത്തിന്റെയും തെറ്റിദ്ധാരണയുടെയും ഫലമായി ഉളവായതാണ്‌. സൃഷ്ടികര്‍ത്താവ്‌, സൃഷ്ടികള്‍ എന്നീ ധാരണകള്‍ ഒരിക്കലും സംശയലേശമെന്യേ സത്യമെന്ന്‌ ആരും ദൃഷ്ടാന്തപ്പെടുത്തിയിട്ടില്ല. അതായത്‌, കാരണം പ്രമാണീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍പ്പിന്നെ കാര്യത്തിനെന്തു പ്രമാണമാണുള്ളത്‌? മരുമരീചികയിലെ ജലമെന്നപോലെ ജീവജാലങ്ങളെല്ലാം വെറും കാഴ്‌ച്ചമാത്രമാണ്‌. ഇത്തരം കാഴ്‌ച്ചകളുടെ സത്യം ആരാഞ്ഞുചെന്നാല്‍ അവ അപ്രത്യക്ഷമാകുന്നു.

ശിഖിധ്വജന്‍ ചോദിച്ചു: അപ്പോള്‍ സ്രഷ്ടാവ്‌ എന്ന ‘കാര്യ’ത്തിന്റെ കാരണം പരം പൊരുള്‍ (ബ്രഹ്മം) അല്ലെങ്കില്‍ അനന്താവബോധമാണെന്നു പറയുന്നത്‌ ശരിയാകില്ലേ?

കുംഭന്‍ പറഞ്ഞു: ബ്രഹ്മം അല്ലെങ്കില്‍ പരംപൊരുള്‍ എന്നത്‌ രണ്ടാമതൊന്നില്ലാത്ത വസ്തുവാണ്‌. ബ്രഹ്മം കാര്യകാരണങ്ങള്‍ക്ക്‌ വിധേയമല്ല. അതില്‍ സൃഷ്ടിക്കാനോ എന്തെങ്കിലും കര്‍മം ചെയ്യാനോ ഉള്ള ആവശ്യമോ ചോദനയോ ഇല്ല. അത്‌ കര്‍ത്താവല്ല, കര്‍മമല്ല, കര്‍മോപകരണമല്ല. അത്‌ കര്‍മത്തിനു ബീജവുമല്ല. അതുകൊണ്ട്‌ സ്രഷ്ടാവിന്റെ കാരണമായി ബ്രഹ്മത്തെ കരുതാന്‍ വയ്യ. സൃഷ്ടി എന്നൊന്ന്‌ യഥാര്‍ഥത്തില്‍ ഇല്ലേയില്ല. നീ അതുകൊണ്ട്‌ കര്‍മങ്ങളുടെ കര്‍ത്താവോ ഭോക്താവോ അല്ല. നീ സര്‍വസ്വമാണ്‌, സര്‍വപ്രശാന്തനാണ്‌. ഇനിയും ജനിച്ചിട്ടില്ലാത്ത പരിപൂര്‍ണനാണ്‌.

സൃഷ്ടിക്ക്‌ കാരണം ഇല്ല എന്ന്‌ പറഞ്ഞല്ലോ. കാരണമില്ലാതെ കാര്യമില്ലാ എന്നതുകൊണ്ട്‌ സൃഷ്ടിയും ഇല്ല. ലോകമെന്ന പ്രതീതിയും ‘ഇല്ലാത്ത’താണ്‌. ലോകമെന്ന കാഴ്ച ഭ്രമാത്മകം മാത്രം. ലോകത്തിന്റെ അസ്തിത്വത്തെ ഇങ്ങനെ അസത്തായ, ഭ്രമാത്മകദൃശ്യമെന്നു തിരിച്ചറിഞ്ഞാല്‍പ്പിന്നെ ആര്‌, എന്തനുഭവിക്കാനാണ്‌? അതിനാല്‍ നീ ശുദ്ധനും നിര്‍മലനുമാണ്‌. ബന്ധനം, മുക്തി എന്നിവ വെറും വാക്കുകള്‍ മാത്രം.

ശിഖിധ്വജന്‍ പറഞ്ഞു: അങ്ങയുടെ വിജ്ഞാനപ്രദവും കാര്യകാരണയുക്തവുമായ വാക്കുകള്‍ കേട്ട്‌ എന്റെയുള്ളം പൂര്‍ണമായും ഉണര്‍ന്നിരിക്കുന്നു. കാരണം ഇല്ലാത്തതുകൊണ്ട്‌ ബ്രഹ്മം ഒന്നിന്റെയും കര്‍ത്താവല്ല, ഒന്നിന്റെയും സ്രഷ്ടാവുമല്ല. അതുകൊണ്ട്‌ മനസ്സും അഹംകാരവും ഒന്നും സത്യമായി ‘ഉള്ള’ വസ്തുക്കളല്ല.

സത്യം അങ്ങനെയായിരിക്കെ ഞാന്‍ ‘നിത്യശുദ്ധന്‍, പ്രബുദ്ധന്‍’ എന്ന്‌ തിരിച്ചറിയുന്നു. ഞാന്‍ എന്നെ വന്ദിക്കുന്നു. എന്റെ ബോധത്തിന്‌ വിഷയമായി ഇപ്പോള്‍ ഒന്നുമില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.