ന്യൂദല്‍ഹി: ബിസിസിഐ അധ്യക്ഷന്റെ ചുമതലയേറ്റെടുക്കാന്‍ തയ്യാറാണെന്ന് സുനില്‍ ഗവാസ്കര്‍. സുപ്രീം കോടതി നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരമോന്നത കോടതി എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ അതു ചെയ്യണം. പക്ഷേ, ഉത്തരവ് രേഖാമൂലം ലഭിക്കണം. ആദ്യമായി എനിക്കതാണ് പറയാനുള്ളത്, ഗവാസ്കര്‍ വ്യക്തമാക്കി.
നിലവില്‍ ബിസിസിഐയുമായി കരാറിലുള്ള കമന്റേറ്ററാണ് ഞാന്‍. പുതിയ ഉത്തവാദിത്തം ഏറ്റെടുക്കണമെന്നാണ് കോടതി ആവശ്യപ്പെടുന്നതെങ്കില്‍ ശിരസാവഹിക്കും.
ബിസിസിഐ തലവനാകാന്‍ അര്‍ഹനാണെന്ന തരത്തിലെ സുപ്രീം കോടതി വിലയിരുത്തല്‍ വലിയ അംഗീകാരമാണ്. ആത്മവിശ്വാസമുണ്ട്. എന്നാല്‍ അല്‍പ്പം കാത്തിരുന്നേ മതിയാവു. കേസിലെ നടപടികള്‍ ഏതു ദിശയിലേക്കാണെന്ന് നാളെ (വെള്ളിയാഴ്ച) അറിയാം. തോക്കിനകത്തു കയറി വെടിവയ്‌ക്കുന്നില്ല.
















