Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 147

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2014, 08:05 pm IST
in Samskriti

306. വിരഹക്ലേശനാശക – വിരഹക്ലേശം നശിച്ചവര്‍ ഗോപികമാരുടെ ഗര്‍വം നശിപ്പിക്കാന്‍ കൃഷ്ണന്‍ അപ്രത്യക്ഷനായത്‌ മുന്‍നാമത്തില്‍ നാം കണ്ടു. ഭഗവാനെ പിരിഞ്ഞപ്പോള്‍ തങ്ങളുടെ അഹങ്കാരത്തില്‍ പശ്ചാത്തപിച്ച ഗോപികമാര്‍ ഒരുമിച്ചുകൂടി ഭഗവാനെപ്പറ്റി പരസ്പരം പറഞ്ഞുകരയാന്‍ തുടങ്ങി. ഭക്തകളായ അവരുടെ ദുഃഖം ഭഗവാനെയും ദുഃഖിപ്പിച്ചു. അതിസുന്ദരമായ വേഷത്തില്‍ മന്ദഹാസമധുരമായ മുഖകാന്തിയോടെ ഭഗവാന്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
ആത്മസാക്ഷാത്കാരം ലഭിച്ച ഗോപികമാരും ഭഗവാനും ചേര്‍ന്നപ്പോള്‍ വിരഹക്ലേശം നശിച്ചു. ഇതിനെ തുടര്‍ന്നാണ്‌ പ്രഥിതമായ രാസനൃത്തം. (നാരായണീയം 67-ാ‍ം ദശകം ഈ രംഗം അതീവഹൃദ്യമായി വര്‍ണിച്ചിട്ടുണ്ട്‌.)

307. സുദര്‍ശനചക്രധരഃ – സുദര്‍ശനചക്രം ധരിച്ചവന്‍. ഗുരുവായൂരപ്പന്റെ ആയുധങ്ങളില്‍ മുഖ്യമാണ്‌ സുദര്‍ശനചക്രം. കാലരൂപമായ ഈ ആയുധത്തിന്റെ ഭ്രമണവേഗത്തിന്‌ നശിപ്പിക്കാനാകാത്തതായി ഒരു ശക്തിയുമില്ല. അദൃശ്യമായ ഈ ആയുധം കൃഷ്ണാവതാരത്തില്‍ ഭഗവാനോടൊപ്പം ഉണ്ടായിരുന്നു.

308. ശാപമുക്തസുദര്‍ശനഃ – സുദര്‍ശനന്‍ എന്ന വിദ്യാധരനെ ശാപത്തില്‍ നിന്ന്‌ മോചിപ്പിച്ചവന്‍.

സുദര്‍ശനന്‍ അതിസുന്ദരനായ ഒരു വിദ്യാധരനായിരുന്നു. തന്റെ ശരീരസൗന്ദര്യത്തില്‍ അഹങ്കരിച്ചിരുന്ന സുദര്‍ശനന്‍ ഒരിക്കല്‍ ചില മഹര്‍ഷിമാരെ വിരൂപര്‍ എന്നുപറഞ്ഞ്‌ ആക്ഷേപിച്ചു. അവര്‍ അയാളെ ശപിച്ച്‌ പെരുമ്പാമ്പാക്കി. അയാളുടെ അഹങ്കാരം നശിപ്പിക്കാനായി. ശപിച്ചുവെങ്കിലും ഭഗവാന്റെ പാദസ്പര്‍ശമുണ്ടാകുമ്പോള്‍ സ്വന്തരൂപം തിരിച്ചുകിട്ടുമെന്ന്‌ അനുഗ്രഹിക്കുകയും ചെയ്തു.

കൃഷ്ണാവതാരത്തിലാണ്‌ സുദര്‍ശനന്‌ ശാപമോക്ഷം കിട്ടിയത്‌. ഒരിക്കല്‍ അംബികാവനത്തിലുള്ള അംബികാപതിയുടെ ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന്‌ നന്ദഗോപനും ഗോപന്മാരും കൃഷ്ണനും പോയി ഉത്സവം കഴിഞ്ഞ്‌ ക്ഷേത്രപരിസരത്തുതന്നെ എല്ലാവരും ഉറങ്ങി. രാത്രിയില്‍ പെരുമ്പാമ്പായ സുദര്‍ശനന്‍ നന്ദഗോപരെ വിഴുങ്ങാന്‍ തുടങ്ങി. ഗോപന്മാര്‍ തീക്കൊള്ളികള്‍ കൊണ്ടും മറ്റും അടിച്ചിട്ടും പാമ്പ്‌ പിടിവിട്ടില്ല. അവര്‍ കൃഷ്ണനെ വിളിച്ചുകരഞ്ഞു. ഭഗവാന്‍ അടുത്തുചെന്ന്‌ പാമ്പിനെ കാലുകൊണ്ട്‌ സ്പര്‍ശിച്ചു. ഭഗവാനെ പാദസ്പര്‍ശം ലഭിച്ചപ്പോള്‍ സുദര്‍ശനന്‍ ശാപമുക്തനായി. ഭഗവാനെ സ്തുതിച്ചു പ്രസാദിപ്പിച്ച്‌ സുദര്‍ശനന്‍ വിദ്യാധരലോകത്തേക്ക്‌ മടങ്ങി. (നാരായണീയം 7-ാ‍ം ദശകത്തില്‍ ഈ ലീല കാണാം.)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.