Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രീമിയര്‍ ലീഗ്‌ പോരാട്ടം ക്ലൈമാക്സിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2014, 09:51 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടപോരാട്ടം ക്ലൈമാക്സിലേക്ക്‌ നീങ്ങുന്നു. ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍ എന്നീ ടീമുകളാണ്‌ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചിട്ടുള്ളത്‌.

ശനിയാഴ്ച രാത്രി നടന്ന പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയതോടെയാണ്‌ കിരീടപോരാട്ടം സജീവമായിരിക്കുന്നത്‌. 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെല്‍സിയാണ്‌ 69 പോയിന്റുമായി ഒന്നാം സ്ഥാനത്ത്‌. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന്‌ 30 മത്സരങ്ങളില്‍ നിന്ന്‌ 65 പോയിന്റും മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ 28 മത്സരങ്ങളില്‍ നിന്ന്‌ 63 പോയിന്റുമാണുള്ളത്‌. കഴിഞ്ഞ ദിവസം ചെല്‍സിയോട്‌ 6-0ന്‌ പരാജയപ്പെട്ടെങ്കിലും 30 മത്സരങ്ങളില്‍ നിന്ന്‌ 62 പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്തുണ്ട്‌.

ശനിയാഴ്ച രാത്രി നടന്ന പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്ക്‌ ഫുള്‍ഹാമിനെയും ലിവര്‍പൂള്‍ മൂന്നിനെതിരെ ആറ്‌ ഗോളുകള്‍ക്ക്‌ കാര്‍ഡിഫ്‌ സിറ്റിയെയും തകര്‍ത്തെറിഞ്ഞപ്പോള്‍ മറ്റൊരു പോരാട്ടത്തില്‍ വെയ്ന്‍ റൂണിയുടെ അത്ഭുതഗോളിന്റെ കരുത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ 2-0ന്‌വെസ്റ്റ്‌ ഹാമിനെയും കീഴടക്കി.

കാര്‍ഡിഫിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഹാട്രിക്കാണ്‌ ലിവര്‍പൂളിന്‌ ഗംഭീര വിജയം സമ്മാനിച്ചത്‌. രണ്ട്‌ തവണ പിന്നിട്ടുനിന്നശേഷമാണ്‌ ലിവര്‍പൂള്‍ എതിര്‍ വലയിലേക്ക്‌ ഗോള്‍മഴ പെയ്യിച്ചത്‌. മത്സരത്തില്‍ ആദ്യം ഗോള്‍നേടിയത്‌ കാര്‍ഡിഫായിരുന്നു. 9-ാ‍ം മിനിറ്റില്‍ ജോര്‍ദാന്‍ മച്ചിലൂടെ കാര്‍ഡിഫ്‌ ലീഡ്‌ നേടി. എന്നാല്‍ 16-ാ‍ം മിനിറ്റില്‍ സുവാരസിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. പിന്നീട്‌ 25-ാ‍ം മിനിറ്റില്‍ കാംപെല്ലിലൂടെ കാര്‍ഡിഫ്‌ വീണ്ടും ലീഡ്‌ നേടിയെങ്കിലും 41-ാ‍ം മിനിറ്റില്‍ സ്കെര്‍ട്ടലിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. ആദ്യപകുതിയില്‍ ഇരുടീമുകളും 2-2ന്‌ തുല്യത പാലിച്ചു. പിന്നീട്‌ 54-ാ‍ം മിനിറ്റില്‍ വീണ്ടും സ്കെര്‍ട്ടല്‍ ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ 3-2ന്‌ മുന്നിലെത്തി. 60-ാ‍ം മിനിറ്റില്‍ സുവാരസും 75-ാ‍ം മിനിറ്റില്‍ ഡാനിയേല്‍ സ്റ്ററിഡ്ജും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂള്‍ 5-2ന്റെ ലീഡ്‌ കരസ്ഥമാക്കി. 88-ാ‍ം മിനിറ്റില്‍ ജോര്‍ദാന്‍ മച്ച്‌ കാര്‍ഡിഫിനായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത്‌ സുവാരസ്‌ തന്റെ ഹാട്രിക്കിനൊപ്പം ടീമിന്റെ ഗോള്‍പട്ടികയും പൂര്‍ത്തിയാക്കി.

മറ്റൊരു മത്സരത്തില്‍ യായാ ടൂറേയുടെ ഹാട്രിക്കിന്റെ കരുത്തിലാണ്‌ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ 5-0ന്‌ തകര്‍ത്തുവിട്ടത്‌. 26, 56 മിനിറ്റുകളില്‍ പെനാല്‍റ്റിയിലൂടെയും 65-ാ‍ം മിനിറ്റിലും ഗോള്‍ നേടിയാണ്‌ ടൂറേ ഹാട്രിക്ക്‌ തികച്ചത്‌. പിന്നീട്‌ 84-ാ‍ം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയും 88-ാ‍ം മിനിറ്റില്‍ ഡെമിഷെലിസുമാണ്‌ സിറ്റിയുടെ മറ്റ്‌ ഗോളുകള്‍ നേടിയത്‌. 53-ാ‍ം മിനിറ്റില്‍ ഫെര്‍ണാണ്ടോ അമോര്‍ബിയേറ്റ ചുവപ്പുകാര്‍ഡ്‌ പുറത്തുപോയശേഷം ഫുള്‍ഹാം 10 പേരുമായാണ്‌ കളിച്ചത്‌.

കഴിഞ്ഞ ദിവസം ഒളിമ്പിയാക്കോസിനെ തകര്‍ത്ത്‌ ചാമ്പ്യന്‍സ്‌ ലീഗിന്റെ ക്വാര്‍ട്ടറില്‍ കടന്ന യുണൈറ്റഡ്‌ പ്രീമിയര്‍ ലീഗിലും ആ മികവ്‌ തുടര്‍ന്നു. വെസ്റ്റ്‌ ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡ്‌ തകര്‍ത്തത്‌. സൂപ്പര്‍താരം വെയ്ന്‍ റൂണിയാണ്‌ യുണൈറ്റഡിന്റെ രണ്ട്‌ ഗോളുകളും നേടിയത്‌. അതിലൊന്ന്‌ അത്ഭുത ഗോളുമായിരുന്നു. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ഏകദേശം 50 വാര അകലെനിന്ന്‌ വെയ്ന്‍ റൂണി പായിച്ച ഹാഫ്‌ വോളിയാണ്‌ വെസ്താം ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറിയത്‌. 1996-ല്‍ മുന്‍ ഇംഗ്ലീഷ്‌ ഇതിഹാസവും യുണൈറ്റഡ്‌ താരവുമായിരുന്ന ബെക്കാം വിംബിള്‍ഡണനിത്രെ നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു റൂണിയുടെ ഗോള്‍. മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍ ബെക്കാമും ഇത്തരത്തില്‍ ഒരു അത്ഭുത ഗോള്‍ നേടിയിരുന്നു. പിന്നീട്‌ 33-ാ‍ം മിനിറ്റില്‍ റൂണി വീണ്ടും വലകുലുക്കി. യുണൈറ്റഡിന്‌ വേണ്ടി 212 ഗോളുകള്‍ നേടിയ റൂണി ക്ലബിന്‌ വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാമതാണ്‌.

മറ്റ്‌ മത്സരങ്ങളില്‍ നോര്‍വിച്ച്‌ 2-0ന്‌ സണ്ടര്‍ലാന്റിനെയും ന്യൂകാസില്‍ 1-0ന്‌ ക്രിസ്റ്റല്‍ പാലസിനെയും ഹള്‍സിറ്റി 2-0ന്‌ വെസ്റ്റ്‌ ബ്രോംവിച്ചിനെയും എവര്‍ട്ടണ്‍ 3-2ന്‌ സ്വാന്‍സീ സിറ്റയെയും കീഴടക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.