പുതിയ വണ്ടിയും മറ്റും വാങ്ങിയാല്‍ തുടക്കത്തില്‍ അധികം വേഗത്തില്‍ ഓടിക്കാന്‍ പാടില്ല. കുറെ ഓടിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന് വിശ്രമം കൊടുക്കണമെന്നുണ്ട്. അല്ലെങ്കില്‍ എന്ജിന് ചൂടാകും. അതുപോലെ, തുടക്കത്തില്‍ അധികസമയം ധ്യാനിക്കാന്‍ പാടില്ല, ശരീരം ചൂടാകും. ചിലരുണ്ട്, തുടക്കത്തിലെ വൈരാഗ്യത്താല്‍ കൂടുതല്‍ ധ്യാനിക്കും. അതു നല്ലതല്ല. ജപം ശീലിക്കുമ്പോള്‍ ഒന്നുകില്‍ ആമന്ത്രിക്കണം. ധ്യാനിക്കുന്നതുകൊണ്ട് മോനൊരു കുഴപ്പവും സംഭവിക്കില്ല. രൂപം തെളിഞ്ഞുകണ്ടാല്പ്പിന്നെ രൂപത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഏകാഗ്രതയില്ലെങ്കില്‍ ഒന്നുകൊണ്ടും ഫലമില്ല.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: