Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനാ യുദ്ധം: തോല്‍വിക്ക്‌ കാരണക്കാരന്‍ നെഹ്രു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2014, 09:55 pm IST
inIndia

ന്യൂദല്‍ഹി: 1962ലെ ഇന്ത്യാ-ചൈന യുദ്ധപരാജയത്തിന്റെ പ്രധാന കാരണക്കാരന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവാണെന്ന്‌ വ്യക്തമാക്കുന്ന സൈനിക രേഖ പുറത്തായത്‌ കോണ്‍ഗ്രസിനേയും കേന്ദ്രസര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. പരാജയകാരണങ്ങളേപ്പറ്റി ലഫ്‌: ജനറല്‍ ഹെന്‍ഡേഴ്സണ്‍ ബ്രൂക്ക്സ്‌, ഇന്ത്യന്‍ മിലിട്ടറി അക്കാദമി കമാന്‍ഡന്റ്‌ ബ്രിഗേഡിയര്‍ പി.എസ്‌. ഭഗത്‌ എന്നിവര്‍ തയ്യാറാക്കി സമര്‍പ്പിച്ച അതീവ രഹത്യരേഖയായി ഇന്നും കേന്ദ്രസര്‍ക്കാര്‍ സൂക്ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ്‌ പുറത്തുവന്നത്‌.

ജവഹര്‍ലാല്‍ നെഹ്രു സ്വീകരിച്ച ഫോര്‍വേഡ്‌ പോളിസിയെന്ന നയമാണ്‌ ഇന്ത്യന്‍ സൈന്യത്തിന്‌ ദയനീയ പരാജയം സംഭവിക്കാന്‍ കാരണമായതെന്നാണ്‌ റിപ്പോര്‍ട്ടിലെ ഉള്ളടക്കം. യുദ്ധം റിപ്പോര്‍ട്ട്‌ ചെയ്ത ലണ്ടന്‍ ടൈംസ്‌ ലേഖകന്‍ ഓസ്ട്രേലിയന്‍ സ്വദേശിയായ നെവില്‍ മാക്സ്‌വെല്ലാണ്‌ ഒരു വെബ്സൈറ്റിലൂടെ വിവരം പുറത്തുവിട്ടത്‌. യുദ്ധപരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചുവെച്ച്‌ 1967ലെ പൊതു തെരഞ്ഞെടുപ്പ്‌ ജയിച്ച കോണ്‍ഗ്രസ്‌ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പു പുറത്തുവന്ന സൈനികരേഖയോട്‌ പ്രതികരിക്കാനാവാതെ വിഷമിക്കുകയാണ്‌.

ഇന്ത്യന്‍ സൈന്യത്തിനാവശ്യമായ ആള്‍ബലവും കാര്യമായ മുന്നൊരുക്കങ്ങളുമില്ലാതെയാണ്‌ ചൈനീസ്‌ പ്രദേശങ്ങളിലേക്ക്‌ സൈന്യത്തെ നെഹ്രുവും പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമോനോനും അയച്ചതെന്ന്‌ ലഫ്‌. ജനറല്‍ ഹെന്‍ഡേഴ്സണ്‍ ബ്രൂക്ക്സിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്‌. അതിര്‍ത്തി കടന്ന്‌ ഇന്ത്യന്‍ സൈന്യത്തെ പട്രോളിംഗിന്‌ നിര്‍ദ്ദേശിച്ചതായും ചൈന അവരുടേതെന്ന്‌ അവകാശപ്പെട്ട പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം പോസ്റ്റുകള്‍ ആരംഭിച്ചതും ചൈനയെ പ്രകോപിപ്പിച്ചു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ഇന്ത്യ നടത്തിയപ്പോള്‍ അതിനാവശ്യമായ സജ്ജീകരണങ്ങള്‍ സേനയ്‌ക്കില്ലായിരുന്നു.
അതിര്‍ത്തിയിലെ കമാണ്ടര്‍മാരോട്‌ അഭിപ്രായം തേടാതെ ദല്‍ഹിയിലെ രാഷ്‌ട്രീയ തീരുമാനമനുസരിച്ചാണ്‌ കാര്യങ്ങള്‍ മുന്നോട്ടുപോയത്‌. ആക്രമണാത്മകമായ നയം സ്വീകരിച്ച്‌ മുന്നോട്ടുപോകുമ്പോള്‍ അതിനാവശ്യമായ ആള്‍ബലവും സജ്ജീകരണങ്ങളും മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തണമായിരുന്നെന്ന പ്രാഥമിക യുദ്ധപാഠം ഇന്ത്യന്‍ നേതൃത്വം മറന്നുപോയെന്നും ലഫ്‌. ജനറല്‍ ഹെന്‍ഡേഴ്സണ്‍ ബ്രൂക്ക്സിന്റെ റിപ്പോര്‍ട്ടിലുണ്ട്‌.

യുദ്ധപരാജയത്തിനു ശേഷം വേണ്ടത്ര മുന്നൊരുക്കങ്ങളില്ലായിരുന്നെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അതേപ്പറ്റി അന്വേഷിക്കുമെന്ന്‌ രാജ്യസഭയില്‍ ജവഹര്‍ലാല്‍ നെഹ്രു ഉറപ്പുനല്‍കിയെങ്കിലും യാതൊരു അന്വേഷണവും നടന്നിരുന്നില്ല. നെഹ്രുവിനെ നേരിട്ട്‌ നിശിതമായി കുറ്റപ്പെടുത്തുന്ന ഹെന്‍ഡേഴ്സണ്‍ ബ്രൂക്ക്സിന്റെ റിപ്പോര്‍ട്ട്‌ പുറത്തുവിടാത്തതിനു പിന്നില്‍ രാഷ്‌ട്രീയവും കുടുംബപരവുമായ സ്വാധീനങ്ങളുണ്ടായിട്ടുണ്ടാകാമെന്നും പഴയ ലണ്ടന്‍ ടൈംസ്‌ ലേഖകന്‍ പറയുന്നു.

ഹെന്‍ഡേഴ്സണ്‍ ബ്രൂക്ക്സ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന്‌ ആവശ്യമുയര്‍ന്നപ്പോള്‍ നിലവില്‍ സേനാനീക്കങ്ങള്‍ക്ക്‌ പ്രയോജനകരമായ രേഖയായതിനാല്‍ പരസ്യപ്പെടുത്താനാവില്ലെന്ന നിലപാടാണ്‌ ഇപ്പോഴത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും സ്വീകരിച്ചത്‌. എന്നാല്‍ നിലവില്‍ സേനാനീക്കങ്ങള്‍ക്ക്‌ സഹായിക്കുന്ന യാതൊന്നും റിപ്പോര്‍ട്ടിലില്ലെന്നും നെഹ്രുവിന്റെ ഫോര്‍വേഡ്‌ പോളിസിയിലെ പരാജയങ്ങളേപ്പറ്റിയാണ്‌ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങളെന്നുമാണ്‌ നെവില്‍ മാക്സ്‌വെല്‍ വ്യക്തമാക്കിയിരിക്കുന്നത്‌.രാജ്യത്തിനും സൈന്യത്തിനും വലിയ നാണക്കേടുണ്ടാക്കിയ 1962ലെ യുദ്ധ പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ അവകാശമുണ്ടെന്നും റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.