Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 422-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2014, 06:45 pm IST
inSamskriti

തത്പഞ്ചധാ ഗതം ദ്വിത്വം ലക്ഷ്യസേ ത്വം സ്വസംവിദം

അന്തര്‍ഭൂതവികാരാദി ദീപാദ്ദീപശതാം യഥാ

രാമന്‍ ചോദിച്ചു: അനന്താവബോധം ഇപ്പോഴും അവിച്ഛിന്നമാണല്ലോ? അപ്പോള്‍പ്പിന്നെ ഈ കുണ്ഡലിനി ഉണര്‍ന്നുയര്‍ന്ന്‌ അതിന്റെ അവബോധം പ്രകടമാക്കുന്നതെങ്ങനെ?

വസിഷ്ഠന്‍ പറഞ്ഞു: തീര്‍ച്ചയായും എല്ലായിടത്തും എല്ലാക്കാലത്തും നിലനില്‍ക്കുന്നത്‌ അനന്താവബോധം മാത്രമാണ്‌. എന്നാല്‍ അവിടവിടെ പല ഘടകങ്ങളായി ബോധം പ്രകടമാകുന്നു എന്ന്‌ മാത്രം. സൂര്യരശ്മികള്‍ എല്ലാത്തിനെയും പ്രകാശിപ്പിക്കുന്നു. എന്നാല്‍ ആ രശ്മികള്‍ ഒരു കണ്ണാടിയില്‍ പതിക്കുമ്പോഴുള്ള പ്രതികരണം ഒന്ന്‌ വേറെയാണല്ലോ? അതുപോലെ, അനന്തമായ അവബോധം ചിലതില്‍ നഷ്ടപ്രായമായും മറ്റുചിലതില്‍ പ്രകടമായും കാണപ്പെടുന്നു. ഇനിയും ചിലതില്‍ ബോധം അതിന്റെ എല്ലാ മഹിമയോടും കൂടി പ്രത്യക്ഷമാകുന്നു.

ആകാശം, അല്ലെങ്കില്‍ നീശ്ശൂന്യത എല്ലായിടത്തും അത്‌ മാത്രമാണ്‌. അതുപോലെ ബോധം എപ്പോഴും ബോധമാണ്‌. കാഴ്ചയില്‍ എങ്ങനെയായാലും അതിനു മാറ്റമൊന്നുമില്ല. ബോധം തന്നെയാണ്‌ പഞ്ചഭൂതങ്ങള്‍.

‘നിന്നിലുള്ള അതേ ബോധം തന്നെയാണ്‌ പ്രപഞ്ചത്തിന്റെ അടിസ്ഥാന മൂലഘടകങ്ങളായ പഞ്ചഭൂതങ്ങളിലുമുള്ളത്‌. സ്വയമുള്ളില്‍ നാം നമ്മെത്തന്നെ കാണുന്നതുപോലെയും ഒരേയൊരു ദീപത്തില്‍ നിന്നും നൂറു ദീപങ്ങള്‍ തെളിയിക്കുന്നതു പോലെയുമാണിത്‌.’

ചിന്തയിലെ ചെറിയൊരു ചലനംമൂലം ബോധമെന്ന സത്ത അഞ്ചു മൂലഘടകങ്ങളായി മാറി, അതില്‍നിന്നും ദേഹവും സംജാതമായി. അതുപോലെ, ഒരേ ബോധം തന്നെയാണ്‌ പുഴുക്കളും പക്ഷിമൃഗാദികളും ലോഹധാതുക്കളും ഭൂമിയും ജലവും മേറ്റ്ല്ലാമായി കാണപ്പെടുന്നത്‌.

ഈ പ്രപഞ്ചം എന്നത്‌ ബോധമെന്ന ഊര്‍ജത്തിന്റെ ചലനമാണ്‌. അതാണ്‌ പഞ്ചഭൂതങ്ങളായി കാണപ്പെടുന്നത്‌. ചിലയിടങ്ങളില്‍ ഈ ഊര്‍ജം തികച്ചും ചൈതന്യവത്താണ്‌. മറ്റുചിലയിടങ്ങളില്‍ ആ ചൈതന്യം അത്ര പ്രകടമല്ലാതാനും. തണുത്ത കാറ്റില്‍ ജലം മഞ്ഞുകട്ടയാകുന്നു. പ്രകൃതി ഇങ്ങനെയാണ്‌ നിലവില്‍ വന്നത്‌. എല്ലാമെല്ലാം പ്രകൃതിയിലാണല്ലോ നിലകൊള്ളുന്നത്‌. ഇതെല്ലാം വെറും വാക്കുകളുടെ ഒരു കളി മാത്രമാണെന്ന്‌ തിരിച്ചറിയുക. ചൂട്‌, തണുപ്പ്‌, മഞ്ഞുകട്ട, അഗ്നി, ഇവയെല്ലാം പ്രകൃതിയല്ലാതെ മേറ്റ്ന്താണ്‌? അവയിലെ വ്യതിരിക്തത അവയില്‍ നാം ആരോപിക്കുന്ന ഉപാധികളെയും ചിന്തകളെയും ആശ്രയിച്ചിരിക്കുന്നു.

ജ്ഞാനി ഈ ഉപാധികളുടെ സ്വഭാവത്തെപ്പറ്റി അവ മറഞ്ഞിരുന്നാലും തെളിഞ്ഞിരുന്നാലും, നല്ലതാണെങ്കിലും അല്ലെങ്കിലും മനനം ചെയ്യുന്നു. അത്തരം മനനം പ്രയോജനപ്രദമാണ്‌. എന്നാല്‍ ഇവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ആകാശത്തോടു മല്ലയുദ്ധം ചെയ്യുന്നതുപോലെ വിഫലമാണ്‌.

മറഞ്ഞിരിക്കുന്ന ഉപാധികള്‍ ചൈതന്യമില്ലാത്ത വസ്തുക്കളെ ഉണ്ടാക്കുന്നു. ചൈതന്യവത്തായ ഉപാധികള്‍ ദേവന്മാര്‍ക്കും മനുഷ്യര്‍ക്കും മറ്റും നിദാനമാകുന്നു. ചിലതില്‍ ഈ ഉപാധികള്‍ ഘനസാന്ദ്രവും മറ്റു ചിലതില്‍ അത്‌ മുക്തിസാധകവും സൂക്ഷ്മവുമായിരിക്കും. ഉപാധികള്‍ ഒന്നുമാത്രമാണ്‌ നാനാത്വ ഭാവത്തിനു കാരണം.

സൃഷ്ടിയുടെ, അതായത്‌ വിശ്വമെന്ന വടവൃക്ഷത്തിന്റെ വിത്താണ്‌ പ്രഥമചിന്ത. വൈവിധ്യമാര്‍ന്ന അതിന്റെ ശാഖകളില്‍ പൂത്തുതളിര്‍ത്തുണ്ടായ ഫലങ്ങളാണ്‌ ഭൂതഭാവിവര്‍ത്തമാനങ്ങള്‍. ഈ വൃക്ഷം പഞ്ചഭൂതാത്മകമത്രെ. പഞ്ചഭൂതങ്ങളോ അവ സ്വയം ആവിര്‍ഭവിച്ചു, സ്വയമേവ തിരോഭവിക്കുന്നവയാണ്‌. അവ സ്വയം പലതായി വളര്‍ന്നു വികസിച്ച്‌, ഒടുവില്‍ ഒന്നുചേര്‍ന്ന്‌ പ്രശാന്തിയടയുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.