കൊച്ചി: കൊച്ചി രൂപതയുടെ കീഴില്‍ വരുന്ന പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയില്‍ അധികൃതരുടെയും ഡോക്ടറുടേയും അനാസ്ഥമൂലം യുവതി മരിക്കാനിടയായ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും സമരത്തിന്. ജനുവരി 23 നാണ് എഴുപുന്ന മംഗലത്ത് വീട്ടില്‍ ജോജിയുടെ ഭാര്യ അന്ന ജോജിയാണ് പ്രസവത്തെ തുടര്‍ന്ന് വേണ്ട പരിചരണം ലഭിക്കാത്തതിനാല്‍ മരണമടഞ്ഞത്. ആശുപത്രിയില്‍ വച്ചുതന്നെ മരണപ്പെട്ട അന്നയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിവിട്ട് തടിയൂരാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആംബുലന്‍സില്‍ വച്ച് ബന്ധുക്കള്‍ യുവതി മരിച്ചതറിഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങി ഓടുകയായിരുന്നു. ഈ ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.
സാധാരണ പ്രസവത്തിലൂടെയാണ് അന്ന ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവസമയത്ത് യാതൊരു കുഴപ്പവും ഇല്ലാതിരുന്നിട്ടും അന്ന മരിക്കാനിടയായത് ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമാണ്. ഇക്കാര്യത്തില്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താതെ അധികൃതരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്ന്് ജോയിന്റ് ക്രിസ്്ത്യന്‍ കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജോസഫ് വെളിവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സംഭവത്തില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. കേസ് അന്വേഷണം പുരോഗമിക്കാത്തതില്‍ പ്രതിഷേധിച്ച്്് മാര്‍ച്ച് ആറിന് കുമ്പളങ്ങി വഴിയില്‍ നിന്നും ജാഥയായി പെരുമ്പടപ്പ്് ഫാത്തിമ ആശുപത്രിയില്‍ മുന്നില്‍ എത്തി അന്നയുടെ ബന്ധുക്കളും മറ്റും ഉപവാസ സമരം നടത്തും. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ്‌അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പരിഹാരം ഉണ്ടാകുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അന്നയുടെ ഭര്‍ത്താവ് ജോജി, മക്കളായ ജെസ്മി, ജെസ്മിന തുടങ്ങിയവര്‍ പങ്കെടുത്തു.
















