Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2014, 10:42 pm IST
in Samskriti

നിത്യപാരായണം 411-ാം ദിവസം

ചേതോ ഹി വാസനാമാത്രം തദ്ഭാവേ പരം പദം

തത്വം സംപദ്യതെ ജ്ഞാനം ജ്ഞാനമാഹുര്‍വിചാരണം

രാമന്‍ ചോദിച്ചു: മഹര്‍ഷേ, പ്രാണന്റെ സഞ്ചാരം നിലയ്‌ക്കുമ്പോഴാണ് മുക്തിയെങ്കില്‍ മരണം മുക്തിയാകണമല്ലോ?

വസിഷ്ഠന്‍ പറഞ്ഞു: പ്രാണന്‍ ശരീരമുപേക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അത് പിന്നീട് സ്വീകരിക്കാന്‍ പോവുന്ന ദേഹത്തിനു യോജിച്ച വസ്തുക്കളുമായി സമ്പര്‍ക്കം തുടങ്ങിയിരിക്കും. ജീവന്റെ ആര്‍ജ്ജിതവാസനകള്‍ (മനോപാധികള്‍ , ഓര്‍മ്മകള്‍ , മുന്‍ധാരണകള്‍ എന്നിവ) ഘനീഭവിച്ചുണ്ടാകുന്നതാണീ വസ്തുഘടകങ്ങള്‍ . അല്ലെങ്കില്‍ വാസനകളാണ് ഈ വസ്തുക്കളോട് ജീവനില്‍ ആഭിമുഖ്യമുണ്ടാക്കുന്നത് എന്ന് പറയാം.  പ്രാണന്‍ ദേഹത്തെ വെടിയുമ്പോള്‍ ജീവന്‍ വാസനകളുടെ ഭാണ്ഡവും പേറിയാണ് നീങ്ങുക. വാസനകള്‍ എല്ലാം അവസാനിച്ചാലല്ലാതെ മനസ്സൊടുങ്ങിയ ‘നിര്‍മനം’ എന്ന ഒരു തലം ഉണ്ടാവുകയില്ല.

ആത്മജ്ഞാനസിദ്ധിയില്ലാതെ മനസ്സ് ജീവനില്‍ നിന്നുള്ള പിടി വിടുകയില്ല. ആത്മജ്ഞാനം വാസനകളെ ഇല്ലാതാക്കുന്നതോടെ മനസ്സിനും അവസാനമായി. അപ്പോഴാണ് പ്രാണന്റെ ചലനം അവസാനിക്കുന്നത്. അത് പരമപ്രശാന്തതയുടെ ഒരുന്നതതലമാണ്. വാസനകളാണ് മനസ്സ്.

‘മനസ്സ് എന്നത് വാസനകളുടെ ഒരു സഞ്ചയമത്രേ. മനസ്സും വാസനയും തമ്മില്‍ വ്യത്യാസമില്ല. വാസനകളുടെ അവസാനം എന്നത് പരമമായ ഒരതീതതലമാണ്. അറിവ് ഉണരുകയെന്നാല്‍ സത്യസാക്ഷാത്കാരമാണ്. ആത്മാന്വേഷണം, വിചാരം എന്നത് അറിവ് തന്നെയാണ്.’

ഏതെങ്കിലും ഒന്നിനോടുള്ള നിസ്തന്ദ്രമായ സമര്‍പ്പണം, പ്രാണനിരോധനം, മനസ്സിനെ നിയന്ത്രിക്കല്‍ , ഇവയില്‍ ഏതെങ്കിലും പരിപൂര്‍ണ്ണതയോടെ ചെയ്യുകയാണെങ്കില്‍ പരമമായ ആ അവസ്ഥയെ പ്രാപിക്കാം. മനസ്സും ജീവശക്തിയും പൂവും പൂമണവുമെന്നപോലെ, എള്ളും എണ്ണയുമെന്നപോലെ  ഇഴചേര്‍ന്നിരിക്കുന്നു.

അതുകൊണ്ട് മനോവ്യാപാരങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രാണന്റെ ചലനവും ഇല്ലാതെയാവുന്നു. മനസ്സ് ഏകാത്മകമായ ആ സത്യത്തില്‍ ഏകാഗ്രമായി ഉണ്മുഖമാവുമ്പോള്‍ മനസ്സിന്റെ ചലനവും അങ്ങിനെ പ്രാണശക്തിയും നിലയ്‌ക്കുന്നു. ഇതിന് അനന്തമായ ആത്മാവിനെക്കുറിച്ചുള്ള അന്വേഷണം തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. അതില്‍ നിന്റെ മനസ്സ് പൂര്‍ണ്ണമായും ആമഗ്‌നമാവും. എന്നിട്ട് ഈ അന്വേഷണവും നിലയ്‌ക്കും. അതിന് ശേഷവും എന്ത് ബാക്കിയാവുന്നുവോ ആ അവസ്ഥയില്‍  അഭിരമിച്ചു സുദൃഢമായി  നിലകൊള്ളൂക.

മനസ്സ് സുഖാന്വേഷണത്വരയില്ലാതെയിരിക്കുമ്പോള്‍ പ്രാണനോടുകൂടി  ആത്മാവില്‍ വിലയിക്കുന്നു. അവിദ്യ എന്നത് ഇല്ലാത്ത ഒന്നാണ്. ആത്മജ്ഞാനമെന്നതോ, പരമമായ സത്തയുടെ ഉത്തുംഗസീമയും. മനസ്സ് തന്നെയാണ് അത്. സത്യമെന്ന തോന്നലുണ്ടാക്കുന്ന അജ്ഞാനം. അതിന്റെ അനസ്തിത്വത്തെപ്പറ്റിയുള്ള തിരിച്ചറിവാണ് ഞാന്‍ പറഞ്ഞ പരമമായ അവസ്ഥ.

മനസ്സ് വെറും കാല്‍ മണിക്കൂറെങ്കിലും പൂര്‍ണ്ണമായി വിലയിച്ചിരുന്നാല്‍ അത് പൂര്‍ണ്ണമായ പരിണാമത്തിനു വിധേയമാവും. കാരണം പരമാത്മജ്ഞാനത്തിന്റെ സ്വാദറിഞ്ഞ ഒരുവന്‍ അതിനെ ഉപേക്ഷിക്കുന്നതെങ്ങിനെ? അരമണിക്കൂര്‍ വേണ്ട, ഒരു നിമിഷത്തേക്കെങ്കിലും പരംപൊരുളിനെ സാക്ഷാത്ക്കരിച്ചവന്‍ വിഷയലോകത്തേയ്‌ക്ക് തിരിച്ചു വരികയില്ല. ജനനമരണ ചക്രത്തിന്റേതായ സംസാരത്തിന്റെ വിത്തുതന്നെ വറുത്തെടുത്തതുപോലെ ഇങ്ങിനി മുളപൊട്ടാത്തവണ്ണം ഉണങ്ങി വരണ്ടിരിക്കുന്നു. അതോടെ അജ്ഞാനത്തിനവസാനമായി. വാസനകള്‍ ശുഭ്രനിര്‍മ്മലമായി. ഈ അവസ്ഥയില്‍ അഭിരമിക്കുന്നവന്‍ സത്യത്തില്‍ പ്രതിഷ്ഠിതനാണ്. ആന്തരീകമായി പ്രോജ്വലിക്കുന്ന പരമപ്രഭയില്‍ പ്രശാന്തയോടെ അയാളിരിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.