Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 410-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2014, 09:01 pm IST
in Samskriti

അജ്ഞസ്തുദിതചിത്തത്വാത്ക്രിയാനിയമനം വിനാ

ഗച്ഛന്യായേന മാത്സ്യേന പരം ദുഃഖം പ്രയാതി ഹി

രാമന്‍ ചോദിച്ചു: മഹര്‍ഷേ, അങ്ങ്‌ പറഞ്ഞ നൂറുരുദ്രന്മാര്‍ എങ്ങിനെയാണുണ്ടായത്‌?

വസിഷ്ഠന്‍ പറഞ്ഞു: ആ സന്യാസി ഈ രുദ്രന്മാരെയെല്ലാം സങ്കല്‍പ്പിച്ചുണ്ടാക്കിയതാണ്‌. മാലിന്യലേശം മനസ്സില്‍ തീണ്ടാത്തവര്‍ എന്ത്‌ ഇച്ഛിക്കുന്നുവോ അതവരുടെ അനുഭവങ്ങളായിത്തന്നെ ഭവിക്കുന്നു. അനന്താവബോധത്തില്‍ എന്ത്‌ ചിന്താരൂപങ്ങള്‍ പ്രകടമാവുന്നുവോ അതപ്രകാരം തന്നെ പ്രത്യക്ഷവുമാവുന്നു.

രാമന്‍ വീണ്ടും ചോദിച്ചു.: മഹര്‍ഷേ, എന്തുകൊണ്ടാണ്‌ ഭഗവാന്‍ പരമശിവന്‍ അല്‍പ്പവസ്ത്രധാരിയായി ശ്മശാനങ്ങളില്‍ വസിക്കുന്നത്‌?അദ്ദേഹമെന്തുകൊണ്ടാണ്‌ മനുഷ്യന്റെ തലയോട്ടികളാല്‍ തീര്‍ത്ത മാലയും ധരിച്ച്‌ ചുടലഭസ്മവും പൂശി എപ്പോഴും കാമത്തിന്‌ വശംവദനായതുപോലെ കഴിയുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: സാധാരണക്കാര്‍ക്ക്‌ ചേര്‍ന്ന പെരുമാറ്റസംഹിതകളും സാമൂഹികമായ അചാരമര്യാദകളും പ്രബുദ്ധന്മാര്‍ക്കും മുക്തിയാര്‍ജ്ജിച്ച മാമുനിമാര്‍ക്കും ആത്മസാക്ഷാത്കാരം നേടിയ മഹത്തുക്കള്‍ക്കും ബാധകമല്ല. അത്തരം നിയമങ്ങള്‍ ഉണ്ടാക്കിയത്‌ വെറും അജ്ഞാനികളാണ്‌. ‘അവര്‍ക്ക്‌ അത്തരം നിയമശാസനകള്‍ ആവശ്യം തന്നെയാണ്‌. അജ്ഞാനിയുടെ മനസ്സ്‌ വളരെയധികം ഉപാധികളാല്‍ ബന്ധിതമാണ്‌. അതിനാല്‍ ഈ നിയമങ്ങളുടെ അഭാവം സമൂഹത്തെ അരാജകത്വത്തിലേയ്‌ക്ക്‌ വഴിതെളിക്കും. ചെറുമല്‍സ്യങ്ങളെ പെരുമീനുകള്‍ വിഴുങ്ങുന്ന അവസ്ഥയായിരിക്കും അപ്പോള്‍ സംജാതമാവുക.

എന്നാല്‍ ജ്ഞാനി ഇഷ്ടാനിഷ്ടങ്ങളുടെ കയങ്ങളില്‍ മുങ്ങിപ്പോവുന്നില്ല. കാരണം അയാളുടെ ഇന്ദ്രിയങ്ങള്‍ സ്വാഭാവികമായും പൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌. അയാള്‍ സദാ ജാഗരൂകനും ഉണര്‍ന്നിരിക്കുന്നവനുമാണല്ലോ. അയാള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അനിച്ഛാപൂര്‍വ്വമാണ്‌. കാരണസംബന്ധിയായി സംഭവങ്ങളോട്‌ പ്രതികരിക്കാതെതന്നെ അയാളുടെ പ്രവര്‍ത്തനങ്ങള്‍ തുലോം നിര്‍മ്മലവും നൈസര്‍ഗ്ഗികവും ആയിരിക്കും. കാക്ക തെങ്ങോലയില്‍ പറന്നു വന്നിരിക്കുന്നതും തേങ്ങ നിലത്തു വീഴുന്നതും തമ്മില്‍ യാതൊരു കാര്യകാരണ ബന്ധവുമില്ല. ചിലപ്പോള്‍ അയാള്‍ യാതൊരു പ്രവര്‍ത്തനങ്ങളിലും വ്യാപൃതനാവുന്നുമില്ല. അങ്ങിനെയാണ്‌ ത്രിമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പുനരവതാരങ്ങളില്‍ പ്രകടമാവുന്നത്‌.

പ്രബുദ്ധതയെ പ്രാപിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസയ്‌ക്കും നിരൂപണത്തിനും അതീതമത്രേ. അവ സ്വീകാര്യനിരാകരണങ്ങള്‍ക്കുമെല്ലാം അതീതമാണ്‌. അവരില്‍ ‘ഇതെന്റേത്‌’, ‘ഇത്‌ മറ്റേത്‌’, തുടങ്ങിയ പ്രതീതികളേയില്ല. അഗ്നിയിലെ ചൂടെന്നപോലെ നിത്യശുദ്ധമാണവരുടെ പ്രവര്‍ത്തനങ്ങള്‍ .

നീയിപ്പോഴും ശരീരത്തില്‍ നിലകൊള്ളുന്നതിനാല്‍ നിന്നോടു ഞാനിതുവരെ വിദേഹമ്നാചരണത്തിന്റെ കാര്യം വിശദമാക്കിയില്ല. എന്നാല്‍ അത്‌ ഞാന്‍ ചുരുക്കി വിവരിക്കാം. പൂര്‍ണ്ണപ്രബുദ്ധതയില്‍ സമാധിസ്ഥനായി ആത്മസാക്ഷാത്കാരം പ്രാപിച്ചവരെ ‘സംഖ്യയോഗികള്‍ ‘ എന്ന്‌ പറയുന്നു. എന്നാല്‍ പ്രാണായാമം മുതലായ മാര്‍ഗ്ഗങ്ങളിലൂടെ ദേഹരഹിതമായ അവബോധത്തെ സാക്ഷാത്ക്കരിച്ചവരെ ‘യോഗയോഗികള്‍ ‘ എന്നാണ്‌ പറയുക. ഇവര്‍ രണ്ടും വാസ്തവത്തില്‍ ഒന്നാണ്‌.

മനസ്സിന്റെ പരാധീനതകളാണ്‌ പ്രകടിതലോകത്തിന്റെ കാരണം. ഞാന്‍ പറഞ്ഞ രണ്ടു മാര്‍ഗ്ഗങ്ങളും (സാംഖ്യം, യോഗം) മനസ്സിനെ ഇല്ലാതാക്കാന്‍ പറ്റിയവയാണ്‌. പ്രാണായാമം, ചിന്താവിരാമം തുടങ്ങിയ നിസ്തന്ദ്രസാധനകളിലൂടെ മുക്തിപദം പ്രാപിക്കാന്‍ കഴിയും എന്നതാണ്‌ മുക്തിസംബന്ധിയായ എല്ലാ ശാസ്ത്രങ്ങളുടെയും സാരസത്ത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

Kerala

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

പുതിയ വാര്‍ത്തകള്‍

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.