ന്യൂദല്‍ഹി: നടന് സഞ്ജയ് ദത്തിന് തുടര്‍ച്ചയായി പരോളുകള്‍ അനുവദിച്ച സംഭവത്തില്‍ കേന്ദ്രം മഹാരാഷ്ട്രാ സര്‍ക്കാരിനോട് വിശദീകരണം തേടി.
എന്തുകൊണ്ടാണ് സഞ്ജയ് ദത്തിന് പ്രത്യേക പരിഗണന നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.
ദത്തിന് ഒമ്പതു മാസത്തിനിടെ ആറു പരോളുകളാണ് ലഭിച്ചത്. ഡിസംബര്‍ 21ന് പരോളിലിറങ്ങിയ സഞ്ജയ് ദത്ത് ഫെബ്രുവരി 21ന് പൂനെയിലെ യേര്‍വാഡാ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു.
എന്നാല്‍ ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ കൂടെയുണ്ടാകണമെന്ന സഞ്ജയ് ദത്തിന്റെ അപേക്ഷ മാനിച്ച് മാര്‍ച്ച് 21വരെ ദത്തിന് പരോള്‍ നീട്ടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടത്.
1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധം കൈവശം വച്ചിരുന്നതിനാണ് ദത്തിനെ ആറു വര്‍ഷം തടവിന് ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: