പാട്ന: ലോക്സഭാ തെരഞ്ഞെടുപ്പ് വാതിലില്‍ എത്തിയിരിക്കെ ബീഹാറില്‍ ബിജെപി അതിശക്തവും തന്ത്രപരവുമായ രാഷ്ട്രീയ നീക്കം നടത്തി. സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പ്രമുഖ നേതാവ് ഉപേന്ദ്ര കുശവയുമായി ബിജെപി ധാരണയുണ്ടാക്കി. കുശവസമുദായത്തിന്റെ പ്രമുഖ നേതാവായ ഉപേന്ദ്രക്ക് സംസ്ഥാനത്ത് മൂന്ന് ലോക്സഭാ സീറ്റ് നല്‍കാനും സാധ്യതയുണ്ട്.
ബീഹാറിലെ സംസ്ഥാന ഭരണത്തിലായിരുന്ന ബിജെപി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സഖ്യകക്ഷിയായ ജെഡിയുവിനോട് പിരിഞ്ഞ് അധികാരം വിട്ട ബിജെപി ബീഹാറില്‍ സീറ്റുകള്‍ പരമാവധി നേടാനുള്ള രാഷ്ട്രീയ നീക്കങ്ങളിലാണ്. അതിന്റെ ഭാഗമായാണ് ഉപേന്ദ്രയുമായുള്ള ധാരണ.
മുന്‍ ജെഡിയു എംപിയും രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുശവ ബിജെപി നേതാവ് മോദി പ്രധാനമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നയാളാണ്.
ഉപേന്ദ്രയുമായുള്ള ധാരണ ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന നേതാവ് നന്ദകിഷോര്‍ യാദവ് പറഞ്ഞു. യാദവരും കുര്മികളുമല്ലാത്ത പിന്നാക്ക വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് അനുകൂലമാക്കാന്‍ ഉപേന്ദ്രയുമായുള്ള ധാരണ ഉപകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: