ന്യൂദല്‍ഹി: വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് കിട്ടാവുന്നത് 73 സീറ്റ്. ബിജെപിക്കാകട്ടെ അതിന്റെ മൂന്നിരട്ടിയോളം. 217 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും എന്‍ഡിഎ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഭിപ്രായ സര്‍വെ പറയുന്നു. ഒരു ടിവി ന്യൂസ്ചാലിന്റേതാണ് പുതിയ സര്‍വേ.
ഈവര്‍ഷം ജനുവരിയില്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎക്ക് അവര്‍ പ്രവചിച്ചിരുന്ന സീറ്റെണ്ണത്തില്നിന്ന് 10 എണ്ണം കൂടുതലാണ് പുതിയ സര്‍വേ. കോണ്‍ഗ്രസിന് 73 സീറ്റ്. ആം ആദ്മി പാര്‍ട്ടിക്ക് പരമാവധി പത്ത് സീറ്റും കിട്ടുമെന്നാണ് സര്വേകണക്ക്.
പ്രധാനമന്ത്രി ആരാവണമെന്ന അഭിപ്രായ സര്‍വേയില്‍ നരേന്ദ്ര മോദിക്ക് 57 ശതമാനത്തിന്റെ പിന്തുണയുണ്ട്. എന്നാല്‍ തൊട്ടടുത്ത് നില്‍ക്കുന്നുവെന്ന് കരുതുന്ന രാഹുല്‍ഗാന്ധിക്ക് വെറും 18 ശതമാനമാണ് പിന്തുണ. പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിരിക്കുന്ന മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കേവലം മൂന്ന് ശതമാനത്തിന്റെ ജനപിന്തുണയേയുളളൂ.
ഫെബ്രുവരി നാലിനും 15 നും ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ വിലയിരുത്തുന്നത് കോണ്‍ഗ്രസിലും ബിജെപിയിലും പെടാത്ത പാര്‍ട്ടികള്‍ക്ക് 186 സീറ്റ് കിട്ടുമെന്നാണ്.
പാര്‍ട്ടികള്‍ക്ക് കിട്ടാവുന്ന സീറ്റുകളുടെ സാധ്യത സര്‍വേ ഇങ്ങനെ നിരത്തുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-29 സീറ്റ്, എഐഎഡിഎംകെ-19 സീറ്റ്, ബിജു ജനതാദള്‍-16 സീറ്റ് എന്നിങ്ങനെയാണ്.
വിലക്കയറ്റമാണ് രാജ്യത്തെ പ്രമുഖ വിഷയമായി സര്‍വേയില്‍ പങ്കെടുക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. അഴിമതിയാണ് രണ്ടാമത്തെ വിഷയം. അഴിമതിയാണ് പ്രധാന വിഷയമെന്ന് 34 ശതമാനം പേര് പറയുന്നു. തൊഴിലില്ലായ്മ മുഖ്യവിഷയമായി ചൂണ്ടിക്കാട്ടുന്നുണ്ട്് 18 ശതമാനം പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: