Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 119

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2014, 06:53 pm IST
inSamskriti

236. കാലകാലസമഃ – കാലകാലനു തുല്യനായവന്‍. കാലകാലന്‍ – കാലനെ വധിച്ച ശ്രീപരമേശ്വരന്‍. ശ്രീപരമേശ്വരന്‌ തുല്യം ശക്തനും കാലനിയാമകനുമാണ്‌ ബലരാമനെന്ന്‌ നാമം സ്ഥാപിക്കുന്നു. ശിവനും ബലരാമനും ഒരേ ചൈതന്യത്തിന്റെ ഭിന്നഭാവങ്ങള്‍ മാത്രമാണല്ലോ.

237. സുധീഃ – നല്ല ചിന്തകളുള്ളവന്‍. വിദ്വാനും ജ്ഞാനിയും ലോകത്തിന്‌ നന്മ വരുത്താന്‍ ആഗ്രഹിക്കുന്നവനും എന്നു വ്യാഖ്യാനം.

238. ആദിശേഷഃ – ആദിശേഷന്‍, സര്‍പ്പരാജാവായ അനന്തന്‍. മഹാവിഷ്ണുവിന്റെ ആധാരശക്തിയായ മൂര്‍ത്തി. എല്ലാത്തിനും ആദികാരണവും കല്‍പ്പാന്തത്തിലും നശിക്കാതെ ശേഷിക്കുന്നവനുമാകയാല്‍ ആദിശേഷന്‍ എന്ന്‌ പേര്‌. അവസാനമില്ലാത്തവനാകയാല്‍ അനന്തന്‍ എന്നും പേര്‌. യോഗനിദ്രയില്‍ വിഷ്ണുഭഗവാന്റെ ശയ്യയായി വര്‍ത്തിക്കുന്നത്‌ ഭഗവാന്‍ ആധാരമൂര്‍ത്തിയായ ആദിശേഷനാണ്‌. ആദിശേഷന്റെ ആയിരം ഫണങ്ങളില്‍ കടുകുമണികള്‍പോലെ ലോകങ്ങള്‍ പറ്റിയിരിക്കുന്നതായി പുരാണങ്ങള്‍ പറയുന്നു. ആദിശേഷന്റെ ആയുധങ്ങള്‍ കലപ്പയും നുകവുമാണെന്ന്‌ പുരാണങ്ങള്‍. ബലരാമനായി അവതരിച്ചപ്പോഴും അതേ ആയുധങ്ങള്‍ തന്നെയായിരുന്നുമുഖ്യം.

239. മഹാകായഃ വളരെ വലുപ്പവും ബലവുമുള്ള ശരീരമുള്ളവന്‍.

ലോകങ്ങളെ കടുകുമണികളെന്നപോലെ താങ്ങുന്നവനും ആദിയും അനന്തവും ഇല്ലാത്തവനുമായ ആദിശേഷന്‍ മഹകായനാണെന്ന്‌ എടുത്തുപറയേണ്ട കാര്യമില്ല. ബലരാമാവതാരത്തിലും അസാധാരണമായ ശരീരശക്തി ഭഗവാന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ഹസ്തിനപുരത്തെ വലിച്ചുചരിച്ചതും കാളിന്ദിയെ വലിച്ചടുപ്പിച്ചതും പ്രലംബന്റെ തല തകര്‍ത്തതും നാം കണ്ടു. അദൃശ്യനായ ജരാസന്ധനെ പിടിച്ചുകെട്ടിയത്‌ മറ്റൊരു ഉദാഹരണം. ശ്രീകൃഷ്ണന്റെ നിര്‍ബന്ധം കൊണ്ടുവിട്ടയയ്‌ക്കുകയായിരുന്നു.

240. സര്‍വലോകധുരന്ധരഃ – എല്ലാ ലോകങ്ങളുടെയും ഭാരം വഹിക്കുന്നവന്‍. (ധുരം – ഭാരം; ധരഃ – ധരിക്കുന്നവന്‍). ആദിശേഷന്‍ തന്റെ ഫണങ്ങളില്‍ എല്ലാ ലോകങ്ങളെയും ധരിക്കുന്നത്‌ മുന്‍പ്‌ പറഞ്ഞു. ഭഗവാന്റെ കിടക്കയായി വര്‍ത്തിക്കുമ്പോഴും എല്ലാ ലോകങ്ങളെയും വഹിക്കുകയാണ്‌. വിഷ്ണു ഭഗവാന്റെ ഉള്ളിലാണ്‌ സമസ്തബ്രഹ്മാണ്ഡങ്ങളും. ആ ഭഗവാന്റെ ഭാരം താങ്ങുന്ന ആദിശേഷന്‍ സര്‍വലോകത്തിന്റെയും ഭാരമാണ്‌ താങ്ങുന്നത്‌. ആദിശേഷന്റെ അവതാരമായ ബലരാമനും സദാ ധുരന്ധരനായി ശ്രീകൃഷ്ണന്‌ താങ്ങായി വര്‍ത്തിച്ചിരുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.