ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരരുടെ ഒളിസങ്കേതങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു.
സമാധാനചര്‍ച്ചകള്‍ താളംതെറ്റിച്ച് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് സൈന്യം ആക്രമണം നടത്തിയത്. ഖൈബര്‍ ജില്ലയിലെ ടിറാ താഴ്‌വരയിലെ ഭീകരരുടെ ഒളിസങ്കേതങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. 20-നു ശേഷം പാക് വ്യോമസേന നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.
വ്യോമാക്രമണത്തില്‍ ഭീകരരുടെ സ്‌ഫോടകവസ്തു നിര്‍മാണശാലയും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും നശിപ്പിച്ചതായി മുതിര്‍ന്ന സൈനിക വക്താവ് അറിയിച്ചു. ഭീകരരുടെ രണ്ട് ഒളിസങ്കേതങ്ങളും തകര്‍ത്തു.
ശനിയാഴ്ച ഹംഗു ജില്ലയിലെ താല്‍ ഗ്രാമത്തിലുള്ള താലിബാന്‍ കേന്ദ്രങ്ങളില്‍ പാക് സൈനികഹെലികോപ്ടര്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങിവച്ച സമാധാനചര്‍ച്ചകള്‍ അവഗണിച്ച താലിബാന്‍ ഭീകരര്‍ കഴിഞ്ഞയാഴ്ച 23 പാക് സൈനികരെ വധിച്ചിരുന്നു.
















