ന്യൂദല്‍ഹി: രാജി വച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ.
എഎപി സര്‍ക്കാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരം ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഎപിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടും ആ അവസരം കെജ്രിവാള് ഉപയോഗപ്പെടുത്തിയില്ലെന്നും ഷിന്‍ഡെ പറഞ്ഞു.
അവസരം ഉപയോഗപ്പെടുത്താത്തത് കോണ്‍ഗ്രസിന്റെ പിഴവല്ലെന്നും ഷിന്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു. മുകേഷ് അംബാനിക്കും വീരപ്പ മൊയ്ലിക്കുമെതിരെയുള്ള കെജ്രിവാളിന്റെ പരാതി ദല്‍ഹി പോലീസ് അന്വേഷിക്കുമെന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: