ന്യൂദല്‍ഹി: ദല്‍ഹിയില്‍ 21-കാരിയായ ആസാമി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
രാഹുല്‍, ഹരുണ്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ യുവതിയുടെ പരിചയക്കാരനാണ്. അടുത്തിടെ ദല്‍ഹിയിലെത്തിയ യുവതിയുമായി പ്രതികള്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം യുവതിയെ പ്രതികള്‍ തെക്കന്‍ ദല്‍ഹിയിലെ മഹിപാല്‍പൂരിലുള്ള വീട്ടില്‍ എത്തിച്ച ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം ഇരുവരും രക്ഷപെട്ടു. തുടര്‍ന്ന് യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ പ്രതികള്‍ രണ്ടുപേരും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: