ന്യൂദല്‍ഹി: ഒരു നാള് ഞാനും പ്രധാനമന്ത്രിയാകും.പറയുന്നത് ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയും കോടികളുടെ കാലിത്തീറ്റ കുംഭകോണക്കേസിലെ മുഖ്യപ്രതിയുമായ ലാലു പ്രസാദ് യാദവ്. കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ടത് പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയ്ക്ക് തടസമല്ലെന്നും ലാലു പറഞ്ഞു.
ശിക്ഷിക്കപ്പെട്ടവരെ അയോഗ്യരാക്കാനുള്ള കോടതി ഉത്തരവിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് തന്നെ രക്ഷിക്കാന്‍ ആയിരുന്നില്ലെന്നും ലാലു പറയുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആ ഓര്‍ഡിനന്‍സ് പിന്‍വലിപ്പിച്ച രാഹുല്‍ ഗാന്ധിയോട് രോഷമുണ്ടോ എന്ന ചോദ്യത്തിന് എന്തിന് രോഷം എന്നായിരുന്നു മറുചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: