Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 118

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 07:12 pm IST
inSamskriti

ഒരിക്കല്‍ കൗരവര്‍ യാദവരെ ആക്ഷേപിച്ചതില്‍ കോപിച്ച്‌ അദ്ദേഹം കലപ്പകൊണ്ടു കൊളുത്തിവലിച്ചപ്പോള്‍ ഹസ്തിനപുരം ഇളകിച്ചരിഞ്ഞതായി പുരാണങ്ങള്‍ പറയുന്നു. മുസലം ഉലക്കയാണ്‌. ഗദപോലെ ഉപയോഗിക്കാവുന്ന ഇരുമ്പുലക്കയും ഭഗവാന്‌ ഇഷ്ടപ്പെട്ട ആയുധമായിരുന്നു.

232. സദാമദഃ – എപ്പോഴും മദമുള്ളവന്‍. മദ്യംപോലെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ബുദ്ധിഭ്രംശവും ശരീരനിയന്ത്രണമില്ലായ്‌മയും മദമാണ്‌. തന്റെ കഴിവുകളെക്കുറിച്ചുണ്ടാകുന്ന അഹങ്കാരവും മദമാണ്‌. ആത്മാനന്ദത്തില്‍ മുഴുകുന്ന യോഗി അനുഭവിക്കുന്ന വിഷയബന്ധമില്ലാത്ത സുഖാനുഭവവും മദമാണ്‌. ബലരാമാവതാരത്തില്‍ ഭഗവാന്‍ ഓരോ സന്ദര്‍ഭത്തില്‍ ഓരോ തരത്തിലുള്ള മദമുള്ളവനായി പ്രത്യക്ഷപ്പെടുന്നുണ്ട്‌. എല്ലാം ചേര്‍ത്താണ്‌ ‘സദാമദഃ’ എന്ന പ്രയോഗം.

ബലരാമന്റെ വീര്യം പ്രകടമാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഭാഗവതത്തിലുണ്ട്‌. ഒരുദാഹരണം അടുത്ത നാമത്തില്‍ തന്നെയുണ്ട്‌.

234. പ്രലംബാസുരഭഞ്ജകഃ – പ്രലംബന്‍ എന്ന അസുരനെ നശിപ്പിച്ചവന്‍.

ശ്രീകൃഷ്ണനും ബലരാമനും കുട്ടികളായി കാലികളെ മേച്ചുനടന്ന കാലത്തെ കഥയാണ്‌. ഒരിക്കല്‍ കംസന്റെ അനുയായിയായ പ്രലംബന്‍ എന്ന അസുരന്‍ ഗോപാലബാലന്റെ രൂപത്തില്‍ കുട്ടികളുടെ കൂട്ടത്തില്‍ ചേര്‍ന്നു. ശ്രീകൃഷ്ണനെയും ബലരാമനെയും വധിക്കുകയായിരുന്നു ലക്ഷ്യം. അവനെ തിരിച്ചറിഞ്ഞുവെങ്കിലും അറിയാത്തമട്ടില്‍ ശ്രീകൃഷ്ണന്‍ ഒരു ദ്വന്ദ്വയുദ്ധമത്സരക്കളി നടത്തി. ഇടയക്കുട്ടികളെ രണ്ടു കക്ഷിയായി തിരിച്ചു. ഒന്ന്‌ കൃഷ്ണന്റെ നേതൃത്വത്തിലും ഒന്ന്‌ ബലരാമന്റെ നേതൃത്വത്തിലും. പ്രലംബന്‍ കൃഷ്ണന്റെ കക്ഷിയിലായിരുന്നു. രണ്ടുകക്ഷിയില്‍ നിന്നും ഓരോരുത്തര്‍ മുന്നിലേക്കു വരും. അവര്‍ തമ്മില്‍ ദ്വന്ദ്വയുദ്ധം നടത്തും. തോല്‍ക്കുന്ന കുട്ടി ജയിച്ചവനെ ചുമന്ന്‌ നടക്കണം എന്നതായിരുന്നു വ്യവസ്ഥ. ദ്വന്ദ്വയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ ശ്രീദാമാവിനോട്‌ തോറ്റതായി അഭിനയിച്ച്‌ ശ്രീദാമാവിനെ ചുമന്നുനടന്നു. തോറ്റ പലരും ജയിച്ചവരെ ചുമന്ന്‌ നടക്കുന്ന രസത്തിനിടയില്‍ പ്രലംബനെ ബാലരാമന്‍ തോല്‍പ്പിച്ചു. അസുരന്‍ ബാലരാമനെ തോളിലേറ്റി വളരെയകലെ കൊണ്ടുപോയി. മറ്റുള്ളവരുടെ കണ്ണില്‍പ്പെടാത്തയിടത്തുകൊണ്ടുപോയി വധിക്കുകയായിരുന്നു ലക്ഷ്യം. ഇത്‌ മനസ്സിലാക്കിയ ബലരാമന്‍ തന്റെ ശരീരഭാരം വര്‍ധിപ്പിച്ചു. ഭാരം താങ്ങാനാകാതായപ്പോള്‍ പ്രലംബന്‍ ത ന്റെ രാക്ഷസരൂപം സ്വീകരിച്ചു. ബലരാമന്‍ തന്റെ മുഷ്ടിതാഡനം കൊണ്ട്‌ അവനെ പൊടിച്ചുകളഞ്ഞു.

നാരായണീയം 57-ാ‍ം ദശകം ഈ സംഭവം വിവരിക്കുന്നു.

57. കാളിന്ദീദര്‍പ്പശമനഃ കാലകാലസമഃ സുധീ

ആദിശേഷാ മഹാകായഃ സര്‍വലോകധുരന്ധരഃ

നാമം: 255. കാളിന്ദീദര്‍പ്പശമനഃ – കാളിന്ദിയുടെ ദര്‍പ്പം ശമിപ്പിച്ചവന്‍.

മഥുരാപുരിയില്‍ വസിക്കുന്ന കാലത്ത്‌ ഒരിക്കല്‍ തന്റെ ബാല്യകാലസുഹൃത്തുക്കളെ കാണാനായി ബാലരാമന്‍ അമ്പാടിയില്‍ തിരിച്ചെത്തി. രണ്ടുമാസക്കാലം അദ്ദേഹം അവിടെ കഴിഞ്ഞു. ഒരു ദിവസം കാളിന്ദീതീരത്ത്‌ ഗോപികമാരുമായി വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അവരോടൊപ്പം ജലക്രീഡ ചെയ്യണമെന്ന്‌ തോന്നി. അദ്ദേഹം കാളിന്ദീനദിയെ തന്റെ അടുക്കലേക്ക്‌ വിളിച്ചു. എന്നാല്‍ ബലരാമനെ കാളിന്ദി അനുസരിച്ചില്ല. ക്രുദ്ധനായ ബലരാമന്‍ തന്റെ ഹലായുധം കൊണ്ട്‌ കാളിന്ദിയെ വലിച്ചടുപ്പിച്ചു. ഭയവിഹ്വലയായ കാളിന്ദി ബലരാമന്റെ അടുക്കലെത്തി മാപ്പപേക്ഷിച്ച്‌ അദ്ദേഹത്തെ ജലക്രീഡ ചെയ്യാന്‍ അനുവദിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.