Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 406-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2014, 07:11 pm IST
inSamskriti

സര്‍വ്വശക്ത്യഃ സ്വരൂപത്വാജ്ജീവസ്യാസ്ത്യേകശക്തിതാ

അനന്തശ്ചാന്തപൃക്തശ്ച സ്വഭാവോളസ്യ സ്വഭാവതഃ

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധം സര്‍വശക്തമാണ്‌. അത്‌ എല്ലാറ്റിന്റെയും ആത്മാവാണല്ലോ. എന്നാല്‍ ജീവന്‌ അത്‌ ബോധത്തില്‍ നിന്നും വിഭിന്നമല്ല. എങ്കിലും ചിലപരിമിതികള്‍ ഉണ്ടുതാനും. ജീവന്‌ അതിന്റെ ധാരണകള്‍ക്കനുസൃതമായ കഴിവുകളേ ഉള്ളു. അതിനാല്‍ സ്വന്തം ചിന്താധാരണകള്‍ക്കനുസരിച്ച്‌ ജീവന്‌ പരിമിതമായ കഴിവുകളോ അനന്തമായ കഴിവുകളോ സ്വായത്തമാക്കാം.

അനന്താവബോധം സങ്കോചവികാസങ്ങള്‍ക്ക്‌ വിധേയമല്ല. ജീവന്‌ താന്‍ ഇച്ഛിക്കുന്നതെന്തോ അത്‌ ലഭ്യമാണ്‌. യോഗിവര്യന്മാര്‍ സിദ്ധികളാര്‍ജിച്ച്‌ ഇവിടെയും മേറ്റ്ല്ലായിടത്തും വിരാജിക്കുന്നത്‌ കാണാമല്ലോ. ഇത്തരം കാര്യങ്ങള്‍ അവിടെയും ഇവിടെയുമെല്ലാം ആസ്വദിക്കുന്നതിനാല്‍ ആ അനുഭവങ്ങള്‍ക്ക്‌ വ്യത്യസ്ഥതയുണ്ടെന്നും അവ വെവ്വേറെയാണെന്നും തോന്നുന്നുണ്ട്‌. വിഖ്യാതനായ കാര്‍ത്തവീര്യന്റെ കാര്യമെടുക്കാം. അയാള്‍ ശത്രുക്കളില്‍ ഭയമുണര്‍ത്തിയത്‌ സ്വന്തം ഭവനത്തില്‍ ഇരുന്നുകൊണ്ടാണ്‌!

അതുപോലെ ഭഗവാന്‍ വിഷ്ണു തന്റെ ധാമത്തില്‍ നിന്നും പോകാതെതന്നെ ഭൂമിയില്‍ മനുഷ്യനായി അവതരിക്കുന്നു. ധാര്‍മിക കര്‍മാചാരങ്ങളുടെ ദേവതയായ ഇന്ദ്രന്‍ തന്റെ സ്വര്‍ഗീയധാമം വിടാതെതന്നെ, ഒരേസമയം ആയിരക്കണക്കിന്‌ സ്ഥലങ്ങളില്‍ സാധകരുടെ അര്‍ഘ്യം സ്വീകരിക്കുന്നു. ഭക്തരുടെ അഭീഷ്ടപ്രകാരം അവര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഭഗവാന്‍ വിഷ്ണു ആയിരക്കണക്കിന്‌ ഭക്തരെ അനുഗ്രഹീതരാക്കുന്നു.

അതുപോലെയാണ്‌ ജീവാതന്‍ മുതലായ ജന്മങ്ങള്‍. സന്ന്യാസിയുടെ ഇച്ഛാസങ്കല്‍പ്പത്തില്‍ ഉണ്ടായവയാണങ്കിലും അവയെ രുദ്രബോധം ചൈതന്യവത്താക്കിയിരുന്നു. അവര്‍ സ്വയം സര്‍വസ്വതന്ത്രരെന്നപോലെ സ്വധാമങ്ങളിലും ഗേഹങ്ങളിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. അവര്‍ കുറച്ചുകാലം തങ്ങളുടെ ഭാഗം ഭംഗിയായി അഭിനയിച്ചു തീര്‍ത്ത്‌ രുദ്രലോകത്തേക്ക്‌ തിരിച്ചുവന്നു. ഇവയെല്ലാം സന്ന്യാസിയുടെ ഭ്രമകല്‍പ്പനയില്‍ തെളിഞ്ഞു വന്നവയാണെങ്കിലും അവയ്‌ക്കെല്ലാം ആ യോഗിയില്‍നിന്നും സ്വതന്ത്രമായ ഒരസ്തിത്വം ഉള്ളതുപോലെയായിരുന്നു. അങ്ങനെയാണ്‌ എണ്ണമറ്റ അനേകകോടി ജീവജാലങ്ങള്‍ അനന്താവബോധത്തില്‍ ജന്മമെടുക്കുന്നത്‌.

പ്രത്യക്ഷപ്രകടനം മാത്രമായ ഈ ലോകത്തില്‍ അവര്‍ നാനാത്വം സങ്കല്‍പ്പിച്ചുണ്ടാക്കിയിട്ട്‌ പിന്നീട്‌ ആത്മാവുമായി തിരികെ ഒന്നുചേരാന്‍ വ്യഗ്രപ്പെടുകയാണ്‌. അവരുടെ മരണസമയത്ത്‌ അവര്‍ മറ്റ്‌ തലങ്ങളിലും തരങ്ങളിലുമുള്ള നിലനില്‍പ്പിനെക്കുറിച്ച്‌ ചിന്തിക്കുന്നു. അവര്‍ ആ അസ്തിത്വങ്ങള്‍ക്ക്‌ പുറമെയാണെന്നവര്‍ വൃഥാ വിചാരിക്കുന്നു. ആത്മസാക്ഷാത്കാരം ഉണ്ടാകുന്നതുവരെ ശരീരമെടുത്തിട്ടുള്ള എല്ലാവരും അളവില്ലാത്ത ശോകാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഈ സത്യത്തെ വെളിവാക്കാനാണ്‌ ഞാനീ കഥ പറഞ്ഞത്‌. ഇതാണ്‌ ആ യോഗിയുടെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും ഗതി.

സ്വയം പരമാത്മാവില്‍ നിന്നും വിഭിന്നനല്ല എന്ന സത്യം മറന്നുപോയ ജീവന്‍ സ്വന്തം ഭ്രമകല്‍പ്പനകളെ സര്‍വസ്വതന്ത്രവും നിയതവുമായ സത്യാവസ്ഥകളായി കണക്കാക്കുന്നു. അങ്ങനെ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേക്ക്‌ ശരീരബുദ്ധി ഇല്ലാതാകുന്നതുവരെ മാറിമാറി പോയ്‌ക്കൊണ്ടേയിരിക്കുന്നു.

രാമന്‍ ചോദിച്ചു: ഇക്കഥ എത്ര വിസ്മയകരമായിരിക്കുന്നു! അങ്ങ്‌ പറഞ്ഞു എന്തെല്ലാം നാം സത്യമായി കരുതുന്നുവോ അവ സത്യമാകുന്നു, സത്യമായി അനുഭവപ്പെടുന്നു എന്ന്‌. എങ്കിലും പറയൂ ഈ യോഗിവര്യന്‍ എവിടെയെങ്കിലും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: ഞാനീ ചോദ്യത്തെപ്പറ്റി ഒന്ന്‌! ആലോചിക്കട്ടെ. അതിനുള്ള മറുപടി നാളെപ്പറയാം.

(സഭ മധ്യാഹ്നപ്രാര്‍ഥനയ്‌ക്കായി പിരിഞ്ഞു)

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.