പൂണെ: മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ നവോദയയുടെയും വിവേകാനന്ദ വിചാര്സംഘിന്റെയും ആഭിമുഖ്യത്തില്‍ പിമ്പ്രിയിലെ അദ്വാനി ഹാളില്‍ ഹിന്ദുമഹാസംഗമവും സര്‍വ്വൈശ്വര്യപൂജയും നടന്നു. രാജാറാം പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സര്വ്വൈശ്വര്യപൂജയില് നൂറോളം സ്ത്രീകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം സാമൂഹ്യപ്രവര്‍ത്തകന്‍ ടി.ജി.എം. മേനോന് ഉദ്ഘാടനംചെയ്തു. നവോദയ പ്രസിഡന്റ് വിജയ് കര്‍ത്താ സ്വാഗതം ആശംസിച്ചു. വിവേകാനന്ദ വിചാര്‍ സംഘ് രക്ഷാധികാരി എം.എന്‍. നമ്പ്യാര്‍ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. അഖിലഭാരതീയ ധര്‍മ്മജാഗരണ്‍ മഞ്ചിന്റെ ദേശീയ കണ്‍വീനര്‍ എസ്. സേതുമാധവന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണന് വാക്കനാട്ട് നന്ദി പറഞ്ഞു. യുകെഎഫ് വൈസ് പ്രസിഡന്റ് കെ.എസ്. രവി, പൂനെ മാതൃഭൂമി ലേഖകന്‍ കെ.വി. രാജശേഖരന്, ബിജെപി റെയില്‍വെ അഘാഡി പ്രസിഡന്റ് രാജീവ് കുറ്റ്യാട്ടൂര്‍, ബിജെപി കേരള സെല്‍ പ്രസിഡന്റ് ഇ.കെ. ബാബുരാജ്, വാഗ്ദേവതാ പത്രാധിപര്‍ വേലായുധന്, വിശ്രാന്തവാഡി അയ്യപ്പക്ഷേത്ര പ്രസിഡന്റ് സുരേന്ദ്രന് നായര്‍, പിമ്പ്രി മുത്തപ്പന് ചാരിറ്റബിള്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി സത്യനാഥന്, ചിക്ലി മലയാളി സമാജം പ്രസിഡന്റ് അജയകുമാര്‍, നിഗഡി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രാജഗോപാലന്‍നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: