ഹൈദരാബാദ്: ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു ബോംബു ഭീഷണി. ഊമക്കത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി.
വിമാനത്താവളത്തില്‍ നിന്നു പോകുന്നതോ വിമാനത്താവളത്തിലേക്കു വരുന്നതോ ആയ വിമാനങ്ങളില്‍ സൗകര്യാനുസരണം സ്ഫോടക വസ്തുക്കള്‍ കടത്തുമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കു ശേഷം ചരിത്ര ബില്ലായ തെലുങ്കാന പാസാക്കിയതിനു പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.
സ്ഫോടക വസ്തുക്കള്‍ കടത്തുന്ന ആളെക്കുറിച്ചോ അവയുടെ ഉറവിടങ്ങളെ കുറിച്ചോ കത്തില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ദല്‍ഹിയില്‍ നിന്നു വരുന്നതോ ദല്‍ഹിയിലേക്ക് പോകുകയോ ചെയ്യുന്ന വിമാനങ്ങളിലായിരിക്കും കടത്തുന്നതെന്ന് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിഐഎസ്എഫ് സേനയെ നിയോഗിച്ചിട്ടുണ്ട്. കത്തിനെ കുറിച്ചുളള വിശദമായ അന്വേഷണങ്ങള്‍ക്കായി കത്ത് പൊലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: