ഭോപ്പാല്‍: ബിജെപി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ മധ്യപ്രദേശ് കൈവരിച്ച വികസന നേട്ടങ്ങള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ പ്രശംസ. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളുടെയും സംഘമാണ് സാമൂഹ്യ-സാമ്പത്തിക മേഖലകളിലും ഗ്രാമീണ മേഖലകളിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തിലൂടെ മധ്യപ്രദേശ് കൈവരിച്ച വികസനങ്ങളെ പ്രശംസിച്ചത്.
മൂന്നാംവട്ടവും സംസ്ഥാന ഭരണത്തെ ശിവരാജ് സിംഗ് ചൗഹാന് നയിക്കുന്നത് സന്തോഷകരമാണെന്ന് ബ്രിട്ടീഷ് എംപിമാര്‍ പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാരുമായി ബ്രിട്ടീഷ് എംപിമാര്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തി.
ലിയാം സൈറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഏഴ് എംപിമാരാണുള്ളത്. പെണ്‍ഭ്രൂണഹത്യ തടയുന്ന ലഡ്കി ലക്ഷ്മി യോജന, ശിശുവിവാഹം തടയുന്ന മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്നിവയെ ബ്രിട്ടീഷ് സംഘം മുക്തകണ്ഠം പ്രശംസിച്ചു. പഞ്ചായത്ത്-ഗ്രാമവികസന, സാമൂഹ്യനീതി മന്ത്രി ഗോപാല്‍ ഭാര്ഗവയുമായി സംഘം ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: