ന്യൂദല്‍ഹി: ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടില്‍ കണ്ണുനട്ട് മന്മോഹന് സിംഗ് പുതിയ പരിപാടിയുമായി രംഗത്ത്. കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ച് അടിസ്ഥാന വേതനത്തില്‍ ലയിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഫലമായി ശമ്പളത്തില്‍ വന്‍വര്‍ദ്ധന വരും.
തെരഞ്ഞെടുപ്പു കമ്മീഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പ് ഇത് നടപ്പാക്കാനാണ് ശ്രമം. ഇതുവഴി വോട്ടും കിട്ടും, ബാധ്യത പുതിയ സര്‍ക്കാരിന്റെ തലയില്‍ വച്ചു കൊടുക്കുകയും ചെയ്യാം.
50 ലക്ഷം കേന്ദ്ര ജീവനക്കാരും 30 ലക്ഷം പെന്‍ഷന്‍കാരുമാണുള്ളത്. നാണയപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുത്ത് ഡിഎ നൂറുശതമാനമാക്കി വര്‍ദ്ധിപ്പിച്ച് അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നാണ് കുറച്ചുകാലമായി യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. 50 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാല്ത്തന്നെ ശമ്പളത്തില്‍ മുപ്പതുമുതല്‍ മുപ്പത്തഞ്ചു ശതമാനം വര്‍ദ്ധന വരെയുണ്ടാകും.
ഡിഎ പത്തു ശതമാനം കൂട്ടി അടിസ്ഥാനശമ്പളത്തിെന്റ നൂറുശതമാനമാക്കി അടുത്ത മാസം പ്രഖ്യാപനമണ്ടാകുമെന്നാണ് സൂചന. സെപ്തംബറില്‍ ഡിഎ പത്തു ശതമാനം കൂട്ടിയതാണ്.
നേരത്തെയെടുക്കേണ്ടിയിരുന്ന തീരുമാനം തെരഞ്ഞെടുപ്പ് സമയത്തേക്ക് നീട്ടിവച്ചതാണെന്നാണ് സൂചന. എളുപ്പം വോട്ടു പിടിക്കാം. മാത്രമല്ല വന്‍ സാമ്പത്തിക ബാധ്യത വരുന്ന തീരുമാനം നടപ്പാക്കേണ്ടത് പുതിയ സര്‍ക്കാരായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: