തെലങ്കാന നാഴികക്കല്ലുകള്‍
ലോക്സഭയില്‍ ആന്ധ്രാപ്രദേശിനെ വിഭജിക്കുന്ന തെലങ്കാന ബില്‍ കഴിഞ്ഞ ദിവസം പാസായി. രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. കടമ്പകള്‍ ഇനിയുമേറെയുണ്ട്. ഒടുവില്‍ വിഭജനം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ രാജ്യത്ത് സംസ്ഥാനങ്ങളുടെ എണ്ണം 29 ആകും. തെലുങ്കാനയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കണമെങ്കില്‍ 1948 ല്‍ സംസ്ഥാനത്തെ രാജ്യത്തോടെ കൂട്ടിച്ചേര്‍ത്തതു മുതല്‍ പറഞ്ഞു തുടങ്ങണം.
1948- ഇന്‍ഡ്യന്‍ ആര്‍മി രാജഭരണത്തിലിരുന്ന ഹൈദരാബാദിനെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. മറ്റ് പ്രദേശങ്ങളോടൊപ്പം തെലങ്കാനയും ഉള്‍പ്പെട്ടിരുന്നു.
1950- തെലുങ്കാന ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമായി.
1952- ഹൈദരാബാദില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നു.
1956- നവംബര്‍ ഒന്നില്‍ തെലങ്കാന ആന്ധ്രാസംസ്ഥാനത്തില് ലയിച്ചു.
1969- ജയ് തെലങ്കാന പ്രക്ഷോഭത്തോടെ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ന്നു. ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിവെച്ച സമരങ്ങളാണ് പിന്നീട് ജയ് തെലങ്കാന പ്രസ്ഥാനമായി രൂപപ്പെട്ടത്. 300 ഓളം പേര് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.
1972- ജയ് ആന്ധ്രാ പ്രസ്ഥാനം രൂപം കൊണ്ടു. ആന്ധ്രാസംസ്ഥാനത്തില് നിന്നും തീരപ്രദേശത്തെ ഭാഗിച്ച് തനി സംസ്ഥാനമാക്കണമെന്നായിരുന്നു ആവശ്യം.
1975- രാഷ്ട്രപതി ആറ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. തെലങ്കാനയുടെ സംരക്ഷണത്തിനായി സുരക്ഷാ സേനയെ നിയോഗിക്കുകയും ചെയ്തു.
1997- തെലങ്കാന സംസ്ഥാനത്തിന് പിന്തുണയോടെ ബിജെപി രംഗത്ത് വന്നു. രണ്ട് സംസ്ഥാനങ്ങള്‍ക്കായി ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് ബിജെപി 1998 ല്‍ ആന്ധ്രയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
2001- കെ ചന്ദ്രശേഖര റാവു ടിഡിപി വിട്ട് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം സമരം വീണ്ടും ശക്തി പ്രാപിച്ചു.
2004- കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കി ടിആര്‍എസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ അഞ്ച് ലോക്സഭാ സീറ്റും 26 രാജ്യസഭാ സീറ്റും നേടി. കോണ്‍ഗ്രസ് പൊതു മിനിമം പരിപാടിയില്‍ തെലങ്കാനയേയും ഉള്‍പ്പെടുത്തി.
2008- തെലങ്കാനയുടെ ആവശ്യങ്ങള്‍ തെലുങ്കു ദേശം പാര്‍ട്ടി പിന്തുണച്ചു.
2009- ടിആര്‍എസ്സും ടിഡിപിയും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാല്‍ കാര്യമായ നേട്ടം ഇരുവര്‍ക്കും ഉണ്ടാക്കാനായില്ല.
2009- സെപ്തംബര്‍ രണ്ടിന് ആന്ധ്യാപ്രദേശ് മുഖ്യമന്ത്രി വയ്യ്എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്.
2009- ഒക്ടോബറില്‍ തെലങ്കാനക്ക് വേണ്ടി കെ. ചന്ദ്രശേഖര റാവു മരണം വരെ നിരാഹാരം സമരം ആരംഭിച്ചു.
2009- ഡിസംബര്‍ ഒമ്പതിന് തെലുങ്കാന സംസ്ഥാനം ഉടന്‍ രൂപികരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
2009- ഡിസംബര്‍ 23 ന് റായാലസീമയും ആന്ധ്രാ പ്രവിശ്യയിലെയും എംപിമാരും എംഎല്‍എമാരും രാജികത്ത് നല്കി.
2010- ഫെബ്രുവരി മൂന്നിന് ആന്ധ്രാ വിഭജനത്തെ കുറിച്ച് പഠിക്കാന്‍ അഞ്ച് അംഗങ്ങള്‍ അടങ്ങിയ ശ്രീകൃഷ്ണ കമ്മറ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു.
2010- ഡിസംബര്‍ ല്‍ ശ്രീകൃഷ്ണ കമ്മറ്റി ആറ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
2013- ജൂലൈ 30 ന് യുപിയെ ഏകോപന സമിതിയും കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റിയും തെലുങ്കാന വിഭജനത്തിന് തീരുമാനം എടുത്തു.
2013- ഒക്ടോബര്‍ മൂന്നിന് ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിന് കേന്ദ്ര കേബിനറ്റ് അംഗീകാരം നല്കി. ഒരു കൂട്ടം മന്ത്രിമാര്‍ വിഭജിക്കുന്നതിന് പദ്ധതി വരെ തയ്യാറാക്കി.
2013- ഒക്ടോബര്‍ 25 ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു. സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിയ്ക്കും കത്തയച്ചു.
2013- ഡിസംബര്‍ അഞ്ചിന് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തിയ ബില്‍ മന്ത്രിമാരുടെ സംഘത്തിന് പരിശോധനക്കുവാനായി സമര്‍പ്പിച്ചു.
2013- ഡിസംബര്‍ ഒമ്പതിന് സംസ്ഥാന എംഎല്‍എമാര്‍ക്ക് നിലപാടു വ്യക്തമാക്കാന്‍ രാഷ്ട്രപതി ജനുവരി 23 വരെ സമയം അനുവദിച്ചു.
2013- ഡിസംബര്‍ 12 ന് പ്രത്യേക വിമാനത്തില്‍ ആതീവ സുരക്ഷയോടെ ഹൈദരാബാദില്‍ ബില്‍ കൊണ്ടുവന്നു.
2013- ഡിസംബര്‍ 16 ന് സംസ്ഥാനത്തെ രണ്ട് സഭകളിലും ബില്ല് മേശപ്പുറത്തു വച്ചു.
2014- ജനുവരി എട്ടിന് നിരവധി കാലത്തെ ചര്‍ച്ചക്കൊടുവില്‍ നിയമസഭയില്‍ വച്ചു.
2014- ജനുവരി 21- ബില്ല് ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നാഴ്ച്ച ആവശ്യപ്പെട്ടപ്പോള്‍ രാഷ്ട്രപതി ഒരാഴ്ച്ച കൂടി നീട്ടി നല്കി.
2014- ജനുവരി 27 ന് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സ്പീക്കറിന് ബില്ല് തള്ളിക്കളയാന്‍ നോട്ടീസ് നല്കി.
2014- ജനുവരി 30 ന് ഒച്ചപ്പാടുകള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാനത്തെ ഇരുസഭകളിലും ബില്ല് തള്ളിക്കളഞ്ഞു. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയ്തു.
2014- ഫെബ്രുവരി അഞ്ചിന് വിഭജനത്തിനെതിരെ മുഖ്യമന്ത്രി ദല്‍ഹിയില്‍ കുത്തിയിരിപ്പ് സമരം നടത്തി.
2014- ഫെബ്രുവരി എഴിന് ബില്‍ പാര്‍ലമെന്റില്‍ വയ്ക്കാന്‍ രാഷ്ട്രപതി അനുമതി നല്കി.
2014- ഫെബ്രുവരി 11 ന് ബില്ലിനെ സഭയില്‍ ചെറുത്ത് ചട്ടം ലംഘിച്ച ആറ് കോണ്‍ഗ്രസ് എംപിമാരെ പുറത്താക്കി.
2014- ഫെബ്രുവരി 13 ന് ലോകസഭയില്‍ ബഹളം, സീമാന്ധ്ര- തെലുങ്കാന എംപിമാര്‍ ഏറ്റുമുട്ടി, രാജഗോപാല്‍ എം.പി സഭയ്ക്കകത്ത് കുരുമുളക് സ്്രപേ പ്രയോഗിച്ചു. സ്പീക്കര്‍ 16 എംപിമാരെ സസ്പെന്റ് ചെയ്തു.
2014- ഫെബ്രുവരി 18 ന് ലോകസഭയില്‍ തെലങ്കാന ബില്‍ പാസ്സായി.
2014- ഫെബ്രുവരി 19 ന് രാജ്യസഭയില്‍ കൈയ്യാങ്കളി, ആന്ധ്രാ വിഭജനത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജിവെച്ചു. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷം കൂടുതല്‍ ഭേദഗതികള്‍ ആവശ്യപ്പെട്ടു.
തെലങ്കാന
119 നിയമസഭാ സീറ്റുകള്‍
17 ലോക്സഭാ സീറ്റുകള്‍
സ്ഥലവിസ്തൃതി: 1.14 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍
ജനസംഖ്യ: 3.52 കോടി (ആകെ ജനസംഖ്യയില്‍ 41 ശതമാനം)
ജില്ലകള്‍: ഹൈദരാബാദ്, അദിലാബാദ്, ഖമ്മം, കരീംനഗര്‍, മഹ്ബൂബ്നഗര്‍, മിഡാക്ക്, നല്‍ഗോണ്ട, നിസാമാബാദ്, രങ്കരീഡി, വാറങ്കല്‍
സീമാന്ധ്ര
175 നിയമസഭാ സീറ്റുകള്‍
25 ലോക്സഭാ സീറ്റുകള്‍
സ്ഥലവിസ്തൃതി: 1.60 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍
ജനസംഖ്യ: 5 കോടി (ആകെ ജനസംഖ്യയില്‍ 60 ശതമാനം)
ജില്ലകള്‍: തീരദേശ ജില്ല- ശ്രീകാകുളം, വിഴിയാനഗരാം, വിജയവാഡ, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്ണ, ഗുണ്ടൂര്‍, പ്രകാസനം, നില്ലൂരി. റായ്ലസീമ ജില്ല- കടപ്പ, കുര്‍ണൂല്‍, ആനന്തപുരി, ചിത്തോര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: