ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകരന് ദാവൂദ് ഇബ്രാഹിമിനെ പിടികൂടുന്നതിനായി അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യം വര്‍ഷങ്ങളായി തേടുന്ന കൊടുംകുറ്റവാളിയായ ദാവൂദിനു വേണ്ടി തിരച്ചില്‍ നടത്താന്‍ ഔദ്യോഗികമായ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് രാജ്യസഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
ശിവസേന അംഗം അനില്‍ ദേശായിയുടെ ചോദ്യത്തിനു മറുപടിയായാണ് ഇത്തരത്തിലുള്ള സംയുക്ത നീക്കങ്ങള്‍ ഔദ്യോഗികതലത്തിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ദാവൂദ് പാക്കിസ്ഥാനിലാണുള്ളതെന്നും അമേരിക്കയുമായി ചേര്‍ന്ന് ദാവൂദിനു വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇതിനേപ്പറ്റി ശിവസേനാംഗം സഭയില്‍ ചോദ്യമുന്നയിച്ചത്.
‘നമുക്ക് ലഭ്യമായ വിവരം അനുസരിച്ച് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലാണ് കഴിയുന്നത്. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ദാവൂദ് പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. എഫ്ബിഐയുടെ അറ്റോര്‍ണി ജനറലുമായി നടത്തിയ ചര്‍ച്ചയില്‍ ദാവൂദുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൈമാറാമെന്ന് ധാരണയുണ്ടാക്കിയിട്ടുണ്ട്, ഷിന്‍ഡെ ജനുവരി 10ന് നടത്തിയ പ്രസ്താവനയില്‍ പറയുന്നു.
1993ലെ മുംബൈ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനായ ദാവൂദിനെതിരെ റെഡ്കോര്ണ്ണര് നോട്ടീസും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ പ്രത്യേകനോട്ടീസുമുള്ളതാണെന്ന് മുല്ലപ്പള്ളിയുടെ മറുപടിയില്‍ പറയുന്നുണ്ട്. രാജ്യത്തു നിന്നും രക്ഷപ്പെട്ട ദാവൂദ് അടക്കമുള്ള 68 ഭീകരര്‍ക്കെതിരെയാണ് റെഡ്കോര്ണ്ണര് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്ര്പോളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിന്നും പത്തുവര്‍ഷത്തിനകം ഇന്ത്യ ആവശ്യപ്പെട്ട ആറു ഭീകരരെ പിടികൂടി ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ള രാമചന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: