Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആശങ്കാജനകം ഈ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2014, 08:43 pm IST
in Vicharam

ധനകാര്യമന്ത്രി പാര്‍ലമെന്റ്‌ മുന്‍പാകെ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ എസ്റ്റിമേറ്റുകള്‍ അവതരിപ്പിച്ചു. ആസന്നമായ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ യുപിഎ ഭരണത്തിന്റെ ആകെത്തുക അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ്‌ അദ്ദേഹം നടത്തിയത്‌. ഒരു പരുക്കന്‍ യാഥാര്‍ത്ഥ്യമാണ്‌ അദ്ദേഹത്തെ തുറിച്ചുനോക്കുന്നത്‌. 8.5 ശതമാനം മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാനിരക്കാണ്‌ അദ്ദേഹത്തിന്‌ കൈമുതലായി ലഭിച്ചത്‌. യുപിഎ സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ വളര്‍ച്ചാനിരക്ക്‌ ഒമ്പതു ശതമാനത്തില്‍ നിന്ന്‌ അഞ്ചുശതമാനത്തിലേക്ക്‌ കൂപ്പുകുത്തി. അതിനെ മറികടക്കാനെന്നോണം ‘ഇന്ത്യയെക്കുറിച്ചുള്ള തന്റെ ആശയം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി അദ്ദേഹം ന്യായീകരണം കണ്ടെത്തി. വ്യക്തമായി പറഞ്ഞാല്‍ ആദര്‍ശപരമായി ബഹുമുഖമായ ഒരു സമൂഹത്തില്‍ ‘ഇന്ത്യയെക്കുറിച്ചുള്ള ആശയം’ ഒന്നിലധികം ഉണ്ടാകും. ഒരു പുസ്തകത്തിന്റെ ശീര്‍ഷകം കൈക്കലാക്കി അത്‌ തന്റേതാണെന്ന്‌ അവകാശപ്പെടാന്‍ ആര്‍ക്കും കഴിയില്ല. കഴിഞ്ഞവര്‍ഷം ധനകാര്യമന്ത്രി തനിക്കായി ഒരു ലക്ഷ്മണരേഖ സ്വയം വരച്ചിരുന്നു. ധനക്കമ്മി 4.8 ശതമാനത്തിലേക്ക്‌ കുറച്ചുകൊണ്ടുവന്നു. ഇപ്പോള്‍ അത്‌ 4.6 ശതമാനത്തിലേക്ക്‌ എത്തിച്ചു എന്നദ്ദേഹം അവകാശപ്പെടുന്നു. ഈ മികച്ച നേട്ടം അദ്ദേഹം കൈവരിച്ചത്‌ നിക്ഷേപചക്രം പുനരുജ്ജീവിപ്പിച്ചോ റവന്യൂ വരുമാനം കൊണ്ടുവന്നോ അല്ല, മറിച്ച്‌ മറ്റു ചെലവുകള്‍ പ്രത്യേകിച്ചും മൂലധനച്ചെലവ്‌ വെട്ടിക്കുറച്ചുകൊണ്ടാണ്‌. മൂലധന ആസ്തിക്കും മൂലധനച്ചെലവിനുമായുള്ള ധനസഹായം 91,000 കോടി രൂപയായി വെട്ടിക്കുറച്ചു. ഈ ഒറ്റക്കാരണം കൊണ്ടുതന്നെ മൊത്ത ആഭ്യന്തര ഉല്‍പന്നം 0.8 ശതമാനത്തിലേക്ക്‌ താഴ്‌ന്നു. അതുപോലെ നടപ്പുവര്‍ഷത്തേക്ക്‌ വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള വിഹിതവും 2013-14ലേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റും തമ്മിലുള്ള വലിയ അന്തരത്തിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌. കുടിവെള്ളത്തിനും ശുചീകരണത്തിനുമായുള്ള മന്ത്രാലയത്തിന്റെ ധനസഹായം 21.3 ശതമാനമായി വെട്ടിക്കുറച്ചു. ആരോഗ്യ കുടുംബക്ഷേമവകുപ്പിനുള്ള ധനസഹായം 20.6 ശതമാനമായി കുറച്ചു. ഭവനനിര്‍മ്മാണ, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ധനസഹായം 41.97 ശതമാനമായും ആഭ്യന്തരമന്ത്രാലയത്തിനുള്ള ധനസഹായം 31.3 ശതമാനമായും മാനവവിഭവശേഷി മന്ത്രാലയത്തിനുള്ള ധനസഹായം ആറു ശതമാനമായും റോഡ്‌ ഗതാഗത ദേശീയ മന്ത്രാലയത്തിനുള്ള ധനസഹായം 18.72 ശതമാനമായും ഗ്രാമീണ വികസനമന്ത്രാലയത്തിനുള്ള ധനസഹായം 22.92 ശതമാനമായും വെട്ടിക്കുറച്ചു. സാമൂഹികമേഖലയുടെ അടിസ്ഥാനസൗകര്യങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളാണ്‌ മേല്‍പ്പറഞ്ഞവ. ധനമന്ത്രാലയത്തിനുള്ള ധനസഹായം മാത്രമാണ്‌ 18.3 ശതമാനമായി വര്‍ദ്ധിപ്പിച്ചത്‌.

സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം ബജറ്റ്‌ എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്ന 1,36,254 കോടി രൂപയില്‍ നിന്ന്‌ 1,19,039 കോടി രൂപയായി കുറച്ചു, അതായത്‌ 12.66 ശതമാനത്തിന്റെ കുറവ്‌.

നിര്‍മ്മാണമേഖലയിലുണ്ടായ ഈ മാന്ദ്യം ഉത്കണ്ഠയുളവാക്കുന്ന ഒന്നാണ്‌. ഇത്‌ തൊഴില്‍രംഗത്തെ നേരിട്ട്‌ ബാധിക്കും. നടപ്പുവര്‍ഷം 1,97,554 കോടി രൂപ എക്സൈസ്‌ തീരുവയായി കണക്കാക്കിയിരുന്നത്‌ ഇപ്പോള്‍ 1,79,538 കോടി രൂപയായി പുതുക്കിയിട്ടുണ്ട്‌ 9.1 ശതമാനത്തിന്റെ കുറവ്‌.

കാര്‍ഷികമേഖലയിലുണ്ടായ മികച്ച നേട്ടത്തിനുള്ള ഖ്യാതി ധനകാര്യമന്ത്രി സ്വായത്തമാക്കിയെങ്കിലും അത്‌ യഥാര്‍ത്ഥത്തില്‍ അവകാശപ്പെട്ടത്‌ കാര്‍ഷികമേഖലയില്‍ രണ്ടക്കവളര്‍ച്ചാനിരക്ക്‌ സ്ഥിരമായി കൈവരിച്ച ഗുജറാത്ത്‌, മദ്ധ്യപ്രദേശ്‌, ഛത്തീസ്ഗഢ്‌ എന്നീ സംസ്ഥാനങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഭക്ഷ്യ രാസവള ഇന്ധനമേഖലകള്‍ക്ക്‌ 2014 15 വര്‍ഷത്തേക്കുള്ള സബ്സിഡി 2,46,397 കോടി രൂപയായാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. ഇതില്‍ ഇന്ധന സബ്സിഡി 65,000 കോടി രൂപയും രാസവളമേഖലയ്‌ക്കുള്ള ധനസഹായം 36,970 കോടി രൂപയും ഭക്ഷ്യസബ്സിഡി 1,15,000 കോടി രൂപയുമാണ്‌.
ഭക്ഷ്യപദ്ധതികള്‍ക്കെല്ലാമായുള്ള മൊത്തം ചെലവ്‌ 2013 14ല്‍ 1,24,844 കോടി രൂപയായിരുന്നത്‌ 2014 15ല്‍ 115 കോടി രൂപയായി കുറച്ചു. ഭക്ഷ്യസുരക്ഷാപദ്ധതി പ്രകാരം ഈ മേഖലയ്‌ക്ക്‌ കൂടുതല്‍ തുക വകയിരുത്തേണ്ടിയിരുന്ന സാഹചര്യത്തില്‍ ഈ നടപടി പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയര്‍ന്നിട്ടില്ല. വര്‍ഷാവര്‍ഷം ഇന്ധനസബ്സിഡി കുറച്ചുകൊണ്ടുവരികയാണ്‌. ഇന്ധന സബ്സിഡിയായ 35,000 കോടി രൂപ ധനകാര്യമന്ത്രി അടുത്ത സാമ്പത്തികവര്‍ഷം ഉള്‍പ്പെടുത്തുന്നതിനായി മാറ്റിവച്ചിരിക്കുകയാണ്‌. ഈ നീക്കം ധനക്കമ്മി പ്രത്യക്ഷത്തില്‍ കൃത്യമായ ഒന്നാണ്‌ എന്ന മിഥ്യാധാരണ സൃഷ്ടിക്കാനേ ഉതകൂ. എന്നാല്‍ സമ്പദ്‌വ്യവസ്ഥയിന്മേല്‍ നാണയപ്പെരുപ്പം ഉണ്ടാക്കുന്ന ആഘാതം യാഥാര്‍ത്ഥ്യമായി നിലനില്‍ക്കും. വിരമിച്ച സൈനികര്‍ക്ക്‌ ‘ഒരു റാങ്കിന്‌ ഒരു പെന്‍ഷന്‍’ എന്ന പദ്ധതി ആവര്‍ത്തിച്ചു പ്രഖ്യാപിച്ച ധനകാര്യമന്ത്രി അതിലേക്കായി പ്രതിരോധ പെന്‍ഷന്‍ അക്കൗണ്ടിലേക്ക്‌ 500 കോടിരൂപ വകമാറ്റിയിട്ടുണ്ട്‌.
സൈനികര്‍ക്കുവേണ്ടി യുപിഎ ഗവണ്‍മെന്റ്‌ നിരന്തരം അധരവ്യായാമം നടത്തിക്കൊണ്ടിരിക്കുകയാണ്‌. 2009 10ലെ ബജറ്റില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന്‌ വാഗ്ദാനം ചെയ്തിട്ടുള്ളതുമാണ്‌. എന്നാല്‍ സമീപനം ആത്മാര്‍ത്ഥമല്ലാത്തതിനല്‍ പരാതികള്‍ പരിഹൃതമായില്ല. ഈ പരാതികള്‍ക്ക്‌ ഇപ്പോഴത്തെ ബജറ്റിലൂടെ പൂര്‍ണ്ണപരിഹാരമായി എന്നാണ്‌ ധനകാര്യമന്ത്രി ഇപ്പോള്‍ അവകാശപ്പെടുന്നത്‌.

വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ നാലുമാസത്തേക്ക്‌ മാത്രമാണെങ്കിലും വളര്‍ച്ചാനിരക്ക്‌, യഥാര്‍ത്ഥ ധനക്കമ്മി, നാണയപ്പെരുപ്പം, നിക്ഷേപം, നിര്‍മ്മാണമേഖലയിലെ മാന്ദ്യം എന്നീ മേഖലകളില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നു. രൂപയുടെ മൂല്യം അനഭിലഷണീയമായ തലത്തില്‍ എത്തിയ സാഹചര്യത്തില്‍ രൂപയുടെ സ്ഥിരത ഉത്കണ്ഠ ജനിപ്പിക്കുന്നു.

അടുത്ത ധനകാര്യമന്ത്രിക്ക്‌ കൈമാറാന്‍ ഉദ്ദേശിക്കുന്ന പൈതൃകത്തെക്കുറിച്ച്‌ ധനകാര്യമന്ത്രി എന്തെങ്കിലും ആത്മപരിശോധന നടത്തിയിട്ടുണ്ടോ? ധനകാര്യമന്ത്രിക്ക്‌ ഇന്ന്‌ ആശങ്കകളൊന്നുമില്ല. പക്ഷേ, അദ്ദേഹത്തിന്റെ പിന്‍ഗാമി കുഴപ്പത്തിലായേക്കും.

അരുണ്‍ ജയ്റ്റ്ലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.