ന്യൂദല്‍ഹി: മുസ്ലിം സമുദായത്തില്‍ പെട്ടവര്‍ക്കും ദത്തെടുക്കാമെന്ന് സുപ്രീം കോടതി .ദത്തെടുക്കലിന് മുസ്ലിം വ്യക്തിനിയമം തടസമാകില്ല.
എന്നാല്‍ ദത്തെടുക്കല്‍ മൗലികാവകാശമാക്കാനാകില്ലെന്നും ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ക്കാണ് മതനിയമങ്ങളേക്കാള് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ദത്തെടുക്കുന്നത് വിലക്കപ്പെട്ടതിനെ തുടര്‍ന്ന് ഷബ്നം ഹാഷ്മി സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് എട്ടു വര്‍ഷത്തിനു ശേഷം സുപ്രീംകോടതി വിധി പറഞ്ഞത്.
രാജ്യത്തെ നിയമപ്രകാരം ഏതു മതത്തിലും ജാതിയിലും പെട്ടവര്‍ക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ട്. ഏതെങ്കിലും മതത്തിലെ വ്യക്തിനിയമ പ്രകാരം ഇത്തരം അവകാശങ്ങള്‍ ഹനിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: