ന്യൂദല്‍ഹി: പ്രമുഖ ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ അമര്‍കാന്ത്(87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയില്‍ 1925ലാണ് അമര്‍കാന്ത് ജനിച്ചത്.വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ സജീവമായി പങ്കെടുത്തത് മൂലം അമര്‍കാന്തിന് കുറച്ചു കാലം പഠനത്തില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ഓരോ വളര്‍ച്ചയേയും അടയാളപ്പെടുത്തിയാണ് അമര്‍കാന്ത് എന്ന എഴുത്തുകാരന് സാഹിത്യലോകത്ത് ശ്രദ്ധേയനായത്.
ക്വിറ്റിന്ത്യ സമരം പശ്ചാത്തലമാക്കി അമര്‍കാന്ത് എഴുതിയ നോവല്‍ ഏറെ ശ്രദ്ധേമായിരുന്നു.ഹിന്ദി ചെറുകഥാ സാഹിത്യത്തിലെ മികച്ച എഴുത്തുകാരില്‍ ഒരാളായിട്ടാണ് അമര്‍കാന്ത് വിലയിരുത്തപ്പെടുന്നത്. ക്വിറ്റിന്ത്യ സമരം പശ്ചാത്തലമാക്കി എഴുതിയ ഇനിം ഹഥിയാരോം സേ ഉള്‍പ്പെടെ ഒന്‍പത് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളുമാണ് അമര്കാന്തിന്റേതായി പുറത്തുവന്നിട്ടുള്ളത്.
ഏതാനം ബാലസാഹിത്യ കൃതികളും പുറത്തുവന്നിട്ടുണ്ട്. സോവിയറ്റ് ലാന്റ് നെഹ്റു പുരസ്കാരം, സാഹിത്യ അക്കാദമി അവാര്‍ഡ്, ഉത്തര്‍ പ്രദേശ് ഹിന്ദി സംസ്ഥാന് പുരസ്കാരം, മധ്യപ്രദേശ് അമര്‍കാന്ത് കീര്‍ത്തി സമ്മാന്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: