ലക്നൗ: ജന്മനാടായ ഗുജറാത്തില്‍ നിര്‍മിക്കുന്ന സര്‍ദാര്‍ പട്ടേല്‍ പ്രതിമക്കുള്ള ലോഹശേഖരണത്തിന്റെ ആദ്യഘട്ടം ഉത്തര്‍പ്രദേശില്‍ പൂര്‍ത്തിയായതായി ബിജെപി വ്യക്തമാക്കി. 54,159 ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ് ഇത് ശേഖരിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഓംപ്രകാശ് സിംഗ് പറഞ്ഞു.
അമ്പത്തിയേഴ് ജില്ലകളിലായി 43,000 ഗ്രാമങ്ങളില്‍നിന്നാണ് ലോഹം ശേഖരിച്ചിട്ടുള്ളത്. 29 ജില്ലകളില്‍നിന്ന് ആറ് ശതമാനവും 11 ജില്ലകളില്‍നിന്ന് 90 ശതമാനവും 14 ജില്ലകളില്‍നിന്ന് 80 ശതമാനത്തിലേറെയും ഇരുമ്പ് ശേഖരിക്കാന്‍ കഴിഞ്ഞുവെന്നും ഓം പ്രകാശ് സിംഗ് പറഞ്ഞു. റായ്ബറേലി ജില്ലയില്‍നിന്നും ഝാന്‍സി, സാമ്പാല്‍ എന്നീ ജില്ലകളില്‍നിന്നും 50-70 ശതമാനം ഇരുമ്പാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. രണ്ടാംഘട്ടത്തില്‍ 18 ജില്ലകളില്‍നിന്ന് ഇരുമ്പ് ശേഖരണം നടത്തുമെന്ന് മുന്‍ യുപി മന്ത്രി കൂടിയായ ഓംപ്രകാശ് വ്യക്തമാക്കി.
ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നര്‍മ്മദാ നദിക്ക് അഭിമുഖമായി 182 അടി ഉയരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഇതിനായി ഇരുമ്പ് ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: