Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 399-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2014, 07:05 pm IST
inSamskriti

ചിച്ചമത്കൃതിരേവേയം ജഗദിത്യവഭാസതേ

നെഹാസ്തൈക്യം ന ച ദ്വിത്വം മമാദേശോളപി തന്മയ:

വാച്യവാചക ശിഷ്യേഹാഗുരു ക്രൈയ്യശ്ച ചമകൃതൈ:

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, നീ എന്തെന്തു ചെയ്താലും എന്തൊക്കെ അനുഭവിച്ചാലും അത്‌ സര്‍വ്വവ്യാപിയായ പരബ്രഹ്മത്തിലേയ്‌ക്കൊരര്‍ച്ചനയായി സംന്യാസത്തിന്റെ ആര്‍ജ്ജവത്തോടെ, ആസക്തിരഹിതനായി ചെയ്താലും. ഈയൊരു മനോഭാവം സദാ കൈക്കൊള്ളുന്നതിലൂടെ നിനക്ക്‌ സത്യസാക്ഷാത്ക്കാരം ഉണ്ടാവും. എല്ലാ സംശയങ്ങള്‍ക്കും അപ്പോള്‍ അറുതിയാവുകയും ചെയ്യും. അതാണ്‌ പരമമായ അവസ്ഥ. ഗുരുക്കന്മാരുടെ മഹാഗുരു. ആത്മാവ്‌. അന്തരാ പ്രകാശം ചൊരിഞ്ഞു ലോകത്തെ പ്രദ്യ‍ോദിപ്പിക്കുന്ന തേജസ്സ്‌. അതാണ്‌ എല്ലാറ്റിന്റെയും സത്തായ വസ്തു. വസ്തുക്കള്‍ക്ക്‌ അവയുടെ നൈസര്‍ഗ്ഗികഗുണങ്ങളെ പ്രദാനം ചെയ്യുന്നത്‌ അതാണ്‌.

ലോകം എന്ന പ്രതീതി ഉണ്ടാവുന്നത്‌ അന്വേഷണത്വര ഇല്ലാത്തപ്പോഴാണ്‌. എന്നാല്‍ ലോകത്തിനു മുന്‍പേ ‘ഞാന്‍’ ഉണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ലോകം മുതലായ തോന്നലുകള്‍ക്ക്‌ എന്നെ ബന്ധിതനാക്കാന്‍ എങ്ങിനെ കഴിയുന്നു? ഇപ്രകാരം ആത്മാന്വേഷണത്താല്‍ സത്യം ഗ്രഹിച്ചവന്‍ എല്ലാ ‘ആദിയന്തങ്ങള്‍ക്കും’ അതീതനാണ്‌. അങ്ങിനെ അദ്വ‍ൈതചൈതന്യത്താല്‍ ഉണര്‍ന്നിരിക്കുന്നവന്‍ ജീവിതത്തില്‍ കര്‍മ്മനിരതനായിരിക്കുമ്പോഴും ദീര്‍ഘനിദ്രയിലെന്നപോലെ ‘കര്‍മ്മ’രഹിതനത്രേ. അയാള്‍ ഇപ്പോള്‍ ഇവിടെ ഈ ജീവിതത്തില്‍ത്തന്നെ മുക്തിയടഞ്ഞിരിക്കുന്നു.

ലോകമായി കാണപ്പെടുന്ന ഈ ദൃശ്യം വാസ്തവത്തില്‍ അനന്താവബോധത്തിന്റെ മഹത്തായ ഒരു മായക്കാഴ്‌ച്ച തന്നെയാണ്‌. ഇവിടെ ഏകതയോ ദ്വന്ദതയോ അനേകതയോ ഉണ്ടെന്നു പറയുക വയ്യ. ഞാനീ പറയുന്ന വാക്കുകളും അപ്രകാരമുള്ളവയത്രേ. വാക്ക്‌, അതിന്റെ അര്‍ത്ഥം, ശിഷ്യന്‍, ഇഛ, ശിഷ്യന്റെ സ്വപ്രയത്നം, വാക്കില്‍ അര്‍ത്ഥമിണക്കാനുള്ള ഗുരുവിന്റെ പാടവം, എന്നുവേണ്ട എല്ലാമെല്ലാം അതേ അനന്താവബോധത്തിന്റെ ചൈതന്യസ്ഫുരണം മാത്രമാണ്‌.

ഒരുവന്റെ അന്ത:പ്രശാന്തതയില്‍ ബോധം പ്രകമ്പനം ചെയ്യുമ്പോള്‍ ലോകം ഉണ്ടാവുന്നു. ബോധത്തിന്റെ ഈ സ്പന്ദനം ഇല്ലെന്നുവരികില്‍ ലോകമെന്ന കാഴ്‌ച്ചതന്നെയില്ല. മനസ്സ്‌ ബോധത്തിന്റെ ചലനം തന്നെയാണ്‌. ഈ സത്യം അറിയാതിരിക്കുന്ന അവസ്ഥയാണ്‌ ലോകമെന്ന കാഴ്‌ച്ച.
സത്യമറിയാതിരിക്കുമ്പോള്‍ മനസ്സാകുന്ന ബോധചലനം കൂടുതല്‍ വര്‍ദ്ധിതവീര്യമാര്‍ജ്ജിക്കുന്നു. അങ്ങിനെ മനസ്സിന്റെ ചാക്രിക ചലനത്തിനു തുടക്കമായി.

അജ്ഞാനവും മനോവ്യാപാരങ്ങളും പരസ്പരപൂരകങ്ങളാണ്‌. ഉള്ളിലെ പ്രജ്ഞയില്‍ ഉണര്‍വ്വുണ്ടായാല്‍പ്പിന്നെ സുഖാസക്തി ഇല്ലാതെയാവുന്നു. അതാണ്‌ ജ്ഞാനികളുടെ രീതി. അയാള്‍ക്ക്‌ സുഖാസക്തിയുടെ നിരാസം അനായാസമാണ്‌. സ്വാഭാവികവുമാണ്‌.

ആത്മാവിന്റെ ചൈതന്യമാണെല്ലാമെല്ലാം എന്നറിയുന്നവനാണ്‌ അനുഭവങ്ങളെ ശരിയായ വിധത്തില്‍ അനുഭവിക്കുന്നത്‌. എന്നാല്‍ പൊതുജനപ്രീതിക്കായി അനുഭവിക്കേണ്ടതിനെ വേണ്ടരീതിയില്‍ അനുഭവിക്കാതെ കഴിയുന്നവന്‍ ഒരു വടികൊണ്ട്‌ ആകാശത്തില്‍ അടിക്കുന്നതുപോലെ നിരര്‍ത്ഥകമായ ജീവിതമാണ്‌ നയിക്കുന്നത്‌.

ഉചിതമായ സാധനകളുടെ സഹായത്താല്‍ ചിലര്‍ക്ക്‌ ചിലപ്പോള്‍ ആത്മസാക്ഷാത്ക്കാരം ഉണ്ടായേക്കാം. എന്നാല്‍ മോക്ഷത്തിനായുള്ള ആഗ്രഹം ആത്മാന്വേഷണത്തെ പൂര്‍ണ്ണത്വം പ്രാപിക്കുന്നതില്‍ നിന്നും പിറകൊട്ടുവലിച്ചേക്കാം. എന്നാല്‍ അത്തരം ആശകളുടെ അഭാവംപോലും ബന്ധനത്തെ കൂടുതല്‍ ബലവത്താക്കാനും മതി.

അതിനാല്‍ നിരന്തരമായ അവബോധമാണ്‌ അഭികാമ്യം. ബന്ധനത്തിനും മുക്തിക്കും നിദാനമായിരിക്കുന്നത്‌ ബോധസ്പന്ദനം മാത്രമാണ്‌. അതിനെക്കുറിച്ചുള്ള അറിവ്‌, ഈ സ്പന്ദനങ്ങളെ അവസാനിപ്പിക്കുന്നു. ബോധസ്പന്ദനത്തെ ‘അറിയുന്ന’ അഹങ്കാരം നിലയ്‌ക്കുന്നതോടെ അതിനു നിലനില്‍ക്കാന്‍ ഇടമില്ലാതെയാകുന്നു. ആപ്പോള്‍പ്പിന്നെ ആര്‌ ആരാല്‍ ബന്ധിക്കപ്പെട്ടു? ആര്‌ ആരാല്‍ സ്വതന്ത്രനായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.