Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവസാനിച്ചത്‌ ആഭാസനാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2014, 09:31 pm IST
inVicharam

അരവിന്ദ്‌ കേജ്‌രിവാള്‍ മന്ത്രിസഭയുടെ രാജിയോടെ രാജ്യതലസ്ഥാനത്ത്‌ അരങ്ങേറിയ ഒരു ആഭാസനാടകത്തിനാണ്‌ അന്ത്യമായത്‌. ഗത്യന്തരമില്ലാത്ത സാഹചര്യത്തില്‍ രാജിവയ്‌ക്കുന്നതിന്‌ മുമ്പ്‌ കേജ്‌രിവാള്‍ വായില്‍ വന്നതെല്ലാം വിളിച്ചുപറയുന്നത്‌ തല്‍സമയം കാണാമായിരുന്നു. അധികാരം നഷ്ടപ്പെടുന്നതിലുള്ള അരിശവും അമ്പരപ്പുമെല്ലാം അതിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അംബാനിമാരെ പഴിചാരുന്നതോടൊപ്പം കോണ്‍ഗ്രസിനെ പഴിക്കുന്നത്‌ മനസിലാക്കാം. എന്നാല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും സംരക്ഷിക്കുന്നത്‌ അംബാനിമാരാണെന്നൊക്കെ അയാള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന്‌ ബിജെപി പിന്തുണക്കാത്തതിലാണ്‌ അരിശം. കേജ്‌രിവാള്‍ എന്ന മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള ബാധ്യത ബിജെപിക്കില്ല. ആം ആദ്മി പാര്‍ട്ടി ജനവിധി നേടി ഭരണത്തിലെത്തിയ കക്ഷിയല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംസ്ഥാനത്തെത്തിയത്‌ ബിജെപിയാണ്‌. 32 സീറ്റ്‌ കിട്ടിയ ബിജെപിക്ക്‌ കേവല ഭൂരിപക്ഷം ലഭിച്ചില്ല. നാല്‌ സീറ്റിന്റെ കുറവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചില്ല. തുടര്‍ന്നാണ്‌ രണ്ടാം കക്ഷിയായ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭ തട്ടിക്കൂട്ടിയത്‌. യഥാര്‍ത്ഥ ജനവിധി വഞ്ചിച്ചുകൊണ്ടാണ്‌ നാല്‍പത്തൊമ്പത്‌ ദിവസം കേജ്‌രിവാളും കൂട്ടരും അധികാരത്തിലിരുന്നത്‌. ഇക്കാര്യം മറച്ചുപിടിക്കാന്‍ ദിവസംതോറും ഓരോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയെങ്കിലും ആം ആദ്മിയുടെ തനിനിറം ജനങ്ങള്‍ മനസിലാക്കി. ഇപ്പോള്‍ രാജിവെച്ചതിനു ശേഷമുള്ള കേജ്‌രിവാളിന്റെ ഗിരിപ്രഭാഷണം യഥാര്‍ത്ഥത്തില്‍ വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ്‌.

കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ സമരം നടത്തി വോട്ടുനേടിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കിയതുതന്നെ അശ്ലീലമാണ്‌. അധികാരത്തിന്റെ ആര്‍ത്തിയാണ്‌ കേജ്‌രിവാളിനെ നയിച്ചത്‌. അധികാരത്തിലെത്തി ദിവസങ്ങളായിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാത്ത ഈ അവിശുദ്ധ സഖ്യത്തിനെതിരെ ജനവികാരം ഉയരുകയുണ്ടായി. സ്വന്തം കക്ഷിയില്‍പ്പെട്ട എംഎല്‍എമാര്‍ പോലും രംഗത്തിറങ്ങുകയും ചെയ്തപ്പോഴാണ്‌ പുതിയ തന്ത്രത്തിനുവേണ്ടി പരതി നടന്നത്‌. ചെന്നെത്തിയത്‌ ജനലോക്പാല്‍ ബില്‍. നിയമവും കീഴ്‌വഴക്കവുമൊന്നും നോക്കാതെ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചില്ല. ബില്ലിന്‌ അനുകൂലമായി സഭയില്‍ ഭൂരിപക്ഷവും ലഭിച്ചില്ല. പിന്നെ മുന്നിലുള്ള വഴി രാജി മാത്രം. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ്‌ കേജ്‌രിവാള്‍ പറയുന്നത്‌. ഈ വിവേകം നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന്‌ ആര്‍ക്കും ഭൂരിപക്ഷമില്ല എന്ന്‌ വ്യക്തമായപ്പോള്‍ ഉണ്ടാകേണ്ടതായിരുന്നില്ലേ? അതിന്‌ നില്‍ക്കാതെ അധികാരത്തിന്റെ ആര്‍ത്തിപിടിച്ച്‌ കോണ്‍ഗ്രസിന്റെ തോളില്‍ കയ്യിട്ട്‌ ഭരണത്തിലേറിയതിന്റെ തിക്താനുഭവമാണ്‌ കേജ്‌രിവാളും കൂട്ടരും അനുഭവിച്ചത്‌. അടിമുടി അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ സഹായത്താല്‍ അധികാരത്തില്‍ ഇരുന്നുകൊണ്ട്‌ അഴിമതിക്കെതിരാണ്‌ തങ്ങളെന്ന ആം ആദ്മി പാര്‍ട്ടിയുടെ നാട്യം വെള്ളം ചേരാത്ത കാപട്യമായിരുന്നു.

ജനലോക്പാല്‍ അവതരിപ്പിക്കണമെങ്കില്‍ ലഫ്‌.ഗവര്‍ണറുടെ അനുമതി വേണം. അനുമതി ഗവര്‍ണര്‍ നല്‍കിയില്ല. സ്പീക്കറുടെ അനുമതിയോടെ മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന ബില്‍, സ്പീക്കറുടെ അനുമതി ലഭിക്കാതെ ബില്‍ അവതരിപ്പിച്ച ചരിത്രമുണ്ടോ? മുഖ്യമന്ത്രിതന്നെ ബില്‍ അവതരിപ്പിച്ചതായി പ്രഖ്യാപിക്കുന്നു. ഇതിനെതിരെ ബഹളം ഉയരുക സ്വാഭാവികം. അഴിമതി കാണിച്ചുകൊടുക്കുന്ന ജനങ്ങളെ സംരക്ഷിക്കുമെന്നും ബില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്നുമൊക്കെ പറയാനുള്ള അവകാശമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നതാണോ? എങ്കില്‍ അത്‌ വ്യവസ്ഥാപിതമാകേണ്ടതല്ലേ? ആം ആദ്മി പാര്‍ട്ടിക്ക്‌ വ്യവസ്ഥകളൊന്നും ബാധകമല്ലെന്നുണ്ടോ? പൂര്‍ണ സംസ്ഥാനപദവിയില്ലാത്ത സംസ്ഥാനമാണ്‌ ദല്‍ഹി. സാമ്പത്തികബാധ്യതയുള്ള നിയമം നിര്‍മ്മിക്കാന്‍ സാങ്കേതികതടസങ്ങളുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അതൊന്നും തനിക്ക്‌ ബാധകമല്ലെന്ന ന്യായം മൈതാനപ്രസംഗത്തിന്‌ കൊള്ളാം. പക്ഷേ സഭയില്‍ നടക്കില്ല. ഏതായാലും അശ്ലീല മുന്നണിയും ആഭാസനാടകവുമാണ്‌ ദല്‍ഹിയില്‍ അരങ്ങേറിയത്‌.
കോണ്‍ഗ്രസിന്റെ സൃഷ്ടിയായ ആം ആദ്മി സര്‍ക്കാറെന്ന ദുര്‍ഭഗസന്തതിയെ കോണ്‍ഗ്രസുതന്നെ കശാപ്പുചെയ്തിരിക്കുകയാണ്‌. ഇതില്‍ അശേഷം പോലും ദുഃഖിക്കില്ല ജനാധിപത്യവിശ്വാസികളെന്ന കാര്യം വിസ്മരിക്കരുത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.