ന്യൂദല്‍ഹി: ധനമന്ത്രി പി.ചിദംബരം ഔദ്യോഗിക വേളയില്‍ ഭാഷാപ്രശ്നം പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്. ഇതു സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് പരാതി നല്കി. ഭാഷാപരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പരിഹാസം വിവേചനമാണ്. ഇത് ഭരണഘടനാപരമായി മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനമാണ്.
കേന്ദ്ര ഗ്രാമവികസന വകുപ്പുമന്ത്രി കമല്‍നാഥിന്റെ സെക്രട്ടറി സുധീര്‍ കൃഷ്ണയാണ് പരാതിക്കാരന്. “മന്ത്രിക്ക്(ചിദംബരത്തിന്)എന്റെ ഇംഗ്ലീഷ് മനസ്സിലായില്ല, അതിനാല്‍ ഹിന്ദിയില്‍ സംസാരിച്ചുകൊള്ളുക, എന്റെ സെക്രട്ടറിമാര്‍ അത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിക്കൊള്ളും” എന്നായിരുന്നു ചിദംബരത്തിന്റെ പരസ്യപ്രസ്താവനയെന്ന് സുധീര്‍കൃഷ്ണ മന്ത്രി കമല്‍നാഥ് വഴി പ്രധാനമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇതേ പ്രസ്താവന ചിദംബരം പലവട്ടം ആവര്‍ത്തിച്ചുവെന്നും അതിന്റെ രീതിയും ഭാഷയും ഏറെ അപമാനകരമായ രീതിയിലായിരുന്നുവെന്നും സെക്രട്ടറി വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ മന്ത്രി കമല്‍ നാഥിന്റെ സഹായം തേടിയെന്ന് സുധീര്‍ പറയുന്നുണ്ടെങ്കിലും കമല്‍നാഥ് ഇക്കാര്യം അറിയില്ലെന്ന് പ്രതികരിച്ചു. നഗരവികസന വകുപ്പിന് അനുവദിച്ച ഫണ്ട് ധനമന്ത്രാലയം കൊടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്കായാണ് സുധീര്‍ കൃഷ്ണ ചിദംബരത്തെ കാണാന്‍ പോയത്. ഇതേത്തുടര്‍ന്നായിരുന്നു സംഭവം. അതേ സമയം താന്‍ ഒരുദ്യോഗസ്ഥനേയും അപമാനിച്ചില്ലെന്ന് മന്ത്രി ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: