Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 397-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 08:17 pm IST
in Samskriti

ക്ഷണം കല്‍പീകരോത്യേതത്‌ തച്ചാല്‍പ്പം കുരുതേ ബഹു

അസത്സത്കുരുതേ ക്ഷിപ്രമിതീയം ഭ്രാന്തിരുഥിതാ

ഭഗവാന്‍ അര്‍ജുനോപദേശം തുടരുന്നു: അങ്ങനെ മനോപാധികളെ ഉപേക്ഷിച്ചിട്ട്‌ മുക്തനാകൂ. പ്രശാന്തമനസ്സോടെ, തികഞ്ഞ അന്തര്‍ശീതളിമയുടെ നിറവില്‍ ബന്ധുത്വം കൊണ്ടുണ്ടായിട്ടുള്ള ചിന്താക്കുഴപ്പത്തെയും ശോകത്തെയും നീ ഇല്ലായ്‌മ ചെയ്യൂ. ജരാനരകളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള നിന്റെ ആശങ്കകള്‍ തീരെ അകറ്റിയാലും. ആകാശത്തോളംപോന്ന വിശ്വദര്‍ശനം നിന്നില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കട്ടെ. നിനക്ക്‌ ആകര്‍ഷണവികര്‍ഷണങ്ങളെ അതിജീവിക്കാന്‍ കഴിയട്ടെ. നിനക്ക്‌ എന്തെന്തു കര്‍മ്മങ്ങളാണോ സ്വാഭാവികമായി, അനായാസേന ചെയ്യാനാകുന്നത്‌, അത്‌ നീ ഭംഗിയായി ചെയ്താലും.

ഇവിടെ ഒന്നിനും നാശമില്ല എന്നാണു മുക്തരായ മാമുനിമാരുടെ ഭാവം. വെറുമൊരു മൂഢനെ ‘ഞാനിതിപ്പോള്‍ ചെയ്തു തീര്‍ക്കും’, ‘ഞാനിതിപ്പോള്‍ ഉപേക്ഷിക്കും’, എന്നിത്യാദി ചിന്തകള്‍ വച്ചു പുലര്‍ത്തുകയുള്ളു. ഒരു മുക്തപുരുഷന്റെ ഇന്ദ്രിയങ്ങള്‍ ഹൃദയോന്മുഖമായി ഉള്ളിലേക്ക്‌ തിരിഞ്ഞു നിലകൊള്ളുന്നു.

മനസ്സാണ്‌ സര്‍വവ്യാപിയായ ആ പരമസത്തയുടെ നിശ്ശൂന്യമായ തിരശ്ശീലയില്‍ ത്രിലോകങ്ങളാകുന്ന ബഹുവര്‍ണചിത്രങ്ങള്‍ വരയ്‌ക്കുന്നത്‌. മനസ്സാണ്‌ വിഭജനചിന്തകളെയും ശിഥിലവിചാരങ്ങളെയും പരിപാലിച്ചൂട്ടി വളര്‍ത്തുന്നത്‌. വാസ്തവത്തില്‍ അത്തരം ശിഥിലതകള്‍ യാഥാര്‍ഥ്യമല്ല. അത്‌ മനസ്സിന്റെ സൃഷ്ടികള്‍ മാത്രമാണ്‌. മനസ്സ്‌ വരച്ചുണ്ടാക്കുന്ന ചിത്രപടങ്ങള്‍ മാത്രമാണവ. ആകാശമെന്നത്‌ പരമമായ നിശ്ശൂന്യതമാത്രം. എന്നാല്‍ മനസ്സില്‍ ലോകങ്ങളുണ്ടാകുന്നതും ഇല്ലാതാകുന്നതും ഇമചിമ്മുന്ന ഇടവേളകൊണ്ടാണ്‌. ലോകമെന്ന ചിത്രപടത്തെ ആലേഖനം ചെയ്യുവാന്‍ ഇടം ‘നല്‍കിയ’ ആത്മാവ്‌ സര്‍വവ്യാപിയും ശാശ്വതവുമായതിനാല്‍ സൃഷ്ടികള്‍ക്ക്‌ സ്വയം അവ യാഥാ ര്‍ഥ്യമാണെന്ന തോന്നലുണ്ടാകുന്നു. എന്നാല്‍ ശരിയായ അന്വേഷണത്തില്‍ ആ ‘ലോകം’ അലിഞ്ഞില്ലാതാകുന്നു.

‘അതും’, ‘നീയും’ ഒന്നും ‘ഇല്ലാത്ത’ വസ്തുക്കളാണ്‌. രണ്ടിനും ശാശ്വതമായ നിലനില്‍പ്പില്ല. അപ്പോള്‍പ്പിന്നെ നീയെന്തിനു ദുഃഖിക്കണം? ശുദ്ധമായ ആകാശത്തില്‍ യാതൊരുവിധമായ പ്രവര്‍ത്തനങ്ങളോ ചലനങ്ങളോ ഇല്ല. കാരണം എങ്ങും തിങ്ങിനിറഞ്ഞ ഒന്നില്‍ എങ്ങനെ ചലനമുണ്ടാകാനാണ്‌? ശുദ്ധാകാശത്തെ മലീമസമാക്കാന്‍ കാലദേശാദികള്‍ക്കും കര്‍മങ്ങള്‍ക്കും ആകില്ല. ലോകക്കാഴ്‌ച്ചകള്‍ എല്ലാം മനസ്സിലാണ്‌. മനസ്സാണ്‌ ദൃശ്യങ്ങളെ വിക്ഷേപിക്കുന്നത്‌.
വിമലാകാശം നിശ്ശൂന്യമാണ്‌. അതൊരിക്കലും വിച്ഛിന്നമാകുകയില്ല. അര്‍ജുനാ, ഇപ്പോള്‍ ആ സങ്കല്‍പ്പലോകത്തിന്റെ രഹസ്യം വെളിപ്പെട്ടുവല്ലോ. നൈമിഷികമായ മോഹവിഭ്രമമാണ്‌ വിശ്വമെന്ന ഈ ‘കാഴ്ച’. തികച്ചും മായ മാത്രമാണെങ്കിലും മനസ്സ്‌ മാസ്മരികമായ ദൃശ്യങ്ങളെ ക്ഷണത്തില്‍ സൃഷ്ടിക്കുന്നു.

‘മനസ്സ്‌ ഒരു നിമിഷത്തെ യുഗപര്യന്തമാക്കുന്നു. സൂക്ഷ്മമായതിനെ സ്ഥൂലമാക്കുന്നു. ക്ഷണത്തില്‍ അത്‌ അസത്തിനെ സത്തായി ദര്‍ശിതമാക്കുന്നു. അങ്ങനെയാണ്‌ വിഭ്രാന്തി സംജാതമായത്‌. നൈമിഷികമായ ഈ വിഭ്രാന്തി, ലോകമെന്ന കാഴ്ചയായി നിലനില്‍ക്കുന്നു. അജ്ഞാനിയെ സംബന്ധിച്ചിടത്തോളം അനിഷേദ്ധ്യമായ സത്തയാണീ ലോകം. ഇതൊക്കെയാണെങ്കിലും ലോകമെന്ന ഈ കാഴ്ചയും അനന്താവബോധത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന്റെ സത്താസത്ത നിരൂപണങ്ങള്‍ വൃഥാവിലാണ്‌. അനന്തവും അവിച്ഛിന്നവുമായ ബോധഘനത്തില്‍ ഈ വൈവിദ്ധ്യതയുണ്ടായത്‌ എത്ര അദ്ഭുതകരം!

എന്നാല്‍ അത്‌ നര്‍ത്തകീ ചിത്രം പോലെയാണ്‌. കാണപ്പെടുന്ന പ്രതിഭാസങ്ങള്‍ അതിന്റെ വിവിധ ഭാഗങ്ങളാണ്‌. ദേവന്മാരും അസുരന്മാരും മറ്റു ജീവജാലങ്ങളും ഈ നര്‍ത്തകിയുടെ കൈകാലുകള്‍. ഇവയുടെ അടിസ്ഥാനവും സത്തയും എല്ലാം അനന്തവും അവിച്ഛിന്നവുമായ ആത്മാവുതന്നെയാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.