Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 396-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2014, 08:55 pm IST
in Samskriti

സ ജീവഃ പ്രാണമൂര്‍ത്തിഃ ഖേ യത്ര യത്രാവതിഷ്ഠതേ

തം തം സ്വവാസനാഭ്യാസാത്പശ്യത്യാകാരമാതതം

ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം തുടര്‍ന്നു: ‘ഞാന്‍ ആസ്വദിക്കുന്നു’, ‘ഞാന്‍ ദുരിതമനുഭവിക്കുന്നു’, എന്നിത്യാദി ചിന്തകളും അഹങ്കാരഭാവങ്ങളും ഇല്ലാതെ നീയെപ്പൊഴും സമചിത്തതയോടെ കഴിഞ്ഞാലും. അനാത്മവസ്തുവിനോട്‌ ‘ഇതാണാത്മാവ്‌’ എന്ന തോന്നല്‍ നിനക്കൊരിക്കലും ഉണ്ടാകാതെയിരിക്കട്ടെ.

ശരീരം നശിക്കുമ്പോള്‍ ഒന്നും നഷ്ടമാകുന്നില്ല. അനന്തവും ശാശ്വതവുമായ ഏകസത്തയാണ്‌ ആത്മാവ്‌. ‘ഇതു ലഭ്യമായി’, ‘ഇതു നഷ്ടമായി’ എന്നു തുടങ്ങിയ തോന്നലുകള്‍ മാത്രമാണ്‌ നശിക്കുന്നത്‌. സത്യവസ്തുവായ ആത്മാവ്‌ അനന്തവും ശാശ്വതവുമാകയാല്‍ അതിന്റെ സത്യാവസ്ഥയ്‌ക്ക്‌ മാറ്റങ്ങളേതും ഉണ്ടാകുന്നില്ല. അസത്തായതിനാണെങ്കില്‍, അതിനൊരിക്കലും സത്ത ഉണ്ടായിരുന്നിട്ടുമില്ല. എല്ലായിടവും സര്‍വ്വവ്യാപിയായി വിളങ്ങുന്ന ആത്മാവിനു നാശമില്ല. ദേഹത്തിന്‌ തുടക്കവും അവസാനവുമുണ്ട്‌. ആത്മാവ്‌, എന്ന അനന്താവബോധം ഏകമാണ്‌. ശാശ്വതവും അദ്വയവുമാണ്‌. എല്ലാവിധ ദ്വന്ദ്വഭാവങ്ങളും ഇല്ലാതാകുമ്പോള്‍ അവശേഷിക്കുന്നത്‌ എന്താണോ അതത്രേ പരമസത്യം. ആത്മാവ്‌.

അര്‍ജുനന്‍ ചോദിച്ചു: ഭഗവാനേ എന്താണു മരണമെന്നറിയപ്പെടുന്നത്‌? എന്താണു സ്വര്‍ഗനരകങ്ങള്‍?

ഭഗവാന്‍ പറയുന്നു; ജീവാത്മാവ്‌ എന്ന ജീവന്‍, നിവസിക്കുന്നത്‌ പഞ്ചഭൂതങ്ങള്‍ (ഭൂമി, ജലം, വായു, അഗ്നി, ആകാശം) നെയ്തുവയ്‌ക്കുന്ന വലയ്‌ക്കുള്ളിലും മനസ്സിലും അഹങ്കാരത്തിലുമാണ്‌. ഈ ജീവനാണ്‌ വാസനാബലത്താല്‍ ദേഹമെന്ന കൂട്ടില്‍ ബന്ധനത്തില്‍ കഴിയുന്നത്‌. കാലക്രമത്തില്‍ ശരീരം വാര്‍ധക്യത്തെ പുല്‍കുന്നു. ഒരിലയില്‍നിന്നും നീരു വറ്റിയുണങ്ങുന്നതുപോലെ ദേഹത്തില്‍ നിന്നും ജീവന്‍ ഒഴിഞ്ഞുപോകുന്നു. ഇന്ദ്രിയങ്ങളെയും മനസ്സിനെയും കൂടെക്കൂട്ടി സുഗന്ധം സുഗന്ധവസ്തുവില്‍ നിന്നെന്നപോലെ ജീവന്‍ ദേഹത്തില്‍ നിന്നും യാത്രയാകുന്നു.

ഈ ജീവശരീരം എന്നത്‌ അതാര്‍ജിച്ച ലീനവാസനകള്‍ തന്നെയാണ്‌. ജീവന്‍ ദേഹം വെടിയുമ്പോള്‍ അതു ജഡമാകുന്നു. അതിനാല്‍ അതിനെ ജഡശരീരം എന്നു വിളിക്കുന്നു. ഈ ജീവന്‍ ആകാശങ്ങളില്‍ ഗമനം ചെയ്യുമ്പോള്‍ അതു പ്രാണനായി താന്‍ ആര്‍ജിച്ചുവച്ച വാസനകളാല്‍ സംജാതമായ രൂപങ്ങളെ കാണുന്നു. ഈ പൂര്‍വാര്‍ജിതവാസനകള്‍ ഇല്ലാതാകണമെങ്കില്‍ തീവ്രമായ സാധനകള്‍ അനിവാര്യമാണ്‌. പര്‍വതങ്ങള്‍ പൊടിഞ്ഞുതകര്‍ന്നുപോയാലും ലോകങ്ങളില്ലാതെയായാലും ഒരാള്‍ തന്റെ സ്വപ്രയത്നത്തെ ഉപേക്ഷിക്കരുത്‌. സ്വര്‍ഗനരകങ്ങ ള്‍ പോലും ഈ വാസനകളുടെ വിക്ഷേപം മാത്രമാണ്‌. വാസനകള്‍ ഉണ്ടായത്‌ അജ്ഞാനത്തിലും മൂഢതയിലുമാണ്‌. ആത്മജ്ഞാനോദയം കൊണ്ടുമാത്രമേ അതിനൊരവസാനമുണ്ടാകൂ.

വാസനകള്‍ എന്ന മനോധാരണകള്‍ വെറും മായാകല്‍പ്പനകളും ചിന്താരൂപങ്ങളുമല്ലേ? ആര്‍ക്കാണ്‌ ജീവന്‍ ദേഹത്തില്‍ കുടികൊള്ളുമ്പോള്‍ത്തന്നെ വാസനകളെ ഉപേക്ഷിക്കാന്‍ കഴിയുന്നത്‌, അയാള്‍ ജീവന്‍മുക്തനത്രേ. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ വാസനകളെ ഉപേക്ഷിക്കാത്തവന്‍ എത്ര പണ്ഡിതനായാലും അയാള്‍ ബന്ധിതനാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുതിയ വാര്‍ത്തകള്‍

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.