Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്യാപ്റ്റന്‍ ലതാ ശര്‍മ്മ പട്ടാള വേഷമണിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 10:05 pm IST
inIndia

ന്യൂദല്‍ഹി: പതിനേഴുവര്‍ഷമായി ക്യാപ്റ്റന്‍ ലത ശര്‍മ്മ യുദ്ധക്കളത്തിലായിരുന്നു, നിയമപ്പോരാട്ടത്തിന്റെ ചൂടുള്ള രണാങ്കണത്തില്‍. അവിടെ അവര്‍ക്കു നേരിടേണ്ടിവന്നത്‌ അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കളെയല്ല. സ്വന്തം മണ്ണിലെ നെറികെട്ട മേലധികാരികളെയായിരുന്നു. ആ പോരാട്ടത്തില്‍ ധീരയായ ആ സ്ത്രീരത്നം വിജയിക്കുക തന്നെ ചെയ്തു. അങ്ങനെ ഏറെക്കൊതിച്ച ഏറെക്കാലം നിഷേധിക്കപ്പെട്ട പട്ടാളവേഷം അവര്‍ക്കു വീണ്ടും കൈവന്നു.

ജോലിയില്‍ നിന്നു പുറത്താക്കിയ സൈന്യത്തിന്റെ നടപടിക്കെതിരെ ലത നല്‍കിയ അപ്പീല്‍ സായുധസേന ട്രിബ്യൂണല്‍ അംഗീകരിച്ചു. ലതയ്‌ക്കു വിധിച്ച ശിക്ഷ നിയമവിരുദ്ധവും വഞ്ചനയാല്‍ മലിനമാക്കപ്പെട്ടതും സത്യത്തിന്റെ തിരസ്കരണവുമാണെന്ന്‌ വിധി ന്യായത്തില്‍ ട്രിബൂണല്‍ വ്യക്തമാക്കി. ശമ്പളംഅടക്കം ഇതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും ലതയ്‌ക്ക്‌ നല്‍കാന്‍ പ്രതിരോധ മന്ത്രാലയത്തിനോട്‌ ട്രിബൂണ്യല്‍ ഉത്തരവിട്ടു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും അവര്‍ക്കു ലഭിക്കും.

1983ലായിരുന്ന ലത സൈന്യത്തില്‍ നേഴ്സായി ജോലിയില്‍ പ്രവേശിച്ചത്‌. ഒമ്പതു വര്‍ഷത്തെ സേവനം പിന്നിട്ടപ്പോള്‍ അവരുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവപരമ്പരകള്‍ക്ക്‌ തിരശീലയുയര്‍ന്നു. സ്വന്തം കണ്‍മുന്നിലിട്ട്‌ സഹപ്രവര്‍ത്തകയെ ഒരുകൂട്ടം ഓഫീസര്‍മാര്‍ കൂട്ടംബലാത്സംഗം ചെയ്യുന്നതുകണ്ട ലത മേലധികാരികളെ വിവരം ധരിപ്പിച്ചു. 1992ല്‍ ആയിരുന്നത്‌. പക്ഷേ, സെക്കന്തരാബാദ്‌ സൈനിക ആശുപത്രിയിലെ രജിസ്ട്രാറും കമ്മാന്‍ഡന്റും ചേര്‍ന്ന്‌ തെളിവുകള്‍ നശിപ്പിച്ചു. ലത അവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന്‌ മേലുദ്യോഗസ്ഥരും ലോക്കല്‍ പോലീസും ചേര്‍ന്ന്‌ ലതയെ വ്യക്തിഹത്യ ചെയ്തു. 93ല്‍ ലതയുടെ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു സൈന്യം ഒരു കോടതിക്ക്‌ രൂപം നല്‍കി. ഇതിനെതിരെ ലത ആന്ധ്രാപ്രദേശ്‌ ഹൈക്കോടതിയെ സമീപിച്ചു.

സൈനിക കോടതി രൂപീകരിച്ചത്‌ നിബന്ധനകള്‍ ലംഘിച്ചാണെന്നും തന്റെ ഭാഗം കേള്‍ക്കാനോ സാക്ഷിയ വിസ്തരിക്കാനോ തയ്യാറായില്ലെന്നും ലത ആന്ധ്രാ ഹൈക്കോടതിയെ ബോധിപ്പിച്ചു. പക്ഷേ, സൈന്യം നിയോഗിച്ച വക്കീല്‍ ലതയുടെ വാദങ്ങളെ ഖണ്ഡിച്ചു. ലത സ്ഥിരംപ്രശ്നക്കാരിയാണെന്നും ഫണ്ടുകളില്‍ തിരിമറിനടത്തിയെന്നും സൈന്യം ആരോപിച്ചു. ഒരു ബ്രിഗേഡിയറെ ലത കൈയേറ്റം ചെയ്തെന്നും അതിന്റപേരില്‍ അവരെ ശിക്ഷിച്ചില്ലെന്നും ലത വ്യക്തമാക്കി. ബലാത്സംഗത്തിന്‌ ഇരയായെന്നു പറയപ്പെടുന്ന ഓഫീസറുടെ മൊഴിയെടുത്തതായും, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ്‌ അവരുടെ പ്രതികരണമെന്നും സൈന്യം ബോധിപ്പിച്ചു. 1997ല്‍ ലതയുടെ ഹര്‍ജി കോടതി തള്ളി. അതേവര്‍ഷം ലതയെ സൈന്യത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. 2012 ഡിസംബറിലാണ്‌ ചെന്നൈയിലെ സായുധ സേനാ ട്രിബ്യണലിന്‌ കേസ്‌ കൈമാറിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.