Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 110

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 06:29 pm IST
inSamskriti

185. ഗൃഹീതജാനകീഹസ്തഃ – ജനകപുത്രിയുടെ കൈപിടിച്ചവന്‍, ജാനകിയെ പാണിഗ്രഹണം ചെയ്തവന്‍. പാണിഗ്രഹണം വിവാഹച്ചടങ്ങുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. അതുകൊണ്ട്‌ പാണിഗ്രഹണത്തിന്‌ വിവാഹം എന്നര്‍ഥമുണ്ടായി. ശൈവചാപം ഒടിച്ചപ്പോള്‍ തന്നെ സീതാദേവി രാമന്റെ കഴുത്തില്‍ വരണമാല്യം അണിയിച്ചു. ഉടനെതന്നെ ഇക്കാര്യമറിയിച്ച്‌ ദശരഥനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വേണ്ട ചടങ്ങുകളോടെയും പിതാവിന്റെയും അമ്മമാരുടെയും സ്വജനങ്ങളുടെയുംവസിഷ്ഠവിശ്വാമിത്രാദികളായ ആചാര്യന്മാരുടെ അനുഗ്രഹത്തോടെയും ശ്രീരാമന്‍ സീതയെ പാണിഗ്രഹണം ചെയ്തു.

186. സംപ്രീതസ്വജനൈര്‍വൃതഃ – ഏറെ സന്തോഷിച്ച സ്വജനങ്ങളോടുകൂടിയവന്‍. രാമന്റെ വിവാഹത്തോടൊപ്പം അനുജന്മാരുടെ വിവാഹവും നടന്നു. വിവാഹിതരായ നാലുകുമാരന്മാരും പത്നിമാരും ബന്ധുക്കളും പരിവാരങ്ങളും ഇരുരാജ്യങ്ങളിലെയും പ്രജകളും ആഹ്ലാദഭരിതരായി. ആനന്ദമയമായ വലിയ ഘോഷയാത്രയാണ്‌ അയോദ്ധ്യയിലേക്ക്‌ മടങ്ങിയത്‌.

46. പരശുധരദര്‍പ്പഘ്നഃ ക്ഷത്രധര്‍മപ്രവര്‍ദ്ധകഃ

സംത്യക്തയൗവരാജ്യശ്ച വനവാസേ നിയോജിതഃ

187. പരശുധരന്റെ – പരശുധരന്റെ ദര്‍പ്പം ശമിപ്പിച്ചവന്‍ (പരശുധരന്‍-പരശു ആയുധമായി സ്വീകരിച്ചവന്‍, പരശുരാമന്‍, ദര്‍പ്പഘ്നന്‍ – അഹങ്കാരം നശിപ്പിച്ചവന്‍.)

ദശരഥനും പുത്രന്മാരും പുത്രവധുക്കളും ഉള്‍പ്പെട്ട ഘോഷയാത്രയെ പരശുരാമന്‍ ഇടയ്‌ക്കുവച്ചു തടഞ്ഞു. ശിവചാപം ഭഞ്ജിച്ചതിലുള്ള രോഷം കൊണ്ടെന്ന മട്ടില്‍ രാമനെ അദ്ദേഹം വെല്ലുവിളിച്ചു. തന്റെ കൈയിലുള്ള വൈഷ്ണവചാപം കുലയ്‌ക്കാന്‍ പരശുരാമന്‍ രാമനോടാവശ്യപ്പെട്ടു. അത്‌ കുലച്ചില്ലെങ്കില്‍ എല്ലാ ക്ഷത്രിയരെയും കൂട്ടത്തോടെ വധിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാമന്‍ വളരെ വിനയത്തോടെ വില്ലുവാങ്ങി കുലച്ച്‌ അമ്പുതൊടുത്തു. അമ്പിന്‌ ലക്ഷ്യം കാട്ടിത്തരാന്‍ പരശുരാമനോട്‌ ആവശ്യപ്പെട്ടു. പരാജിതനായ പരശുരാമന്‍ ശ്രീരാമനെ സ്തുതിച്ച്‌ തന്റെ പുണ്യങ്ങള്‍ ശരത്തിന്‌ ലക്ഷ്യമാക്കാന്‍ അപേക്ഷിച്ചു.

രാമനും പരശുരാമനും തമ്മിലുള്ള ഏറ്റുമുട്ടലെന്ന്‌ തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ പരശുരാമന്‍ തന്നിലുള്ള വൈഷ്ണവ തേജസ്സും ദിവ്യമായ വൈഷ്ണവധനുസ്സും രാമനിലേക്ക്‌ സംക്രമിപ്പിക്കുകയാണ്‌ ചെയ്തത്‌.

188. ക്ഷത്രധര്‍മപ്രവര്‍ദ്ധകഃ – ക്ഷത്രിയധര്‍മത്തെ വര്‍ധിപ്പിച്ചവന്‍. പ്രജാപാലനം, ദാനം, വേദാധ്യയനം, വിഷയവിരക്തി എന്നിവയാണ്‌ നാലു ക്ഷത്രിയധര്‍മങ്ങള്‍. ഈ നാലുധര്‍മങ്ങളും ജീവിതത്തില്‍ ഉടനീളം അനുസരിച്ച ജീവിതമായിരുന്നു ശ്രീരാമന്റേത്‌. അതിന്റെ തുടക്കമാണ്‌ പരശുരാമനെ നേരിട്ട സംഭവം. തുടര്‍ന്നുള്ള ജീവിതത്തില്‍ ക്ഷാത്രധര്‍മം എന്താണെന്ന്‌ ലോകബോധ്യം ഉണ്ടാകത്തക്കവണ്ണം രാമന്‍ പെരുമാറുന്നുണ്ട്‌. അടുത്തനാമം കുറിക്കുന്ന സംഭവം ഉദാഹരണമാണ്‌.

189. സംത്യക്തയൗവരാജ്യഃ – യുവരാജാവെന്ന പദവി ഉപേക്ഷിച്ചവന്‍. (സംത്യക്തം – ഉപേക്ഷിക്കപ്പെട്ടത്‌; യൗവരാജ്യം – യുവരാജാവെന്നപദവി). ദശഥമഹാരാജാവ്‌ ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കൈകേയി തനിക്ക്‌ മുമ്പ്‌ തന്നിരുന്ന രണ്ടുവരങ്ങള്‍ ഇപ്പോള്‍ തരണമെന്ന്‌ ദശരഥനോടാവശ്യപ്പെട്ടു. യുവരാജാവായി ഭരതനെ അഭിഷേകം ചെയ്യണമെന്നും രാമന്‍ പതിന്നാലു കൊല്ലം വനവാസം അനുഷ്ഠിക്കണമെന്നുമായിരുന്നു കൈകേയി ആവശ്യപ്പെട്ട രണ്ടുവരങ്ങള്‍. സത്യസന്ധനായ ദശരഥന്‌ അത്‌ നിഷേധിക്കാനായില്ല. തന്നെ ധിക്കരിച്ച്‌ യുവരാജപദവി ഏറ്റെടുക്കാന്‍ ദശരഥമഹാരാജാവ്‌ തന്നെ രാമനോടാവശ്യപ്പെട്ടുവെങ്കിലും അച്ഛന്റെ വാക്കുസത്യമാക്കാന്‍ വേണ്ടി വനത്തിലേക്ക്‌ പോകാനാണ്‌ രാമന്‍ തീരുമാനിച്ചത്‌. യുവരാജപദവിയെക്കാള്‍ കാനനവാസം രാമന്‌ അഭികാമ്യമായത്‌ ക്ഷാത്രധര്‍മത്തിലുള്ള നിഷ്ഠകൊണ്ടാണ്‌.

190. വനവാസേ നിയോജിതഃ – വനവാസത്തിന്‌ നിയോഗിക്കപ്പെട്ടവന്‍. ദശരഥമഹാരാജാവ്‌ നേരിട്ടു പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്ക്‌ സത്യമാക്കേണ്ടത്‌ തന്റെ കര്‍ത്തവ്യമായി കരുതിയ രാമന്‍ വനവാസം പിതാവിന്റെ നിയോഗമാണെന്ന്‌ കരുതി വനത്തിലേക്ക്‌ പുറപ്പെട്ടു. ദേവകാര്യസിദ്ധിക്ക്‌ രാമനും സീതയും വനവാസം സ്വീകരിക്കേണ്ടത്‌ ആവശ്യമായിരുന്നു. ആ ചുമതലയാണ്‌ രാമനെ വനവാസത്തിന്‌ നിയോഗിച്ചതെന്നും പറയാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.