Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 395-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2014, 06:27 pm IST
in Samskriti

ന കിഞ്ചിദേവ ദേഹാദി ന ച ദുഃഖാദി വിദ്യതേ

ആത്മനോ യത്പൃഥഗ്ഭൂതം കിം കേനാതോളനുഭൂയതേ

ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം തുടര്‍ന്നു: നീ എനിക്കേറെ പ്രിയപ്പെട്ടവനായതുകൊണ്ട്‌ നിനക്ക്‌ ഹിതമായ കാര്യങ്ങള്‍ ഞാന്‍ ഇനിയും പറയാം. നീ വീണ്ടുമിതു ശ്രദ്ധയോടെ കേട്ടാലും. നിന്റെ നന്മയ്‌ക്കായാണു ഞാനിതു പറയുന്നത്‌. നിനക്ക്‌ വേദ്യമാകുന്ന ശീതോഷ്ണങ്ങളെയും സുഖദുഃഖാദികളെയും സധൈര്യം നേരിടുക. കാരണം അവ വന്നുപോയി മറയുന്നവയാണ്‌. അവയ്‌ക്ക്‌ അനാദിമദ്ധ്യാന്തരഹിതവും അവിച്ഛിന്നവുമായ ആത്മാവുമായി ബന്ധമേതുമില്ല.

വെറും മായ മാത്രമായ മൂലഘടകങ്ങളുമായി സമ്പര്‍ക്കത്തിലാവുക മൂലം നമ്മില്‍ ഇന്ദ്രിയാനുഭവങ്ങള്‍ വേദ്യമാകുന്നു. ഈ സത്യമറിയുകയും ചാഞ്ചല്യം ഇല്ലാതിരിക്കുകയും ചെയ്യുന്നവന്‍ മോക്ഷത്തിനു യോഗ്യനത്രേ. ആത്മാവുമാത്രം നിലനില്‍ക്കുമ്പോള്‍ സുഖദുഃഖാദികള്‍ക്ക്‌ ഉയര്‍ന്നുവരാന്‍ മറ്റൊരിടമെവിടെ? പരമാത്മാവുമാത്രം സര്‍വ്വവ്യാപിയായി നില്‍ക്കുമ്പോള്‍ സുഖദുഃഖങ്ങള്‍ക്ക്‌ അസ്തിത്വമില്ല. ഇല്ലാത്തത്‌ ഉണ്ടാവുകയില്ല. ഉള്ളതാകട്ടെ ഇല്ലാതെപോവുകയുമില്ല.

സുഖത്തില്‍ ആത്മാവു സന്തോഷിക്കുകയും ദുഃഖത്തിലതു ശോകമനുഭവിക്കുകയും ചെയ്യുന്നില്ല. ശരീരത്തിന്റെ അപചയം ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവില്‍നിന്നും വേറിട്ട്‌ ശരീരം എന്നൊരു വസ്തുതന്നെയില്ല. വേദനയും അങ്ങനെതന്നെ. അപ്പോള്‍പ്പിന്നെ ആരാണ്‌ എന്താണ്‌ അനുഭവിക്കുന്നത്‌? അതുകൊണ്ട്‌ പൂര്‍ണമായി പ്രബുദ്ധതയെ പ്രാപിച്ചവര്‍ എല്ലാവിധ മോഹങ്ങളില്‍ നിന്നും വിടുതല്‍ നേടിയവരാണ്‌.

ശരിയായ അറിവിന്റെ വെളിച്ചത്തില്‍ കയറിലുണ്ടായിരുന്ന പാമ്പ്‌ എന്ന മോഹക്കാഴ്‌ച്ച ഇല്ലാതാകുന്നതുപോലെ ദേഹാദികളും ശോകാദികളും ആത്മീയമായി ഉണരുന്നതോടെ മാഞ്ഞുമറഞ്ഞുപോകുന്നു.

വിശ്വൈകസത്തായ ബ്രഹ്മം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ അതിനു മരണവുമില്ല എന്ന അറിവാണ്‌ ആത്മീയപ്രബുദ്ധത, അല്ലെങ്കില്‍ ശരിയായ അറിവ്‌. മോഹത്തിന്റെ, അഭിമാനത്തിന്റെ, ശോകത്തിന്റെ, ഭയത്തിന്റെ, ആശകളുടെ, സുഖദുഃഖാദികളുടെ എല്ലാം ശക്തികളെ ഇല്ലാതാക്കൂ. ഈ വിപരീതദ്വന്ദ്വങ്ങള്‍ വെറും മായ മാത്രം. ഏകതയില്‍ നീ അഭിരമിച്ചാലും.

നീ ഏകവും അദ്വയവുമായ ബോധസമുദ്രമാണ്‌. സുഖദുഃഖങ്ങള്‍, ലാഭനഷ്ടങ്ങള്‍, ജയാപജയങ്ങള്‍, എന്നിവയെല്ലാം അജ്ഞാനത്തില്‍ നിന്നും ഉണ്ടായ അലകള്‍ മാത്രമാണ്‌. അതിനാല്‍ നീ അവയുടെ വരുതിയിലാകാതെ നിലകൊണ്ടാലും. നീ എന്തുതന്നെ ചെയ്യുന്നുവോ ആഹരിക്കുന്നുവോ ആരാധനയ്‌ക്കായി അര്‍ച്ചിക്കുന്നുവോ ദാനം ചെയ്യുന്നുവോ അതെല്ലാം ആത്മാവാണ്‌. നിന്റെ അന്തരംഗം എന്താണോ അതുതന്നെയാണ്‌ നിനക്ക്‌ പ്രാപ്യമാവുക. അതിനാല്‍ ബ്രഹ്മസാക്ഷാത്കാരം നിദ്ധിക്കുന്നതിനായി നിന്റെ ഉള്ളം നിറയെ ബ്രഹ്മംകൊണ്ടു തന്നെ നിറച്ചാലും. അകര്‍മത്തില്‍ ആരാണോ കര്‍മം കാണുന്നത്‌ അയാള്‍ ജ്ഞാനിയാണ്‌. അയാള്‍ക്ക്‌ എല്ലാം പ്രാപ്യമാണ്‌.

എന്നാല്‍ കര്‍മത്തിന്റെ ഫലത്തില്‍ സംഗമുണ്ടാകരുത്‌. അതുപോലെ അകര്‍മത്തോടും സംഗം പാടില്ല. ‘ഞാന്‍ ചെയ്തു’, ‘ഞാന്‍ ചെയ്തില്ല’ എന്നുള്ള തോന്നല്‍ തന്നെയാണു കര്‍ത്തൃത്വഭാവം, അല്ലെങ്കില്‍ അകര്‍ത്തൃത്വഭാവം. ഇതുരണ്ടും മൂഢതയുടെ രണ്ടു വശങ്ങളാണ്‌. അതിനാല്‍ അവയെ ദൂരെക്കളയൂ. വൈവിധ്യമാര്‍ന്ന കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും നാനാത്വമെന്ന ധാരണയെ പാടേ നീക്കിക്കളയൂ. നിന്റെ കര്‍മങ്ങളുടെ കര്‍ത്താവ്‌ നീയല്ല.

ഏതൊരുവന്റെ കര്‍മങ്ങള്‍ ജ്ഞാനാഗ്നിയില്‍ എരിഞ്ഞുതീര്‍ന്നുകഴിഞ്ഞുവോ അവന്‍ ആശകളില്‍നിന്നും മുക്തനാണ്‌. പുറമെക്ക്‌ ഇന്ദ്രിയസുഖാനുഭവങ്ങള്‍ വര്‍ജിക്കുമെങ്കിലും മനസാ അത്തരം അനുഭവങ്ങള്‍ക്കായി ആസക്തിപൂണ്ടിരിക്കുന്നത്‌ കപടതയാണ്‌. എന്നാല്‍ ഇന്ദ്രിയങ്ങളെ അടക്കിക്കൊണ്ട്‌ ആസക്തികൂടാതെ ദേഹത്തെ കര്‍മനിരതമാക്കുന്നവന്‍ ഉത്തമപുരുഷനത്രേ.

ഒരുവന്റെയുള്ളില്‍ ഉയര്‍ന്നുണരുന്ന ആശകള്‍ നൈസര്‍ഗികമാണെങ്കില്‍ അതു സമുദ്രത്തിലെത്താന്‍ കൊതിക്കുന്ന നദിയുടെ ഒഴുക്കുപോലെ സ്വാഭാവികമാണ്‌. അയാള്‍ അനുഭവിക്കുന്ന പ്രശാന്തതയും നൈസര്‍ഗികമാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.