Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുധീരന്‍ വീണ്ടും കോണ്‍ഗ്രസ്‌ തലപ്പത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2014, 09:45 pm IST
inIndia

ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വി.എം സുധീരന്‍ വീണ്ടും കോണ്‍ഗ്രസ്‌ നേതൃസ്ഥാനത്തേക്ക്‌ മടങ്ങിയെത്തുന്നു. തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ മിസ്റ്റര്‍ ക്ലീന്‍ ഇമേജുള്ള സുധീരനെ പാര്‍ട്ടിയുടെ പ്രധാന ചുമതലയില്‍ നിയോഗിക്കുന്നതിന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ തീരുമാനമെടുത്തെന്നാണ്‌ സൂചന. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കുമെന്ന്‌ വി.എം സുധീരനും വ്യക്തമാക്കിക്കഴിഞ്ഞു.

കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്കോ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ വി.എം സുധീരന്റെ പേര്‌ ഉടന്‍ തന്നെ ഹൈക്കമാന്റ്‌ പ്രഖ്യാപിച്ചേക്കാം. ഇതു സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകള്‍ക്കായി ദല്‍ഹിയിലെത്തിയ വി.എം സുധീരന്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എ.കെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്‌ എന്നിവരുമായും സുധീരന്‍ ചര്‍ച്ച നടത്തി. എന്നാല്‍ ദേശീയ തലത്തില്‍ ചുമതല വഹിക്കാന്‍ താല്‍പ്പര്യമില്ലെന്ന നിലപാട്‌ ഹൈക്കമാന്റിനോട്‌ അറിയിച്ചിട്ടുണ്ട്‌.

2004ലെ ആലപ്പുഴയിലെ തോല്‍വിക്കു ശേഷം കാര്യമായ ചുമതലകള്‍ വഹിക്കാതെ വിട്ടു നിന്ന വി.എം സുധീരന്റെ തിരിച്ചു വരവ്‌ കേരളത്തിലെ എ,ഐ ഗ്രൂപ്പുകള്‍ക്ക്‌ അത്ര സുഖകരമായ കാര്യമല്ല. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ സുധീരന്റെ പേരു ഹൈക്കമാന്റ്‌ പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ശക്തമായ എതിര്‍പ്പ്‌ അറിയിച്ചിരുന്നു. ഇരുവരും സ്പീക്കര്‍ ജി.കാര്‍ത്തികേയനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപനം വൈകുന്നത്‌ ഹൈക്കമാന്റിന്‌ വി.എം സുധീരനു മേലുള്ള താല്‍പ്പര്യത്തിന്റെ തെളിവാണ്‌. ഇതിനകം മൂന്നു തവണ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ വി.എം സുധീരനെ ദല്‍ഹിക്ക്‌ വിളിപ്പിച്ചിരുന്നു. പാര്‍ട്ടി ചുമതല ഏറ്റെടുക്കാന്‍ സുധീരനെ തയ്യാറാക്കുന്നതിനായാണ്‌ ഹൈക്കമാന്റ്‌ ശ്രമങ്ങള്‍ തുടര്‍ന്നത്‌. രാഹുല്‍ഗാന്ധിയുടെ താല്‍പ്പര്യവും വി.എം സുധീരന്‍ കോണ്‍ഗ്രസ്‌ ചുമതലയില്‍ എത്തണമെന്നാണ്‌.

1971ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.എം സുധീരന്‍ 1975ല്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ ആലപ്പുഴയില്‍ നിന്നും ലോക്സഭയിലെത്തിയ സുധീരന്‍ 1980 മുതല്‍ നിയമസഭാംഗവുമായിരുന്നു. 1985 മുതല്‍ രണ്ടു വര്‍ഷം നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ചു.

1995ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായി പ്രശംസനീയമായ പ്രവര്‍ത്തനവും കാഴ്ചവച്ചു. 1996 മുതല്‍ വീണ്ടും ലോക്സഭയിലേക്കെത്തിയെങ്കിലും 2004ല്‍ ആലപ്പുഴയില്‍ ഡോ.കെ.എസ്‌ മനോജിനോട്‌ പരാജയപ്പെട്ടു.

2009ല്‍ പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതലമുറയ്‌ക്ക്‌ അവസരം നല്‍കണമെന്നാവശ്യപ്പെട്ട്‌ പിന്നീട്‌ തെരഞ്ഞെടുപ്പ്‌ മത്സര രംഗത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Kerala

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.